TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
ഭാഗ്യരേഖ കൈയ്യിൽ രണ്ടെണ്ണമുണ്ടോ, അതൊരു സൂചനയാണ്
ഹസ്തരേഖാശാസ്ത്രത്തിൽ വളരെ പ്രധാനപ്പെട്ട രേഖയാണ് ഭാഗ്യരേഖ. ഇത് തീരുമാനിക്കുന്നതാണ് നമ്മുടെ ജീവിതം എന്നതാണ് യാഥാർത്ഥ്യം. ജീവിതത്തിന്‍റെ പ്രധാനപ്പെട്ട വഴിത്തിരിവുകളിൽ വളരെയധികം പ്രാധാന്യം ആണ് ഹസ്തരേഖാശാസ്ത്രത്തിന് ഉള്ളത്. ഇതൊരു ശാസ്ത്രമാണ്. അതുകൊണ്ട് തന്നെ വിശ്വാസങ്ങൾക്കപ്പുറം ശാസ്ത്രത്തിന്‍റേതായ പ്രാധാന്യം ഇതിന് നൽകേണ്ടതുണ്ട്.
അതേ പ്രാധാന്യത്തോടെ തന്നെയാണ് ഹസ്തരേഖാശാസ്ത്രത്തെ നമ്മളെല്ലാവരും കണക്കാക്കുന്നതും. ജോലി, കരിയർ, സ്ഥാനക്കയറ്റം, പഠനം എന്നിവയെ എല്ലാം ബാധിക്കുന്ന രേഖയാണ് ഭാഗ്യരേഖ. വിധിരേഖ എന്നും വേണമെങ്കിൽ പറയാവുന്നതാണ്.
most read: പെണ്ണിന്റെ ഇടത്ത് കൈരേഖയിലാണ് നിർഭാഗ്യം
ജീവിതത്തിൽ കരിയറിൽ ജോലിയിൽ ഉയര്‍ച്ചയും താഴ്ചയും നേട്ടവും കോട്ടവും എല്ലാം ഉണ്ടാക്കുന്നതിന് ഭാഗ്യരേഖ തന്നെയാണ് സ്വാധീനിക്കുന്നത്. എന്നാല്‍ ചിലരിൽ രണ്ട് ഭാഗ്യ രേഖകൾ കാണപ്പെടുന്നു. എന്താണ് ഇത് സൂചിപ്പിക്കുന്നത് എന്ന് അറിയാൻ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? ജീവിതത്തിൽ ഭാഗ്യ നിർഭാഗ്യങ്ങൾ എല്ലാവർക്കും ഉണ്ടാവും. എന്നാൽ ഇത് ജീവിതത്തിന്റെ താഴ്ചയേയും ഉയർച്ചയേയും സ്വാധീനിക്കുന്നത് കൂടിയാണ് എന്നതാണ് സത്യം. കൈയ്യിൽ രണ്ട് ഭാഗ്യ രേഖ ഉള്ളവർക്ക് ജീവിതം നൽകുന്നത് ചില സൂചനകളാണ് എന്താണ് എന്ന് നോക്കാം.
രണ്ട് രേഖകള്‍
നിങ്ങളുടെ കൈയ്യില്‍ രണ്ട് ഭാഗ്യ രേഖകൾ തെളിഞ്ഞ് കാണുന്നുണ്ടോ? ഒന്ന് ചന്ദ്രമണ്ഡലത്തിൽ നിന്നും അരംഭിച്ച് ഇത് ഹൃദയരേഖയേയും തലവരയേയും ഘണ്ഡിച്ച് പോവുന്നു. ഹസ്തരേഖാശാസ്ത്ര വിദഗ്ധർ പറയുന്നത് ഇത്തരത്തിൽ രേഖയുള്ളവർ ഭാഗ്യവതികളും ഭാഗ്യവാൻമാരും ആണ് എന്നാണ്. മാത്രമല്ല ഇവർക്ക് ജീവിതത്തിൽ തിരിഞ്ഞ് നോക്കേണ്ടതായി വരില്ല എന്നും പറയുന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധികളേയും തരണം ചെയ്ത് ഉയരത്തിൽ എത്തുന്നതിന് ഇവർക്ക് സാധിക്കുന്നു. കരിയറിന്റെ ഏറ്റവും ഉന്നതിയിൽ എത്തുന്നതിന് ഇവർക്ക് സാധിക്കുന്നു.
