Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചുംബിക്കാന്‍ നോക്കി വെള്ളത്തിലായ വധുവരന്മാര്.....
ചുംബിക്കാന്‍ നോക്കി വെള്ളത്തിലായ വധുവരന്മാര്
വിവാഹത്തിന്റെ വീഡിയോ ഷൂട്ടിംഗ് ഇപ്പോഴത്തെ കാലത്ത് ഒരു സംഭവമാണെന്നു തന്നെ വേണം, പറയുവാന്‍. പ്രീ വെഡ്ഡിംഗ്, വെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് തുടങ്ങി പല പേരുകളിലും വിവാഹത്തിന്റെ വീഡിയോ ഷൂട്ടിംഗ് ദിവസങ്ങളോളം നടക്കുന്നുണ്ട്.
വീഡിയോ വ്യത്യസ്തമാക്കാനുള്ള തത്രപ്പാടിലാകും, ഇതിന്റെ ചുമതലയേററവര്. കഴിവതും ക്രിയേറ്റീവാക്കാനും. ഇതിനായി പുറത്തെ പല തരത്തിലെ സ്ഥലങ്ങളും കാഴ്ചകളുമെല്ലാം തേടിപ്പോകുന്നവരുമുണ്ട്.
ഷൂട്ടിംഗിനിടെ രസകരവും അപകടകരവുമായ പല സംഭവങ്ങളും നടക്കാറുമുണ്ട്. ഇത്തരത്തിലെ ഒരു കല്യാണ വീഡിയോ ചിത്രീകരണം കാണൂ, ചിരി വരുമെങ്കിലും ഇതിന് ഇരയായവരുടെ കഷ്ടപ്പാടും ചമ്മലും ചില്ലറയാകില്ല. പിന്നീടിത് പലപ്പോഴും തമാശയായി തോന്നുമെങ്കിലും ആ പ്രത്യേക നിമിഷത്തില്‍ അവരനുഭവിയ്ക്കുന്നത് അവര്‍ക്കേ അറിയാവൂ.
ഇത്തരത്തിലെ ഒരു കല്യാണ വീഡിയോ , വിവാഹത്തിനു മുന്നോടിയായുള്ള ഷൂട്ടിംഗ് കാണൂ, ആദ്യം അയ്യോ എന്നു പറഞ്ഞു പോകുമെങ്കിലും പിന്നീടു ചിരിപ്പിയ്ക്കും.

മലയാളി
മലയാളികള്‍ക്കാണ് കല്യാണ ഷൂട്ടിനിടെ അബദ്ധം സംഭവിച്ചു പോയത്. വിവാഹത്തിനൊരുങ്ങുന്ന ടിജിന് തങ്കച്ചന്, ശില്പ എന്നിവര്‍ക്കാണ് ഈ അനുഭവമുണ്ടായത്.

വീഡിയോ ഷൂട്ട്
വിവാഹത്തിന് മുന്നോടിയായുള്ള ഇവരുടെ വീഡിയോ ഷൂട്ട് നടക്കുകയായിരുന്നു. പത്തനംതിട്ടയിലെ കടമ്മനിട്ടയില്‍ പമ്പാ നദിയുടെ പശ്ചാത്തലത്തില്‍ വീഡിയോ ഷൂട്ടിനായി ഫോട്ടോഗ്രാഫര്‍മാരുടെ നിര്‍ദേശം അനസരിച്ചു നീങ്ങുകയായിരുന്ന ഇരുവരും.

രണ്ടുപേരും
രണ്ടുപേരും വെള്ളത്തിനു നടുവില്‍ തോണിയിലായി ഇരിയ്ക്കുന്ന സീനാണ് ചിത്രീകരിച്ചു കൊണ്ടിരുന്നത്. ഇതിനായി തോണിയേയും തോണിക്കാരനേയുമെല്ലാം തയ്യാറാക്കിയിരുന്നു. കരയില്‍ നിന്ന് ഫോട്ടോഗ്രഫര്‍മാര്‍ നിര്‍ദേശം നല്കിക്കൊണ്ടിരുന്നു.

ഇതിനിടെ
ഇതിനിടെ ഷൂട്ടിനായി വരനോട് വധുവിനെ ചുംബിയ്ക്കാന് വീഡിയോ എടുക്കുന്നവര്‍ ആവശ്യപ്പെട്ടു. ഇത് ഇന്നത്തെ വീഡിയോ ഷൂട്ടുകളിലെ പതിവു കാഴ്ചയുമാണ്. എന്നാല്‍ തുടര്‍ന്നാണ് അബദ്ധം എന്നു തോന്നുന്ന സംഭവമുണ്ടായത്.

ബാലന്‍സ്
ശില്പയെ ചുംബിയ്ക്കാന് ടിജിന് ആഞ്ഞതും തോണിയുടെ ബാലന്‍സ് തെറ്റി രണ്ടു പേരും വെള്ളത്തിലേയ്ക്കു വീഴുകയായിരുന്നു. ഇവര്‍ക്കൊന്നും പറ്റിയില്ല.
പ്ലാന്‍
ഇത് അബദ്ധമാണെന്നു തോന്നുമെങ്കിലും ഇതെല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നതായിരുന്നുവെന്നായിരുന്നു, വീഡിയോ ഷൂട്ട് ചെയ്ത ഏജന്‍സി പിന്നീട് വെളിപ്പെടുത്തിയത്. ഒരു തമാശ ഷോട്ട് എന്ന രീതിയില്‍ നടത്തിയ ഈ സംഭവം വധൂവരന്മാര് അറിഞ്ഞിരുന്നില്ലെങ്കിലും ഇവര്‍ പറയുന്നു. എന്തായാലും ഉമ്മ വയ്ക്കാന്‍ നോക്കി വെള്ളത്തിലായി വധുവരന്മാരുടെ വീഡിലോ വൈറലായി എന്നു വേണം, പറയാന്‍.



Click it and Unblock the Notifications
