Latest Updates
-
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം
പ്രണയം ഒന്നില്കൂടുതലോ, ഈ വര പറയും
കൈരേഖ നോക്കി പല കാര്യങ്ങളും നമുക്ക് പ്രവചിക്കാന്‍ സാധിക്കും. നമുക്കല്ല ഹസ്തരേഖാ ശാസ്ത്രം പഠിച്ചവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പ്രവചിക്കാന്‍ സാധിക്കും. ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. കാരണം എന്നും ആകാംഷയും അത്ഭുതവും എല്ലാവര്ക്കും ഇതിന്റെ പിന്നില്‍ ഉണ്ടാവുന്നു. കാരണം നമ്മുടെ പല കാര്യങ്ങളും പലപ്പോഴും മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നത് എല്ലാവരിലും അല്പം അമ്പരപ്പ് ഉണ്ടാക്കുന്ന ഒന്നാണ്. കാരണം നമ്മുടെ പല കാര്യങ്ങളും മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നതിലൂടെ പല വിധത്തിലുള്ള കാര്യങ്ങളും നമുക്ക് ഹസ്തരേഖാശാസ്ത്രത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.
ഹസ്തരേഖാശാസ്ത്രമനുസരിച്ച് ഒരാളുടെ പ്രണയം, സാമ്പത്തികം, കുടുംബം എന്നിവയെക്കുറിച്ചെല്ലാം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും എന്നാണ് വിശ്വാസം. എന്നാല്‍ അതിലുപരി ഹസ്തരേഖാശാത്രമനുസരിച്ച് കൈയ്യിലെ ഓരോ രേഖകളും സൂചിപ്പിക്കുന്ന ചിലതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കുന്നതിന് കൈയ്യിലെ ഓരോ രേഖകളും സഹായിക്കുന്നുണ്ട്. നിങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ച് ഹസ്തരേഖ നോക്കി എന്തൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും എന്ന് നോക്കാം. മാത്രമല്ല നിങ്ങളുടെ പ്രണയത്തെക്കുറിച്ച് പറയുന്നതിന് സഹായിക്കുന്ന കൈയ്യിലെ രേഖ ഇതാണ്.

രേഖ ചെറുതെങ്കില്‍
നിങ്ങളുടെ പ്രണയത്തെ സൂചിപ്പിക്കുന്ന രേഖയുടെ വലിപ്പം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കാരണം ഇതിന്റെ വലിപ്പം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ഹൃദയരേഖക്ക് അടുത്തായി തന്നെ അല്ലെങ്കില്‍ അതിനോടൊപ്പം തന്നെ ഉണ്ടാവുന്ന ഒന്നാണ് പ്രണയത്തിലേക്ക് നമ്മളെ എത്തിക്കുന്ന രേഖ. ഇത് ചെറുവിരലില്‍ നിന്ന് തുടങ്ങി മോതിര വിരല്‍ വരെ മാത്രമേ എത്തുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ബന്ധത്തില്‍ അല്പം പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട് എന്നതാണ്. ഒരിക്കലും അത്ര നല്ല രീതിയില്‍ നിങ്ങളുടെ പ്രണയ ബന്ധം മുന്നോട്ട് പോവുകയില്ല. പലപ്പോഴും പ്രണയത്തിന്റെ കാര്യത്തില്‍ പോലും നിങ്ങള്‍ ഒറ്റക്കായിരിക്കും.

രേഖ വലുതാണെങ്കില്‍
രേഖ വലുതാണെങ്കില്‍ നിങ്ങള്‍ വളരെയധികം പ്രണയത്തിന് പ്രാധാന്യം നല്കുന്നവരായിരിക്കും. മാത്രമല്ല പലപ്പോഴും പ്രണയിനിയുടെ വാക്ക് കേട്ട് നടക്കുന്നതിനുള്ള സാധ്യതയും ഇത്തരം രേഖകള്‍ ഉള്ളവരില്‍ ഉണ്ടാവുന്നുണ്ട്. എങ്കിലും വളരെയധികം വിശ്വാസവും ആത്മാര്‍ത്ഥയും നിങ്ങളുടെ ജീവിതത്തില്‍ ണ്ടാവുന്നു. അത് തന്നെയാണ് വളരെയധികം വിജയകരമായി നിങ്ങളുടെ പ്രണയത്തെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സഹായിക്കുന്നത്. ഒരിക്കലും പ്രണയത്തില്‍ ഇവര്‍ മുന്‍കൈയ്യെടുത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല.

