For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മിഞ്ഞ പ്രണയത്തിന്റെ അടിസ്ഥാനം പലതാണ്...

അമ്മിഞ്ഞ പ്രണയത്തിന്റെ അടിസ്ഥാനം പലതാണ്...

|

സ്ത്രീ ശരീരത്തില്‍ പുരുഷനെ ആകര്‍ഷിയ്ക്കുന്ന അടിസ്ഥാന സൗന്ദര്യത്തിന്റെ അളവു കോലുകളിലൊന്ന് സ്തനങ്ങള്‍ തന്നെയാണ്. ഒരു സ്ത്രീ ശരീരത്തെ ആകര്‍ഷകമാക്കുന്ന, സ്ത്രീയില്‍ പുരുഷന്‍ ശ്രദ്ധിയ്ക്കുന്ന ഒരു പ്രധാന ഘടകമാണെന്നു പറയാം, ഇത്.

സ്ത്രീകളില്‍ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്ന സ്തന വലിപ്പം പലതാണ്. ഭൂരിഭാഗം പുരുഷന്മാരും വലിയ സ്തനങ്ങളാണ് ഇഷ്ടപ്പെടുകയെന്നതാണ് കാഴ്ചപ്പാടെങ്കിലും ഇതല്ല, വാസ്തവം എന്നതാണ് പല പഠനങ്ങളും തെളിയിച്ചിരിയ്ക്കുന്നത്.

ഗര്‍ഭകാലഛര്‍ദിയെങ്കില്‍ കുഞ്ഞിന് ആരോഗ്യം,ബുദ്ധിഗര്‍ഭകാലഛര്‍ദിയെങ്കില്‍ കുഞ്ഞിന് ആരോഗ്യം,ബുദ്ധി

ഇതെക്കുറിച്ചുള്ള ചില പഠന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയ ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

സൈക്കോളജികല്‍ പഠനങ്ങളില്‍

സൈക്കോളജികല്‍ പഠനങ്ങളില്‍

സ്തനപ്രണയത്തെ കുറിച്ചുള്ള സൈക്കോളജികല്‍ പഠനങ്ങളില്‍ പുരുഷന്‍ സ്തനത്തെ ശരീരത്തിന്റെ ആകെയുള്ള കൊഴുപ്പുമായി താരതമ്യം ചെയ്യുന്നുവെന്നു പറയാം. പുരുഷന്മാരില്‍ വല്ലാതെ മെലിഞ്ഞ സ്ത്രീകളെ ഇഷ്ടമുള്ളവര്‍ വളരെ കുറയും. ഇതേ കാരണമാണ് മാറിടത്തിന്റെ കാര്യത്തിലും. മാറിടം ചെറുതെങ്കില്‍ ആകെയുള്ള കൊഴുപ്പും തീരെ കുറവാകുമെന്ന ഒരു കണക്കു കൂട്ടല്‍.

സൈക്കോളജിക്കല്‍ ടുഡേ

സൈക്കോളജിക്കല്‍ ടുഡേ

സൈക്കോളജിക്കല്‍ ടുഡേ എന്ന ഗ്രൂപ്പ് ഇതിനായി പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതില്‍ മൂന്നു വിഭാഗമായി പുരുഷന്മാരെ തിരിച്ചു. സാമൂഹ്യ, സാമ്പത്തിക അടിസ്ഥാനത്തിലാണ് ഇങ്ങനെ തരം തിരിച്ചത്. ഇതനുസരിച്ചു താഴെത്തട്ടിലുള്ളവര്‍, ഇടത്തരം, ഉയര്‍ന്ന തട്ടിലുള്ളവര്‍ എന്നതായിരുന്നു, തോത്. ഇവര്‍ക്ക് സ്ത്രീകളുടെ ചിത്രങ്ങള്‍ നല്‍കി ഇതിനെ റേററ് ചെയ്യാന്‍ ആവശ്യപ്പെട്ടു.

ഈ റേറ്റിംഗ് അനുസരിച്ച്

ഈ റേറ്റിംഗ് അനുസരിച്ച്

ഈ റേറ്റിംഗ് അനുസരിച്ച് സാമ്പത്തിക, സാമൂഹികമായി താഴെത്തട്ടിലുളളവര്‍ക്കാണ് വലിയ മാറിടങ്ങളോട് പ്രിയം എന്നു കണ്ടെത്തി. ഉയര്‍ന്ന വിഭാഗത്തില്‍ പെട്ടവര്‍ ഇതെക്കുറിച്ചു കൂടുതല്‍ ബോധവാന്മാരല്ല എന്നതായിരുന്നു പഠന റിപ്പോര്‍ട്ട്.

