Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
പെരുവിരല്‍ നീളമുള്ള പെണ്ണിനെ കെട്ടിയാല്‍ പെട്ടു...
പെരുവിരല്‍ നീളമുള്ള പെണ്ണിനെ കെട്ടിയാല്‍ പെട്ടു....
ശാരീരിക ലക്ഷണങ്ങള്‍ നോക്കി ഫലം പറയുന്ന ലക്ഷണ ശാസ്ത്രം തന്നെയുണ്ട്. സാമുദ്രിക ശാസ്ത്രം എന്നു പറയാം.സ്ത്രീ പുരുഷന്മാരുടെ ശാരീരിക പ്രത്യേകതകള്‍ അടിസ്ഥാനമാക്കി ഫലം പറയുന്ന ഒന്നാണിത്.
ലക്ഷണ ശാസ്ത്രം അനുസരിച്ച് സ്ത്രീയുടെ ലക്ഷണ ശാസ്ത്രം പുരുഷനില്‍ നിന്നും വ്യത്യസ്തമാണ്. സ്ത്രീയുടെ ശരീര ഭാഗം കാണിയ്ക്കുന്ന ലക്ഷണമാകില്ല, പുരുഷ ലക്ഷണം.
ശരീരത്തിന്റെ പല അവയവങ്ങള്‍ നോക്കി ഫലം പറയുന്നതില്‍ കാല്പാദത്തിന്റെ, വിരലുകളുടെ ഫലവും നോക്കി പറയാറുണ്ട്. ഇതനുസരിച്ച് സ്ത്രീകളുടെയും പുരുഷന്മാരുടെയും വിരലുകളും പല ഫലങ്ങളും വെളിപ്പെടുത്തുന്നു. ഇതെക്കുറിച്ചറിയൂ.

കാലിന്റെ തള്ളവിരലിന്
കാലിന്റെ തള്ളവിരലിന് മറ്റുള്ളവയേക്കാള്‍ നീളമെങ്കില്‍ ഇവര്‍ ബുദ്ധിയുള്ളവരും ചിന്താശേഷിയുമുള്ളവരായിരിയ്ക്കും. ചെറുതാണെങ്കില്‍ പലവിധ കാര്യങ്ങള്‍ ഒരേ സമയം ചെയ്യാന്‍ കഴിയുന്നവരും തങ്ങളുടെ ഐഡിയക്കൊത്ത് മറ്റുള്ളവരെ സമ്മതിപ്പിയ്ക്കാന്‍ കഴിയുന്നവരുമായിരിയ്ക്കും.

കാലിന്റെ രണ്ടാം വിരലിന്
കാലിന്റെ രണ്ടാം വിരലിന് അതായത് പെരുവിരലിന് നീളം കൂടുതലെങ്കില്‍ ഇവര്‍ക്ക് ഭരിയ്ക്കുന്ന സ്വഭാവമുണ്ടാകും. ഇത് സ്ത്രീയ്ക്കും പുരുഷനും. പുരുഷനെങ്കില്‍ സ്ത്രീയെ ഭരിയ്ക്കും. സ്ത്രീ പങ്കാളിയെങ്കില്‍ പെരുവിരലിന് നീളക്കൂടുതലെങ്കില്‍ പുരുഷനെ ഭരിയ്ക്കുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് കീഴ്പ്പെടാന്‍ ഇവര്‍ തയ്യാറാകില്ല. മറ്റുള്ളവരുടെ മേധാവിത്വം സഹിയ്ക്കുകയുമില്ല.

എന്നാല്‍ ഇത്തരക്കാര്‍ക്ക്
എന്നാല്‍ ഇത്തരക്കാര്‍ക്ക് വേറെ പ്രത്യേകതകളുമുണ്ട്. ഇത്തരക്കാര്‍ നേതൃഗുണത്തില്‍ മികച്ചവരായിരിയ്ക്കുമെന്നാണ് പറയുക. ഏറ്റെടുക്കുന്ന ജോലികള്‍ തങ്ങളുടേതായ രീതിയില്‍ വിജയമായി ചെയ്തു തീര്‍ക്കുന്നവര്‍.ഇതു മറ്റുള്ളതിനേക്കാള് ചെറുതെങ്കില്‍ മള്‍ട്ടി ടാസ്ക്, അതായത് പല ജോലികള്‍ ഒരേ സമയം ഏറ്റെടുക്കാനുള്ള കഴിവാണ് സൂചിപ്പിയ്ക്കുന്നത്.

കാലിന്റെ മൂന്നാം വിരലിനാണ്
കാലിന്റെ മൂന്നാം വിരലിനാണ് നീളക്കൂടുതലെങ്കില്‍ ഇത്തരക്കാര്‍ക്ക് നിശ്ചയദാര്‍ഢ്യം ഏറെ കൂടുതലായിരിയ്ക്കും. ജോലിയില്‍ എല്ലാം മറന്നു മുഴുകുന്നവര്‍. വര്‍ക്കഹോളിക്കായ ഇത്തരക്കാര്‍ ചിലപ്പോള്‍ കുടുംബത്തേയും കൂട്ടുകാരേയുമെല്ലാം മറക്കുകയും ചെയ്യാം, ജോലിത്തിരക്കില്‍.

മൂന്നാം വിരല്‍
മൂന്നാം വിരല്‍ ചെറുതെങ്കില്‍ ജീവിതത്തില്‍ ലഭിയ്ക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരാകും. ഒന്നിനെക്കുറിച്ചും വിഷമിയ്ക്കാത്ത, പൊതുവേ റിലാക്സ് മൂഡില്‍ കഴിയുന്നവര്‍. ഇവര്‍ അല്പം മടിയന്മാരുമാകും.

നീളമുള്ള, വളവില്ലാത്ത നാലാം വിരല്‍
നീളമുള്ള, വളവില്ലാത്ത നാലാം വിരല്‍ കുടുംബത്തിന് പ്രാധാന്യം നല്‍കുന്നവരുടെ ലക്ഷണമാണ്. ബന്ധുക്കളുമായുള്ള അസന്തുഷ്ടിയാണ് ഈ വിരലില്‍ വളവുണ്ടെങ്കില് സൂചിപ്പിയ്ക്കുന്നത്. മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന് ബുദ്ധിമുട്ടു വരുന്നവര്‍. നല്ല മനസ്ഥിതിയുള്ള, പെട്ടെന്നു തന്നെ മനസിനു മുറിവേല്‍ക്കുന്ന തരക്കാരുമാണ്.

ചെറുവിരല്‍
ചെറുവിരല്‍ തീരെ ചെറുതായവരുണ്ട്. പൊതുവേ ചെറുവിരലിന് വലിപ്പം കുറവാണെങ്കിലും തീരെ ചെറിയ ചെറുവിരല്‍ കുട്ടികളുടെ പ്രകൃതമാണെന്നു കാണിയ്ക്കുന്നു. പക്വതക്കുറവുള്ളവര്. ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നവരും.



Click it and Unblock the Notifications
