Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കഴിക്കാന്‍ മുട്ട വാങ്ങി;വിരിഞ്ഞിറങ്ങിയ അത്ഭുതം ഇതാ
മുട്ട നമ്മളെല്ലാവരും കഴിക്കാന്‍ ആണ് ഇഷ്ടപ്പെടുന്നത്. വേണമെന്നുണ്ടെങ്കില്‍ ദിവസവും മുട്ട കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. വെജിറ്റേറിയന്‍ ആയ ഒരു വ്യക്തി ഒരിക്കല്‍ നോണ്‍ വെജിറ്റേറിയന്‍ മാത്രം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയായാലോ? അതാണ് ഇവിടെ സംഭവിച്ചത് എന്നാല്‍ നോണ്‍ വെജിറ്റേറിയനില്‍ നിന്ന് ഇദ്ദേഹം വീണ്ടും ഒരു വെജിറ്റേറിയന്‍ ആയി മാറി. അതിന് കാരണമായതാവട്ടെ ഇനി പറയുന്ന ഒരു സംഭവമാണ്.
കഴിക്കാന്‍ വേണ്ടിയാണ് ഈ സ്ത്രീ മുട്ട വാങ്ങിയത്. എന്നാല്‍ മുട്ട വാങ്ങി വീട്ടിലെത്തിയപ്പോള്‍ സംഭവിച്ചത് എന്താണെന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. മുട്ട വാങ്ങി കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ അതില്‍ നിന്നും വിരിഞ്ഞിറങ്ങുന്ന താറാവ്കുട്ടികളെയാണ് ഇവര്‍ കണ്ടത്. അതിന് ശേഷം വളരെയധികം മൃഗങ്ങളേയും പക്ഷികളേയും സ്നേഹിക്കുന്ന ഒരാളായി ഇവര്‍ മാറി എന്നതാണ് സത്യം. ഇതിന്റെ കൂടുതല്‍ വിവരങ്ങളിലേക്ക് പോവാം.

വിയറ്റ്നാമില്‍ ഈ സംഗതി നടന്നത്
വിയറ്റ്നാമില്‍ ആണ് ഇത്തരം ഒരു സംഗതി നടന്നത്. കഴിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പുറത്ത് പോയി മുട്ട വാങ്ങിച്ച് കൊണ്ട് വന്നത്. എന്നാല്‍ പിന്നീട് സംഭവിച്ചത് എല്ലാവരേയും ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. ഇത് നല്ല വിരിഞ്ഞിറങ്ങിയ താറാവ് കുട്ടികളായി മാറുകയായിരുന്നു.

രണ്ട് ഡസന്‍ മുട്ട
രണ്ട് ഡസന്‍ മുട്ടയാണ് ഇവര്‍ വാങ്ങിച്ചത്. ഇത് വാങ്ങി അടുക്കളയില്‍ ആയിരുന്നു സൂക്ഷിച്ചത്. വേനല്‍ക്കാലം ആയതു കൊണ്ട് തന്നെ ചൂടിന്റെ കാര്യത്തില്‍ അത്ര പ്രശ്നം ഉണ്ടായതായി കരുതുന്നില്ല എന്നാണ് ഇവര്‍ പറഞ്ഞത്. അത് മുട്ട വിരിയുന്നതിന് ഒരു പ്രധാന കാരണമായി മാറി.

'ബാലറ്റ്' കഴിക്കാന്‍
എന്നാല്‍ പകുതി വിരിഞ്ഞ മുട്ടയില്‍ നിന്നുണ്ടാക്കുന്ന ബാലറ്റ് എന്ന വിഭവം കഴിക്കുന്നതിന് വേണ്ടിയായിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നത്. ഇതാകട്ടെ വിയറ്റ്നാം, കംബോഡിയ, തായ്ലന്റ് എന്നീ സ്ഥലങ്ങളിലെ പ്രധാനപ്പെട്ട വിഭവമായിരുന്നു ഇത്. അതിന് വേണ്ടിയാണ് ഇവര്‍ മുട്ട വാങ്ങിച്ചതും. എന്നാല്‍ പിന്നീട് സംഭവിച്ചത്.

മുട്ട വിരിഞ്ഞു
എന്നാല്‍ അടുത്ത ദിവസം നോക്കിയ ഇവര്‍ ഞെട്ടിപ്പോയി. മുട്ടയില്‍ നിന്ന് വിരിഞ്ഞിറങ്ങിയ താറാവ് കുട്ടികളെയായിരുന്നു ഇവര്‍ അടുക്കളയില്‍ കണ്ടത്. കഴിക്കാന്‍ വെച്ചിരുന്ന 24 മുട്ടകളില്‍ മുഴുവന്‍ വിരിഞ്ഞു എന്നതാണ് ഇവരെ അത്ഭുതപ്പെടുത്തിയത്. അതുകൊണ്ട് തന്നെ വളരെയധികം സന്തോഷത്തോടെയാണ് ഇവര്‍ ഈ മക്കളെയെല്ലാം സ്വീകരിച്ചത്.

താന്‍ ആഗ്രഹിച്ച വിഭവം കഴിക്കാന്‍ പറ്റാത്തതിന്റെ ഒരു തരത്തിലുള്ള വിഷമവും ഇവരുടെ മുഖത്തില്ല. മാത്രമല്ല 24 പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷത്തിലാണ് ഇവര്‍. ഇതിന് ശേഷം ഇവര്‍ പൂര്‍ണമായും വെജിറ്റേറിയന്‍ ആയി മാറി എന്നതാണ് സത്യം.



Click it and Unblock the Notifications
