Latest Updates
-
2026 ഓഗസ്റ്റ് 7 രാശിഫലം: ഇടവക്കൂറുകാർക്ക് ഭാഗ്യം, 12 രാശിക്കും ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ ഇതാ -
മഴക്കാലത്ത് സാരിയുടുക്കുമ്പോൾ തിളങ്ങാം; ദേശീയ കൈത്തറി ദിനത്തിൽ ശ്രദ്ധിക്കേണ്ട സൗന്ദര്യ സംരക്ഷണ ടിപ്പുകൾ ഇതാ -
ആടി കാർത്തിക: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം വരും, ഈ തെറ്റുകൾ ഒഴിവാക്കൂ! -
മാസിക കാർത്തിക: വീട്ടിൽ ഐശ്വര്യം നിറയാൻ വിളക്ക് തെളിയിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
കാമിക ഏകാദശി: വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം തേടിയെത്തും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ ഞായറാഴ്ച നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുമോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ സമാധാനവും നേട്ടങ്ങളും വരുന്നു, ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 ഓഗസ്റ്റ് 6: കർക്കടകത്തിൽ ബുധാദിത്യ രാജയോഗം; ഈ 4 രാശിക്കാർക്ക് ഇനി ഭാഗ്യകാലം! -
2026 ഓഗസ്റ്റ് 6: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 6 നക്ഷത്രഫലം: ഗ്രഹനിലയിൽ വൻ മാറ്റം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
താരന് കളയാന്‍ മൂത്ര ചികിത്സയുമായി ഇവര്‍
താരന് എല്ലാവരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും പല വിധത്തിലാണ് നമ്മുടെ ആത്മവിശ്വാസത്തെ പോലും തകര്‍ക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുമ്പോള്‍ അത് ഏതൊക്കെ തരത്തിലാണ് നിങ്ങളുടെ മുടിയെകൂടി നശിപ്പിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കില്‍ അത് മുടിയുടെ ആരോഗ്യത്തെ കൂടി ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. കേശസംരക്ഷണം പലപ്പോഴും തലവേദനയാവുന്നത് താരനെ ആലോചിക്കുമ്പോഴാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.
എന്നാല്‍ താരനെ തോല്‍പ്പിക്കാന്‍ അല്പം മൂത്ര ചികിത്സയായാലോ? ഇത്തരത്തില്‍ മൂത്രം കൊണ്ട് താരനെ ഇല്ലാതാക്കിയ ഒരാളെക്കുറിച്ച് നമുക്ക് വായിക്കാം. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്. വനത്തിലെ താമസവും മറ്റും എത്രത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണ് എന്നത് എല്ലാവര്ക്കും അറിയാം. എന്നാല്‍ അതില്‍ കേശസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മൂത്രം എന്ന് അനുഭവത്തില്‍ നിന്നാണ് മനസ്സിലാക്കുന്നത്. ഇവരുടെ കൂടുതല്‍ വിവരങ്ങളിലേക്ക്.

വനത്തിലെ ജീവിതം ഇഷ്ടപ്പെടുന്നവര്‍
വനത്തിലെ ജീവിതം ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എങ്കില്‍ ഈ ദമ്പതികള്‍ അല്പം കൂടുതല്‍ വനത്തിന്റെ സൗന്ദര്യവും ജീവിതവും ആഗ്രഹിക്കുന്നവരാണ്. ഇത്തരത്തില്‍ വനത്തില്‍ അല്പം ദിവസം ചിലവഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ സംഭവിച്ച ചില ചെറിയ കാര്യങ്ങളാണ് ഈ ലേഖനത്തില്‍ പറയുന്നത്.

ഷാമ്പൂവും കേശസംരക്ഷണവും
ന്യൂസിലന്‍ഡിലുള്ള ദമ്പതികളാണ് ഇവര്‍. മിരിയം, പീറ്റര്‍ എന്നിവരാണ് ഇത്തരത്തില്‍ വനത്തില്‍ താമസിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മിരിയം തന്റെ ഷാമ്പൂ എടുക്കാന്‍ മറന്നതാണ് ഇതിനെല്ലാം തുടക്കമായി ഇവര്‍ പറയുന്നത്. വനത്തിലെ താമസമായതു കൊണ്ട് തന്നെ താരന് എന്ന പ്രശ്നം അധികം വൈകാതെ തന്നെ ഇവരെ അലട്ടാന്‍ തുടങ്ങി.

എസ്കിമോ ട്രിക്ക്
എന്നാല്‍ താരനെ കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായപ്പോഴാണ് എസ്കിമോ ട്രിക്ക് പരീക്ഷിക്കാന്‍ തീരുമാനിച്ചത്. എസ്കിമോകള്‍ താരനെ കളയുന്നതിന് വേണ്ടി മൂത്രമാണ് ഉപയോഗിച്ചിരുന്നത്. ഇത് തന്നെപരീക്ഷിക്കാന് മിരിയം തീരുമാനിക്കുകയായിരുന്നു.

രാവിലെയുള്ള മൂത്രം
ഇതിന്റെ ഫലമായി മിരിയം തന്റെ രാവിലെയുള്ള മൂത്രം തന്നെ ശേഖരിക്കാന്‍ വേണ്ടി തയ്യാറായി. മുടി അല്പം നനച്ച ശേഷം മുടിയില്‍ ഇവര്‍ മൂത്രം ഉപയോഗിച്ച് കഴുകുകയായിരുന്നു. ഇത് താരന് പൂര്‍ണമായും പോവാന്‍ കാരണമായി എന്ന് ഇവര്‍ പറയുന്നു.

മറ്റ് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളും
മൂത്രം മാത്രമല്ല മറ്റ് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളും ഇവര്‍ ഉപയോഗിച്ചിരുന്നു. പല്ല് തേക്കുന്നതിന് ചാരവും ഉമിക്കരിയും ഇവര്‍ ഉപയോഗിച്ചിരുന്നു വനത്തില്‍ താമസിച്ചിടത്തോളം കാലം. മാത്രമല്ല ആര്‍ത്തവ സമയത്ത് മൂണ്കപ്പ് ഇവര്‍ ഉപയോഗിച്ചിരുന്നു.



Click it and Unblock the Notifications