Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ആണില്‍ നിന്നും രക്ഷ മാറിടത്തിലെ ചുട്ട കല്ലില്‍
ആണില്‍ നിന്നും രക്ഷ മാറിടത്തിലെ ചുട്ട കല്ലില്‍
ഈ ലോകത്ത് മനുഷ്യര്‍ക്കെതിരെ പല അതിക്രമങ്ങളും നടക്കുന്നുണ്ട്. പ്രത്യേകിച്ചും അല്പം പിന്നോക്കം നില്ക്കുന്ന സ്ഥലങ്ങളില്‍. പലതും വെളിച്ചത്തു വരാറില്ലെന്നതാണ് വാസ്തവം.
മനുഷ്യര്‍ എന്നു പറയുമ്പോള്‍ ഇതില്‍ തന്നെ സ്ത്രീകളുടെ കാര്യം പ്രത്യേകം എടുത്തു പറയണം. സ്ത്രീകള്‍ക്കെതിരെ വികസിത, വികസ്വര രാജ്യങ്ങളില്‍ അതിക്രമങ്ങള്‍ പലതും നടക്കുന്നുണ്ട്. ഇതില്‍ കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയസായ സ്ത്രീകള്‍ വരെ പെടുകയും ചെയ്യും.
ഇത്തരത്തിലെ ഒന്നാണ് ഇപ്പോള്‍ നടന്നു വരുന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ഇത് വികസ്വര രാജ്യത്തൊന്നുമല്ല, വികിസിത രാജ്യത്തു നിന്നു തന്നെയാണ്. ബ്രിട്ടനില്‍ നിന്നും. ബ്രിട്ടണിലെ ആഫ്രിക്കന്‍ വംശജരുടെ ഇടയില്‍ നടക്കുന്ന ഇവിടെ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

ബ്രെസ്റ്റ് അയേണിംഗ്
ബ്രെസ്റ്റ് അയേണിംഗ് എന്ന പ്രാകൃതവും ക്രൂരവുമായ കാര്യം പെണ്‍കുട്ടികളില്‍ ചെയ്യുന്നതാണ് ഇത്. അതായത് പെണ്‍കുട്ടികളുടെ മാറിടത്തില്‍ ചുട്ട കല്ലു കൊണ്ട് മസാജ് ചെയ്യുന്ന രീതി.

ആര്ത്തവാരംഭത്തിലേയ്ക്കു കടക്കുന്ന
മാറിട വളര്‍ച്ചയാരംഭിയ്ക്കുന്ന, ആര്ത്തവാരംഭത്തിലേയ്ക്കു കടക്കുന്ന പെണ്‍കുട്ടികളിലാണ് ഈ ക്രൂര കൃത്യം ചെയ്യുന്നത്. ഇത് മാറിട വളര്‍ച്ച മുരടിപ്പിയ്ക്കാനാണ് ചെയ്യുന്നതും. തുടര്‍ച്ചയായി മാറിടത്തിനു മേല്‍ ചുട്ട കല്ലു കൊണ്ടു മസാജ് ചെയ്ത് മാറിട കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിയ്ക്കുന്ന പ്രവൃത്തിയാണിത്. ഇതു ചെയ്യുന്നത് അമ്മമാരും അമ്മായിമാരും അമ്മൂമ്മമാരുമാണ്.

മാറിട വളര്‍ച്ച മുരടിപ്പിയ്ക്കുന്നതിന്
മാറിട വളര്‍ച്ച മുരടിപ്പിയ്ക്കുന്നതിന് ഉദ്ദേശവുമുണ്ട്. പുരുഷ നോട്ടത്തില്‍ നിന്നും പുരുഷ താല്പര്യങ്ങളില് നിന്നും പെണ്‍കുട്ടികളെ സംരക്ഷിയ്ക്കുക. റേപ്പ് പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കാമെന്ന കുടുംബത്തിലെ മുതിര്‍ന്നവരുടെ ദീര്‍ഘ വീക്ഷണം.

യുകെയിലെ കമ്യൂണിറ്റി ആക്ടീവിസ്റ്റുകളാണ്
യുകെയിലെ കമ്യൂണിറ്റി ആക്ടീവിസ്റ്റുകളാണ് ഇക്കാര്യം വെളിയില്‍ കൊണ്ടു വന്നത്. കുട്ടികളുടെ പീഡന വിഭാഗത്തില്‍ വരുന്ന ഇത് ലൈംഗിക താല്പര്യം ഇല്ലാതാക്കാന്‍ പെണ്‍കുട്ടികളില്‍ ചേലാകര്‍മം നടത്തുന്നതു പോലെ അപകടകരമാണ് ഇതെന്നും പറയുന്നു.

ഈ പ്രവൃത്തി
ഈ പ്രവൃത്തി കുട്ടികളുടെ മാനസിക നിലയില്‍ ഏല്‍പ്പിയ്ക്കുന്ന ആഘാതം വലുതാണെന്നു മാത്രമല്ല, പെണ്‍കുട്ടികളുടെ സ്ത്രീത്വത്തിലേയ്ക്കുള്ള വളര്‍ച്ച തടസപ്പെടുത്തുന്ന ഒന്നു കൂടിയാണ്.

ബ്രെസ്റ്റ് ക്യാന്‍സര്‍
മാനസികമായ പ്രശ്നങ്ങളല്ലാതെ ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ള ആരോഗ്യപരമായ പ്രശ്നങ്ങളിലേയ്ക്കു കൂടി പെണ്‍കുട്ടികളെ നയിക്കുന്ന ഒന്നു കൂടിയാണിത്. കല്ലു ചൂടാക്കി മാറിടത്തില്‍ മസാജ് ചെയ്യുമ്പോള്‍ കഠിനമായ വേദനയ്ക്കൊപ്പം പൊള്ളലും മുറിവുകളും അണുബാധയുമെല്ലാം സാധാരണയാണ്.



Click it and Unblock the Notifications