 പാല്‍ ഉല്‍പാദനം

പാല്‍ ഉല്‍പാദനം

സ്ത്രീകളുടെ മാറിടം പാല്‍ ഉല്‍പാദനം എന്ന ഘടകവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. പുരുഷനില്ലാത്ത കഴിവ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശപ്പ് എന്ന ഘടകത്തെ അടിസ്ഥാനമാക്കി പഠനങ്ങള്‍ നടത്തിപ്പോള്‍ വിശന്നിരിയ്ക്കുന്നവര്‍ക്ക് സൈക്കോളജിക്കലി വലിയ മാറിടങ്ങളോട് താല്‍പര്യവും അല്ലാത്തവര്‍ക്ക് കുറവും എന്നതാണ് തെളിഞ്ഞത്.

അച്ഛന്മാരാകാന്‍ താല്‍പര്യമുള്ള

അച്ഛന്മാരാകാന്‍ താല്‍പര്യമുള്ള

ഇതുപോലെ അച്ഛന്മാരാകാന്‍ താല്‍പര്യമുള്ള, കുട്ടികളോടു താല്‍പര്യമുള്ള, താല്‍പര്യമില്ലാത്ത പുരുഷന്മാരുടെ അടിസ്ഥാനത്തിലും പഠനം നടത്തി. ഇതില്‍ തെളിഞ്ഞത് അച്ഛന്മാരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് വലിപ്പമുള്ള മാറിടങ്ങളോടു കൂടിയ സ്ത്രീകളോടു താല്‍പര്യവും അല്ലാത്തവര്‍ക്ക് ഇല്ല എന്നതുമാണ്. ഇത് വലിയ മാറിടങ്ങളുളള സ്ത്രീകള്‍ക്ക് കൂടുതല്‍ മുലപ്പാല്‍ ഉണ്ടാകും, ഇത് കുഞ്ഞിനെ സഹായിക്കുമെന്ന കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തിലാണെന്നു പറയാം.

സസ്തനി വര്‍ഗങ്ങളില്‍

സസ്തനി വര്‍ഗങ്ങളില്‍

സസ്തനി വര്‍ഗങ്ങളില്‍ സ്ത്രീകള്‍ക്കാണ് മാറിടങ്ങള്‍ വലുതാകുന്ന പ്രക്രിയയുള്ളതെന്നു പറയാം. പുരുഷന് മാറിടമെങ്കിലും ഇതു വളരുന്നില്ല. ഇല്ലാത്ത ഒന്നിനോടുള്ള സ്വഭാവിക താല്‍പര്യം എന്നും പുരുഷന്റെ സ്തന പ്രണയത്തെ വിശേഷിപ്പിയ്ക്കാം.

ഒരു അമ്മയും കുഞ്ഞും

ഒരു അമ്മയും കുഞ്ഞും

ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള അടുപ്പത്തിന് അടിസ്ഥാനം നല്‍കുന്ന ഒന്നാണ് മുലപ്പാല്‍ എന്നത്. കുഞ്ഞിന് പോഷകം എന്നതിനേക്കാളുപരിയായി അമ്മയോടുള്ള അടുപ്പം, അമ്മയുടെ വാത്സല്യം, സുരക്ഷ എന്നിവയെല്ലാം മുലയൂട്ടുന്നതിലൂടെ ലഭിയ്ക്കുന്നു. വളര്‍ന്നാലും ഈയൊരു ബോണ്ടിംഗ് അനുഭവമാകും, പലപ്പോഴും പുരുഷന് സ്തനങ്ങളോടുള്ള താല്‍പര്യത്തിനു പിന്നിലെന്നതും സയന്‍സ് വിശദീകരിയ്ക്കുന്ന ഒന്നാണ്.

ഇതിനു പുറമേ

ഇതിനു പുറമേ

ഇതിനു പുറമേ മറ്റൊന്നു കൂടിയുണ്ട്. സെക്‌സ് എന്ന താല്‍പര്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. സെക്‌സില്‍ ഇരുവരേയും ഒരുപോലെ ഉത്തേജിപ്പിയ്ക്കുന്ന ഒന്നാണിത്. സ്ത്രീകള്‍ ബ്രെസ്റ്റ് സ്‌ററിമുലേഷനിലൂടെ ഓര്‍ഗാസം വരെ സാധ്യമാകുമെന്നു പറയാം.

English summary

Science Why Men Obsessed With Women chest

Science Why Men Obsessed With Women Breasts, Read more to know about,
X
Desktop Bottom Promotion