Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മോഷ്ടിച്ചവസ്ത്രം മാറ്റിയെടുത്തു പിടിക്കപ്പെട്ടു
കടകളില്‍ പോയി മോഷണം നടത്തുന്ന പല വിരുതന്മാരേയും വിരുതത്തികളേയും നമ്മള് കണ്ടിട്ടുണ്ട്. നേരിട്ടല്ലെങ്കിലും വീഡിയോകളില്‍ എങ്കിലും ഇത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ പിടിക്കപ്പെടുന്നവര്‍ വളരെ ചുരുക്കമായിരിക്കും. പക്ഷേ മോഷണം എത്രയൊക്കെ ന്യായീകരിക്കപ്പെട്ടാലും അത് മോഷണം തന്നെയായിരിക്കും. അതുകൊണ്ട് തന്നെ മോഷണത്തെ ഒരിക്കലും നമ്മള് പ്രോത്സാഹിപ്പിക്കരുത്. മാത്രമല്ല അത് ജീവിതത്തില്‍ പിന്നീട് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
എന്നാല്‍ മോഷ്ടിച്ച മുതല്‍ വീണ്ടും അതേ കടയില്‍ തന്നെ കൊണ്ട് പോയി മാറ്റിയെടുക്കുന്നതിന് ശ്രമിച്ച് പിടിക്കപ്പെടുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. ചൈനയിലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. സൈസ് ശരിയല്ല എന്ന് പറഞ്ഞ് അതേ കടയില്‍ തന്നെ പോയി ആ വസ്ത്രം മാറ്റിയെടുക്കാന്‍ പോവുന്നതിനെക്കുറിച്ച് സാമാന്യബുദ്ധിയുള്ളവര്ക്കൊന്നും ചിന്തിക്കാന്‍ പറ്റില്ല. സോഷ്യല്‍ മീഡിയയില്‍ ഇത് വളരെയധികം പ്രചരിച്ച് കൊണ്ടിരിക്കുന്ന ഒന്നാണ് ഇത്.

സംഭവിച്ചത് ഇതാണ്
ചൈനയിലാണ് ഇത്തരത്തില്‍ ഒന്ന് സംഭവിച്ചത്. 53 വയസ്സുകാരിയാണ് വസ്ത്രം മോഷ്ടിച്ച് പിടിക്കപ്പെട്ടത്. ഏറ്റവും വലിയ സൈസിലുള്ള വസ്ത്രം തന്നെയാണ് ഇവര്‍ തിരഞ്ഞെടുത്തത്. വളരെ വിലപിടിച്ച ഒരു വസ്ത്രം തന്നെയാണ് ഇവര്‍ തിരഞ്ഞെടുത്തത്. എന്നിട്ട് അത് മോഷ്ടിക്കുകയും ചെയ്തു.

എന്നാല്‍ അത് പാകമായില്ല
പക്ഷേ മോഷ്ടിച്ച വസ്ത്രം ഇവര്‍ക്ക് പിന്നീട് പാകമായില്ല. അവര്‍ ധരിക്കുന്ന സാധാരണ വസ്ത്രത്തേക്കാള്‍ വളരെയധികം വലുതായിരുന്നു ഇവര്‍ മോഷ്ടിച്ച വസ്ത്രം. അല്പ സമയത്തിന് ശേഷം തന്നെ ഇവര്‍ താന്‍ മോഷ്ടിച്ച വസ്ത്രത്തിന്റെ ചെറിയ സൈസിന് വേണ്ടി അതേ ഷോപ്പില്‍ തന്നെ എത്തി. എക്സ്ചേഞ്ച് എന്ന ലക്ഷ്യം വച്ചായിരുന്നു ചെന്നത്.

എന്നാല്‍ സംഭവിച്ചത്
ഒന്നും സംഭവിക്കാത്തതു പോലെ കടയിലെത്തിയ ഇവരെ കാത്തിരുന്നത് ഒരു വലിയ സര്‍പ്രൈസായിരുന്നു. അത്തരത്തില്‍ ഒരു വസ്ത്രം താന്‍ വിറ്റിട്ടില്ലെന്ന് മനസ്സിലാക്കിയ കടയുടമക്ക് ഇത് അവര്‍ മോഷ്ടിച്ചതാണെന്ന് മനസ്സിലായി. അതിനെത്തുടര്‍ന്ന് കടയുടമ പോലീസിനെ വിളിക്കുകയായിരുന്നു.

കടയുടമയെ അടിച്ചു
എന്നാല്‍ പോലീസിനെ വിളിച്ചതിന്റെ ദേഷ്യത്തില്‍ ഇവര്‍ കടയുടമയെ മര്‍ദ്ദിക്കുകയായിരുന്നു ചെയ്തത്. ഇവര്‍ കടയുടമയുടെ മുഖത്ത് തല്ലുകയും വളരെയധികം മര്‍ദ്ദിക്കുകയും ചെയ്തു ഈ സ്ത്രീ. എന്നാല്‍ ഇതിനിടയില്‍ പോലീസ് എത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. മാത്രമല്ല ഇവര്‍ തന്നെയാണ് വസ്ത്രം മോഷ്ടിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പോലിസിന് മനസ്സിലായി.



Click it and Unblock the Notifications