ക്രിയേറ്റീവ് ആയി ചിന്തിക്കുന്നവർ
ഇവർ ഏത് കാര്യത്തിനും വളരെയധികം ക്രിയേറ്റീവ് ആയി ചിന്തിക്കുന്നവരായിരിക്കും. കലാപരമായി വളരെയധികം കഴിവുകൾ ഇവർക്കുണ്ടാവും. ജീവിതത്തില്‍ വിജയത്തിലെത്തുന്നവരായിരിക്കും ഇവർ. ഇവർക്കാകട്ടെ രണ്ട് തരത്തിലായിരിക്കും വരുമാനം ലഭിക്കുന്നത്. രണ്ട് തരത്തിലുള്ള വരുമാനമാർഗ്ഗങ്ങൾ ഇവരിൽ ഉണ്ടായിരിക്കും. മാത്രമല്ല ലോട്ടറി പോലുള്ളവ ലഭിക്കുന്നതിനുള്ള ഭാഗ്യവും ഇവർക്കുണ്ടാവുന്നു. ചെറിയ രേഖയാണെങ്കില്‍ പോലും രണ്ടെണ്ണം ഉണ്ടെങ്കിൽ ഇവരിൽ വളരെയധികം ഭാഗ്യം വരുന്നു.
ചന്ദ്രമണ്ഡലത്തിൽ നിന്നും ആരംഭിക്കുന്ന രേഖ
കൈയ്യിലെ ചന്ദ്രമണ്ഡലത്തിൽ നിന്നും ആരംഭിക്കുന്ന ഭാഗ്യ രേഖയാണെങ്കിൽ അവർ വളരെയധികം ധനവാന്‍മാരാവുന്നതിനുള്ള സാധ്യതയുണ്ട് എന്നാണ് ഹസ്തരേഖാ ശാസ്ത്രം പറയുന്നത്. മാത്രമല്ല ഒറ്റക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരായിരിക്കും ഇവർ. എന്നാൽ വിവാഹ ജീവിതത്തിൽ ഇവർ വളരെയധികം പരാജയപ്പെട്ടവരായിരിക്കും, വളരെയധികം ഭാഗ്യം ഇവരെ കാത്തിരിക്കുന്നുണ്ടെങ്കിലും ജീവിതത്തിൽ വിവാഹ ബന്ധം ഇവരെ സംബന്ധിച്ചിടത്തോളം വളരെയധികം പരാജയമായിരിക്കും. അതുകൊണ്ട് തന്നെ വൈവാഹിക ബന്ധത്തിൽ ഇവർക്ക് താൽപ്പര്യം വളരെ കുറവായിരിക്കും.
ഒന്ന് വലുതും മറ്റേത് ചെറുതുമെങ്കിൽ
നിങ്ങളുടെ ഭാഗ്യ രേഖയിൽ രണ്ടെണ്ണമാണെങ്കിൽ ഒന്ന് വലുതും ഒന്ന് ചെറുതമാണെങ്കിൽ ചെറിയ രേഖയായിരിക്കും നിങ്ങളുടെ ഭാഗ്യത്തെ വളരെയധികം ബാധിക്കുന്നത്. ഇത് ജീവിതത്തിൽ ഉണ്ടാക്കുന്ന നേട്ടങ്ങൾ വളരെയധികം വലുതായിരിക്കും. ഒരിക്കലും ജീവിതത്തിൽ നഷ്ടപ്പെട്ടതിനെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടേണ്ട അവസ്ഥ നിങ്ങൾക്കുണ്ടാവുകയില്ല. ഇത് ജീവിതത്തിൽ വളരെയധികം പ്രതിസന്ധികൾക്കാണ് ഇടയാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യത്തെക്കുറിച്ച് ആലോചിക്കേണ്ട ആവശ്യമില്ല എന്ന് തന്നെ പറയാവുന്നതാണ്.
തെളിയാത്ത രേഖയാണെങ്കിൽ
ഭാഗ്യ രേഖയിൽ ഒന്ന് തെളിയാത്ത രേഖയാണെങ്കില്‍ വിധിയിലും ഭാഗ്യത്തിലും വിശ്വസിക്കാത്തവരായിരിക്കും ഇവർ. മാത്രമല്ല പല വിധത്തിൽ ജീവിതത്തിലെ നേട്ടങ്ങളിൽ അഭിമാനിക്കുന്നവരും ആയിരിക്കും. ഏത് ജീവിത പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് വേണ്ടി കിണഞ്ഞ് പരിശ്രമിക്കുകയും അതിൽ വിജയം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ താന്‍ എത്തിപ്പിടിച്ച ജീവിതത്തിന്റ നേട്ടങ്ങളിൽ അഭിമാനം കൊള്ളുന്നവരായിരിക്കും.
ദ്വീപ് പോലെ ഭാഗ്യരേഖക്കിടയില്‍
ഒരു ദ്വീപ് പോലെ ഭാഗ്യരേഖക്കിടയിൽ കാണുന്നുണ്ടോ നിങ്ങളുടെ കൈയ്യിൽ? ഇത് പലപ്പോഴും ഒരു മോശം ലക്ഷണമായാണ് കണക്കാക്കുന്നത്. നിങ്ങളുടെ ജീവിതം കഷ്ടപ്പാടിലേക്ക് എത്തുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ജീവിതത്തിലെ നേട്ടങ്ങളേക്കാൾ തകർച്ചകളും കോട്ടങ്ങളും ആയിരിക്കും നിങ്ങളെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ മനസമാധാനത്തോടെ ഉള്ള ഒരു ജീവിതം നിങ്ങൾക്കുണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവായിരിക്കും.