രേഖയുടെ നീളം അല്പം കുറഞ്ഞാല്‍
നിങ്ങളുടെ കൈയ്യിലെ രേഖയുടെ നീളം അല്പം കുറഞ്ഞാല്‍ അതും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ചെറു വിരലില്‍ നിന്ന് തുടങ്ങിയ രേഖ ചൂണ്ടു വിരലില്‍ അവസാനിച്ചാലും പ്രണയത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്ന് മനസ്സിലാക്കാവുന്നതാണ്. നിങ്ങള്‍ സ്വപ്നം കാണുന്ന തരത്തിലുള്ള പ്രണയം നിങ്ങള്‍ക്ക് ലഭിക്കുന്നു. മാത്രമല്ല ഉയര്‍ന്ന പ്രതീക്ഷ പ്രണയത്തില്‍ ഉണ്ടെങ്കില്‍ അത് പ്രാവര്‍ത്തികമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

രേഖയില്‍ അല്പം വളവുണ്ടോ
നിങ്ങളുടെ പ്രണയ രേഖക്ക് അല്പം വളവ് ചൂണ്ടു വിരലിന്റെ അടുത്തേക്ക് ആയി ഉണ്ടാവുന്നുണ്ടോ? അതിനര്‍ത്ഥം നിങ്ങള്‍ വളരെയധികം ആത്മാര്‍ത്ഥമായ ശുദ്ധമായ പ്രണയത്തിന് തയ്യാറായിരിക്കും എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇവര്‍ പ്രണയത്തില്‍ എത്തിപ്പെട്ടാല്‍ പിന്നെ അതില്‍ നിന്ന് എന്ത് സംഭവിച്ചാലും പിന്മാറുന്നതിന് തയ്യാറാവുകയില്ല. അത്രയധികം പ്രാധാന്യത്തോടെ തന്നെ ഇവര്‍ പ്രണയത്തെ കാണുന്നു. എന്ത് സംഭവിച്ചാലും പ്രണയവുമായി മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

രേഖ രണ്ടായി പിരിയുന്നവോ?
രേഖ നിങ്ങളുടെ കൈയ്യില്‍ രണ്ടായി പിരിയുന്നുണ്ടോ? അതിനര്‍ത്ഥം നിങ്ങള്‍ പലപ്പോഴും ഏത് ത്യാഗത്തിനും പ്രണയത്തിന്റെ കാര്യത്തില്‍ തയ്യാറാവുന്നു. മാത്രമല്ല എന്ത് വിട്ടു വീഴ്ചയും ചെയ്യുന്നതിന് ഇവര്‍ തയ്യാറാവുന്നു. എങ്കിലും ഇവര്‍ക്ക് ഒന്നില്‍ കൂടുതല്‍ പ്രണയം ഉണ്ടാവുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എങ്കിലും സ്നേഹം അത് വളരെ പരിശുദ്ധമായാണ് ഇവര്‍ കണക്കാക്കുന്നത്.

രണ്ടില്‍ കൂടുതല്‍ രേഖകളുണ്ടോ?
നിങ്ങളുടെ കൈയ്യില്‍ രണ്ടില്‍ കൂടുതല്‍ രേഖകളുണ്ടോ എന്ന കാര്യം അല്പം അറിഞ്ഞിരിക്കണം. ചിത്രത്തില്‍ കാണുന്ന തരത്തില്‍ മൂന്നില്‍ കൂടുതല്‍ രേഖകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ പ്രണയത്തില്‍ അങ്ങേ അറ്റം സമാധാനം ആഗ്രഹിക്കുന്നവരാണ് എന്നതാണ് കാണിക്കുന്നത്. എന്നാല്‍ പലപ്പോഴും വിജയകരമായ ഒരു പ്രണയം ആയിരിക്കുകയില്ല ഇവര്‍ക്ക് എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. അതുകൊണ്ട് ബന്ധങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം.

ശാഖകള്‍ പോലെ രേഖകള്‍
ഒന്നില്‍ കൂടുതല്‍ രേഖകള്‍ ശാഖ കണക്കെ നിങ്ങളുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ ഒരു പ്രണയത്തില്‍ തന്നെ ഉറച്ച് നില്‍ക്കുന്നവരായിരിക്കും. അതിലുപരി എന്താണ് യഥാര്‍ത്ഥ പ്രണയം എന്ന് പങ്കാളിക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഇത് ജീവിതത്തില്‍ പലവിധത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്ക് ഉണ്ടാക്കുന്നുണ്ട്.



Click it and Unblock the Notifications