For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്കാരെ, ഓറല്‍ സെക്‌സ് അരുതെന്ന്...

ഇന്ത്യക്കാരെ ഓറല്‍ സെക്‌സ് അരുതെന്ന്...

|

നിയമങ്ങള്‍ക്കു വിധേയമാണ് ഓരോ രാജ്യവും അവിടുത്തെ പൗരന്മാരുമെല്ലാം. കോടതി വിധികളാണ് ഒരു പരിധി വരെ ഒരു രാജ്യത്തെ ജനാധിപത്യ രാഷ്ട്രമായി നില നിര്‍ത്തുകയും ചെയ്യുന്നത്. ചില പ്രത്യേക രാജ്യങ്ങളില്‍ ചില പ്രേേത്യക നിയമങ്ങളുമുണ്ട്. പൊതുവേ ലോകത്തുള്ള നിയമങ്ങളല്ലാതെ. ഇത്തരം നിയമങ്ങള്‍ അതാത് രാജ്യത്തിനായി നിയമിയ്ക്കപ്പെട്ടിട്ടുള്ളതുമാണ്.

ഇന്ത്യയിലും നിയമ വ്യവസ്ഥ നില നില്‍ക്കുന്നുണ്ട്. ചില പ്രത്യേക നിയമങ്ങള്‍ ഇന്ത്യയിലും ചില പ്രത്യേക കാര്യങ്ങള്‍ക്ക് തടസം നില്‍കുന്നുണ്ട്. നമുക്കു പലപ്പോഴും അജ്ഞാതമായ ചില പ്രത്യേക നിയമങ്ങള്‍. ഇത്തരം ചില നിയമങ്ങളെക്കുറിച്ചറിയൂ.

ഓറല്‍ സെക്‌സ്

ഓറല്‍ സെക്‌സ്

ഇന്ത്യന്‍ നിയമ പ്രകാരം ഓറല്‍ സെക്‌സ് കുററകരമാണെന്നറിയാമോ, ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 377 ആണ് ഓറല്‍ സെക്‌സിനെ നിയമ വിരുദ്ധമാക്കുന്നത്. ഇത് അസാധാരണ സെക്‌സ് എന്ന ഗണത്തിലാണ് വരുന്നത്. അതായത് നിയമ വിരുദ്ധമായ ഒന്ന്. പലര്‍ക്കും ഇക്കാര്യം അറിവുണ്ടാകില്ല.

രാത്രി ജോലി

രാത്രി ജോലി

ഇന്ന് നമ്മുടെ ഇന്ത്യയില്‍ രാപകലില്ലാതെ എല്ലാ വിഭാഗവും ജോലി ചെയ്യുന്നുണ്ട്. ഇതില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല. എന്നാല്‍ 1948ലെ ഫാക്ടറി ആക്ട് പ്രകാരം സ്ത്രീകള്‍ക്ക് രാത്രി ജോലി നല്‍കരുതെന്നാണ് നിയമം. ഇക്കാര്യം ബിപിഒ കമ്പനികള്‍ പോലും അനുസരിയ്ക്കുന്നില്ല. ചിലപ്പോള്‍ അറിയുക പോലും ഉണ്ടാകില്ല.

പിമ്പ്

പിമ്പ്

ഇന്ത്യയില്‍ വേശ്യാവൃത്തി തൊഴിലാണ്. ഇതിന് നിയമപരമായ തടസങ്ങളുമില്ല. എന്നാല്‍ പിമ്പ് ആയി ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണ്. പലപ്പോഴും വേശ്യാവൃത്തിയ്ക്കു കൂട്ടു നില്‍ക്കുന്നത് പിമ്പുകളാണ് എന്നോര്‍ക്കുക. ഇവരുടെ ഈ പ്രവൃത്തി നിയമപ്രകാരം തെറ്റാണെന്നര്‍ത്ഥം. പിമ്പിന്റെ അഥവാ കൂട്ടിക്കൊടുപ്പുകാരന്റെ ജോലി ചെയ്യുന്നതു മാത്രമല്ല, പിമ്പിനടത്ത് ഇക്കാര്യത്തില്‍ സഹായത്തിനായി പോകുന്നതും തെറ്റാണ്.

ആത്മഹത്യ

ആത്മഹത്യ

ഐപിസി 309-ാം വകുപ്പ് അനുസരിച്ച് ആത്മഹത്യയും നിയമ വിരുദ്ധമാണ്. ആത്മഹത്യയ്ക്കു ശ്രമിച്ചു മരിച്ചില്ലെങ്കില്‍ കേസെടുക്കുന്നതിന്റെ അടിസ്ഥാനം ഇതാണ്.

പല്ലു സംബന്ധമായ കാര്യങ്ങള്‍

പല്ലു സംബന്ധമായ കാര്യങ്ങള്‍

ഇതുപോലെ റോഡരികില്‍ പല്ലു സംബന്ധമായ കാര്യങ്ങള്‍, അതായത് ഡെന്റല്‍ സേവനങ്ങള്‍ ചെയ്യുന്നത് ഡെന്റിസ്റ്റ് ആക്ടിന്റെ സെക്ഷന്‍ 1948-ാം പ്രകാരം ദോഷകരമാണ്. ഇതു പോലെയാണ് ചെവി സംബന്ധമായ കാര്യങ്ങള്‍ ചെയ്യുന്നതും. ഇതെല്ലാം നിയമ വിരുദ്ധമായി കണക്കാക്കപ്പെടുന്നു.

പട്ടം പറത്തുന്നതും

പട്ടം പറത്തുന്നതും

പട്ടം പറത്തുന്നതും ഇന്ത്യയില്‍ നിയമ വിരുദ്ധമാണ്. എയര്‍ക്രാഫ്റ്റ് ആക്ട് 1934 പ്രകാരമാണ് ഇതു തെറ്റാകുന്നത്. ഈ ആക്ട് പ്രകാരം വിമാനം പറത്താന്‍ ലൈസന്‍സ് വേണ്ടതു പോലെ പട്ടം പറത്താനും ലൈസന്‍സ് വേണം. എന്നാല്‍ ഇപ്പോഴും ഗുജറാത്തിലും മറ്റും പട്ടം പറത്തുന്ന ഉത്സവം വരെ ആഘോഷിയ്ക്കുന്നുണ്ട്. മകര സംക്രാന്തിയോട് അനുബന്ധിച്ച് ഇവിടെ നടത്തുന്ന പ്രത്യേക ഉത്സവമാണിത്.

Read more about: pulse
English summary

Reasons Why Oral Intercourse Shouldn't Be Done In India

Reasons Why Oral Intercourse Shouldn't Be Done In India, Read more to know about,
X
Desktop Bottom Promotion