Latest Updates
-
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍
ജനുവരിയില്‍ ജനിച്ചവരെങ്കില്‍ രഹസ്യം വെളിപ്പെടുന്നു
ജനുവരില്‍ ജനിച്ചവരെങ്കില്‍ ജയിക്കാനോ അതോ
നമ്മുടെ ജീവിതത്തെ സ്വാധീനിയ്ക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. ജനിച്ച ദിവസവും മാസവും വര്‍ഷവും സമയവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ജനിച്ച ഓരോരുത്തര്‍ക്കും ജനിച്ച ദിവസത്തിന്റെ അടിസ്ഥാനത്തില്‍ ഏറെ പ്രത്യേകതകള്‍ വിവരിയ്ക്കുന്നുണ്ട്.
ജനുവരി മാസത്തിന് പ്രത്യേകതകളേറും. പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന മാസമാണിത്. ലോകം പുതിയൊരു കലണ്ടറിലേയ്ക്കു കാലെടുത്തു വയ്ക്കുന്ന മാസം. ഡിസംബറിലെ മഞ്ഞിന്റെ ബാക്കി തണുപ്പു മാറ്റി വയ്ക്കുന്ന സുന്ദരമായ മാസം കൂടിയാണിത്.
ജനുവരി മാസത്തിന് എന്നപോലെ ഈ മാസം ജനിച്ചവര്‍ക്കും പ്രത്യേകതകള്‍ ഏറെയാണ്. ഇതെക്കുറിച്ചറിയൂ, ജനുവരി മാസത്തില്‍ ജനിച്ചവരുടെ പ്രത്യേകതകള്‍.

ഹ്യൂമര്‍ സെന്‍സുള്ളവരാണ്
ഹ്യൂമര്‍ സെന്‍സുള്ളവരാണ് ജനുവരില്‍ ജനിച്ചവരെന്നു വേണം, പറയാന്‍. തമാശ പറയാനും ആസ്വദിയ്ക്കാനും മനസുള്ളവര്‍. ഇതു കൊണ്ടു തന്നെ സുഹൃത്തുക്കളുമുണ്ടാകും. ആക്ഷേപഹാസ്യത്തിന് പേരു കേട്ടവരാണ് ജനുവരില്‍ ജനിച്ചവര്‍ എന്നു പറഞ്ഞാല്‍ തെറ്റില്ല. തമാശ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിയ്ക്കാന്‍ കഴിവുള്ളവരാണിവര്‍.

ശാന്തപ്രകൃതമാണ്
പൊതുവേ ശാന്തപ്രകൃതമാണ് ഇവരുടേത്. എന്നു കരുതി ലജ്ജാലുക്കളുമല്ല. എന്നാല്‍ സോഷ്യലായി ഏറെ ഇടപെടന്നവരുമാകില്ല. വളരെ പക്വതയുള്ള ഇവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഏറെ ക്ഷമയുള്ളവരുമാണ്.

അടുക്കും ചിട്ടയുമുളളവരാണ്
വളരെ അടുക്കും ചിട്ടയുമുളളവരാണ് ജനുവരില്‍ ജനിച്ചവര്‍. കാല്‍ നിലത്തുറപ്പിച്ചവര്‍. അതായത് യാഥാര്‍ത്ഥ്യം അംഗീകരിയ്ക്കുന്നവരും അതേ സമയം അഹങ്കരിയ്ക്കാത്തവരുമാണിവര്‍. സ്വന്തം ചിന്തകള്‍ക്കുനുസരിച്ചു തീരുമാനങ്ങളെടുക്കുന്നവര്‍. ഏതു കാര്യങ്ങളിലും ലോജിക്കായി തീരുമാനമെടുക്കുന്നവരും.

സാഹസിക പ്രിയരാണ്
സാഹസിക പ്രിയരാണ് ജനുവരില്‍ ജനിച്ചവര്‍. വളരെ ആക്ടീവായവര്‍, ഒരിടത്ത് അടങ്ങിയിരിയ്ക്കാത്തവരും. പുതിയ കാര്യങ്ങളില്‍ താല്‍പര്യം പ്രകടിപ്പിയ്ക്കുന്ന, പുതിയ പരീക്ഷണങ്ങള്‍ നടക്കാന്‍ താല്‍പര്യപ്പെടുന്നവര്‍. സ്വന്തം ജീവിതത്തിലെ അനുഭവങ്ങള്‍ അനുസരിച്ചു ജീവിയ്ക്കാന്‍ ശ്രമിയ്ക്കുന്നവരും ഇഷ്ടപ്പെടുന്നവരും. മറ്റുള്ളവര്‍ക്ക് ഇവര്‍ റിബലുകള്‍ എന്നു തോന്നിയാലും ഇവര്‍ ഇതല്ല.

കൂട്ടുകാരുണ്ടെങ്കിലും
ഇവര്‍ക്കു ചുറ്റും ഒരുപാട് കൂട്ടുകാരുണ്ടെങ്കിലും അത്ര പെട്ടെന്ന് ആരേയും കൂട്ടുകാരാക്കാത്തവരാണ് ഇവര്‍. എന്നാല്‍ ഒരു തവണ കൂട്ടു കൂടിയാല്‍ ഇവര്‍ എക്കാലത്തും ഏറ്റവും വിശ്വസ്തരായ കൂട്ടുകാരാകുകയും ചെയ്യും. ജനുവരില്‍ ജനിച്ച സുഹൃത്തുണ്ടെങ്കില്‍ ഇത് ജീവിത കാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സൗഹൃദമാകും.

സ്വാര്‍ത്ഥരല്ല
സ്വാര്‍ത്ഥരല്ല, ജനുവരിയില്‍ ജനിച്ച ഇവര്‍. ഇതു കൊണ്ടു തന്നെ ചാരിറ്റിയിലും സാമൂഹ്യ സേവനത്തിലുമെല്ലാം സജീവമായി പങ്കെടുക്കുന്നവര്‍ കൂടിയാണിവര്‍. മാറ്റങ്ങളിലൂടെ ലോകം ജീവിയ്ക്കാന്‍ പറ്റിയ ഇടമെന്നു കരുതുന്നവര്‍ കൂടിയാണിവര്‍.

വസ്തുവകകളോടും സാധനങ്ങളോടും
വസ്തുവകകളോടും സാധനങ്ങളോടും താല്‍പര്യമുള്ളവരാണ് ഇവര്‍. വില കൂടിയ സാധനങ്ങളും മറ്റും തങ്ങളുടെ വിജയത്തിന്റെ പ്രതീകമായ കാണാന്‍ ആഗ്രഹിയ്ക്കുന്നവര്‍. അതായത് വില കൂടിയ വസ്തുക്കള്‍ വാങ്ങുന്നത് തന്റെ ജീവിത വിജയമെന്നു കരുതുന്നവര്‍ കൂടിയാണ്.

യാഥാസ്ഥിതികരാണ്
പൊതുവേ യാഥാസ്ഥിതികരാണ് ഇവരെന്നു പറയാം. പെട്ടെന്നു തന്നെ മാറ്റങ്ങള്‍ അംഗീകരിയ്ക്കാത്തവര്‍. പഴമയിലും പഴയ ഓര്‍മകളിലും ജീവിയ്ക്കുന്നതില്‍ തെറ്റില്ലെന്നു കരുതുന്ന കൂട്ടര്‍ കൂടിയാണിവര്‍.



Click it and Unblock the Notifications











