Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
കൈകളിലെ മണ്ഡലങ്ങളില്‍ നോക്കൂ,ദാരിദ്യം വരുമോ അറിയാം
ഹസ്തരേഖാ ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഹസ്തരേഖാശാസ്ത്രത്തിന് അതിന്റേതായ പ്രാധാന്യം എല്ലാവരും നല്‍കുന്നുണ്ട്. വിശ്വസിക്കാവുന്നവര്‍ക്ക് വിശ്വസിക്കാം എന്ന തരത്തില്‍ തന്നെയാണ് ഇത് മറ്റുള്ളവരിലേക്ക് എത്തുന്നതും. എന്നാല്‍ രേഖകള്‍ മാത്രമല്ല കൈകളില്‍ ഒളിഞ്ഞിരിക്കുന്ന ചിലതുണ്ട്. അവയില്‍ ഒന്നാണ് മണ്ഡലങ്ങള്‍, വിരലുകള്‍ക്ക് താഴെയുള്ള വീര്‍ത്ത മാസഭാഗത്തെയാണ് മണ്ഡലങ്ങള്‍ അഥവാ മേടുകള്‍ എന്ന് പറയുന്നത്.
തള്ളവിരലിന് താഴെയുള്ള മണ്ഡലത്തെയാണ് ശുക്രന് എന്ന് പറയുന്നത്. ചൂണ്ടുവിരലിന് താഴെ വ്യാഴ മണ്ഡലവും നടുവിരലിന് താഴെ ശനി മണ്ഡലവും മോതിര വിരലിന് താഴെ സൂര്യ മണ്ഡലവും ചെറുവിരലിന് താഴെ ബുധമണ്ഡലവവും ആണ് സ്ഥിതി ചെയ്യുന്നത്. ഇത്രയുമാണ് കൈകളില്‍ സ്ഥിതി ചെയ്യുന്ന മണ്ഡലങ്ങള്‍. ഇത് ജീവിതത്തില്‍ നിങ്ങളെ എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്നും എന്താണ് ഇതിന്റെ പ്രാധാന്യം എന്നും നോക്കാവുന്നതാണ്.

ബുധ മണ്ഡലം
ബുധമണ്ഡലം സൂചിപ്പിക്കുന്നത് ലാഘവത്തോടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല കൃത്യമായ വിവേചന ബുദ്ധിയോടെ ക്ഷണ നേരം കൊണ്ട് തന്നെ കാര്യങ്ങളെ വേര്‍തിരിച്ചറിയുന്നതിന് സാധിക്കുന്നു. നിങ്ങളിലെ ബുദ്ധിയും കൗശലവും എല്ലാം സൂചിപ്പിക്കുന്നത് ബുധമണ്ഡലമാണ്. എങ്കിലും ജീവിതത്തില്‍ ദാരിദ്ര്യമില്ലാതിരിക്കാന് അങ്ങേയറ്റം പരിശ്രമിക്കേണ്ടതായി വരുന്നുണ്ട്.

സൂര്യ മണ്ഡലം
സൂര്യമണ്ഡലം ആണെങ്കില്‍ നിങ്ങള്‍ വളരെയധികം സൗന്ദര്യം ആരാധിക്കുന്ന ആളായിരിക്കും. മാത്രമല്ല നിങ്ങളില്‍ കലാപരമായ കഴിവുകള്‍ ധാരാളം ഉണ്ടായിരിക്കും. വിജയ സാധ്യകതകള്‍ ഏത് ജീവിതത്തിലും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അനുകമ്പയോടെ മറ്റുള്ളവരെ പരിചരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഇതെല്ലാം നിങ്ങളുടെ വിജയം ജീവിതത്തില്‍ ഉറപ്പാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ജീവിതത്തിലേക്ക് ഐശ്വര്യം പടി കയറി വരുന്നു.

ശനി മണ്ഡലം
ശനി മണ്ഡലം നിങ്ങളെ അല്പം ഗൗരവക്കാരനാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഒരു നിരാശാ ബോധം നിങ്ങളെ പിടികൂടുന്നുണ്ട്. അന്ധ വിശ്വാസങ്ങളില്‍ ജീവിക്കുന്നവരായിരിക്കും ഇവര്‍. പക്ഷേ എന്ത് കാര്യം ചെയ്യുമ്പോളും വളരെയധികം സൂക്ഷ്മതയോടെ മാത്രമേ ചെയ്യുകയുള്ളൂ. പല കാര്യങ്ങളിലും മൗനം പാലിക്കുന്നു. ഇതെല്ലാം ഇവരെ ജീവിതത്തില്‍ പുറകോട്ട് വലിക്കുകയാണ് ചെയ്യുന്നത്. എങ്കിലും അല്പം ശ്രദ്ധിക്കാവുന്നതാണ്.

വ്യാഴ മണ്ഡലം
മറ്റുള്ളവരെ മുന്നില്‍ നിന്ന് നയിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആദരവ് നിങ്ങള്‍ക്ക് ഓരോ ഘട്ടത്തിലും ലഭിക്കുന്നുണ്ട്. ആദരവിനോടൊപ്പം തന്നെ അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ച് വളരെ അഭിമാനത്തോടെ തന്നെ നിങ്ങള്‍ പറയുന്നു. ജീവിതത്തിലെ നേട്ടങ്ങളില്‍ മറ്റുള്ളവരെ പങ്ക് ചേര്‍ക്കുന്നതിനും ഇവര്‍ താല്‍പ്പര്യപ്പെടുന്നു.

ശുക്രന്
ജീവിതത്തില്‍ ശുക്രനുദിച്ചു എന്ന് ഉറക്കെ പറയേണ്ട അവസ്ഥയാണ് തള്ളവിരലിന് താഴെ ശുക്രമണ്ഡലം സ്ഥിതി ചെയ്യുമ്പോള്‍ ഉണ്ടാവുന്നത്. പരോപകാരം ചെയ്യുന്നതിന് ഇവര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. മറ്റുള്ളവരോട് സ്നേഹത്തോടെയും എളിമയോടയും മാത്രം ഇവര്‍ പെരുമാറുനനു. സ്നേഹമാണ് ജീവിതത്തില്‍ എല്ലാം എന്ന് വിശ്വസിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ എന്തിനും സ്നേഹത്തിന്റെ പരിപൂര്ണതയില് എത്തിക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു.



Click it and Unblock the Notifications
