Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
പല്ലില്‍ കമ്പിയിടും മുന്‍പ് ഈ അനുഭവം അറിയൂ
പല്ലില്‍ കമ്പിയിടുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. പണ്ട് കാലത്ത് പല്ല് പൊങ്ങി വരുമ്പോഴോ അല്ലെങ്കില്‍ പല്ലിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കിലോ മാത്രമാണ് പല്ലില്‍ കമ്പിയിടുന്നത്. എന്നാല്‍ ഇന്ന് ഫാഷന്റെ ഭാഗമായിട്ട് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പല പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വിശ്വാസ്യത ഇല്ലെങ്കില്‍ അത് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയൊന്നും അല്ല.
പല്ലില്‍ കമ്പിയിടുന്നതിന് മുന്‍പ് ഇടുന്ന കമ്പിയും ഇടുന്ന ആളും വ്യാജനാണോ ഒറിജിനല്‍ ആണോ എന്ന് ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും. ഒരിക്കലും പരസ്യങ്ങളില്‍ വിശ്വസിത്ത് ഇത്തരം ചതികളില്‍ പോയി പെടരുത്. നല്ലൊരു ദന്തസംരക്ഷകന്റെ അടുത്ത് അല്ലെങ്കില്‍ നല്ലൊരു ഡോക്ടറുടെ അടുത്ത് പോയി മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് പിന്നീട് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വളരെ കുറഞ്ഞ പൈസക്ക് പല്ലില്‍ കമ്പിയിടാന്‍ പോയി ഒരു പെണ്‍കുട്ടിക്ക് ഉണ്ടായ അവസ്ഥയെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

ഫാഷന്‍ വേണ്ടി
പല്ലിന് യാതൊരു പ്രശ്നവും ഇല്ലാതെ ഫാഷന്‍ വേണ്ടി ചെയ്യുന്നവരാണ് ഇത്തരത്തില്‍ പ്രതിസന്ധിയില്‍ പെടുന്നത്. ജോഹര്‍ എന്നാണ് ഈ കുട്ടിയുടെ പേര്. ഇവള് പല്ലിന്റെ ഭംഗി കൂട്ടുന്നതിനും അല്പം ഫാഷനബിള്‍ ആവുന്നതിനും വേണ്ടിയാണ് ഇത്തരം ഒരു കാര്യത്തിന് മുതിര്‍ന്നത്. മാത്രമല്ല ഇതിന് കൂട്ടുകാരുടേയും സഹപ്രവര്‍ത്തകരുടേയും പൂര്‍ണ പിന്തുണയും ഉണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് പല്ലില്‍ കമ്പിയിടാന്‍ ഇവള് തയ്യാറായത്.

ഡോക്ടറുടെ കുറിപ്പ്
ഇത് വൈറലാവാന്‍ കാരണം ഡോക്ടറുടെ കുറിപ്പാണ്. പലരും ഇന്നത്തെ കാലത്ത് ഫാഷന്‍ ട്രെന്‍ഡ് എന്ന നിലക്ക് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ചിലരാകട്ടെ ശരിക്കും പല്ലിന് നിരയൊത്ത് കിട്ടുന്നതിന് വേണ്ടിയും ഇത്തരം കാര്യങ്ങള്‍ക്ക് മിനക്കെടാറുണ്ട്. എന്നാല്‍ ഇവിടെ ഈ പെണ്‍കുട്ടിക്ക് സംഭവിച്ചത് ശരിക്കും ഫാഷന്‍ വേണ്ടി ചെയ്ത് കൂട്ടിയതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

വ്യാജനാണ് പണി പറ്റിച്ചത്
എന്നാല്‍ ഈ പെണ്‍കുട്ടി സ്വീകരിച്ചത് തികച്ചും തെറ്റായ മാര്‍ഗ്ഗമാണ്. വളരെ കുറഞ്ഞ വിലക്ക്കിട്ടുന്ന ഒരു സെറ്റ് കമ്പിയാണ് ഈ കുട്ടി പല്ലില്‍ ഇട്ടത്. മാത്രമല്ല വ്യാജനായ ഒരു ഡന്റിസ്റ്റിനെയാണ് ഈ കുട്ടി സമീപിച്ചത്. ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ആ കുട്ടി അനുഭവിക്കാന്‍ തുടങ്ങി.

ഒരാഴ്ചക്കുള്ളിലെ മാറ്റം
ഒരാഴ്ചക്കുള്ളില്‍ തന്നെ ഇവരുടെ ചുണ്ടുകള്‍ തടിച്ച് വീര്‍ത്തു. അത് മാത്രമല്ല ചുണ്ടുകള്‍ക്ക് ഉള്ളില്‍ പഴുപ്പ് വരുന്നതും സാഹചര്യം കൂടുതല്‍ അപകടത്തില്‍ ആക്കി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള ചികിത്സയും അവര്‍ ആലോചിച്ചു. ഒന്നും ഫലപ്രദമായില്ല.

അവസാനം സംഭവിച്ചത്
എന്നാല്‍ അവസാനം കടുത്ത പനിയും പ്രശ്നങ്ങളുമായി ഉണ്ടാവുന്ന അവസ്ഥയില്‍ ആണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ് ഉണ്ടായത്. ഇപ്പോള്‍ പ്രശ്നങ്ങളെല്ലാം മാറി സുഖം പ്രാപിച്ച് വരുന്നു. ഏകദേശം ഒരാഴ്ചയോളം ആണ് ഇവര്‍ ഹോസ്പിറ്റലില്‍ വെറും ഫാഷന്റെ പേര് കാരണം അഡ്മിറ്റ് ആയത്.



Click it and Unblock the Notifications
