Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
കൈരേഖ ഇങ്ങനെയെങ്കില്‍ സമ്പന്ന യോഗം
കയ്യിലെ ധന രേഖ പറയും ധനഭാഗ്യം
കൈ രേഖാ ശാസ്ത്രം ഒരു ശാസ്ത്രം തന്നെയാണ്. ഹസ്തരേഖാ ശാസ്ത്രം ഇന്നോ ഇന്നലെയോ വന്നതുമല്ല. കാലാന്തരങ്ങളുടെ പഴക്കമുണ്ട്, ഇതിന്.
കയ്യില്‍ പല തരത്തിലെ രേഖകളുമുണ്ട്. ചില രേഖകള്‍ തെളിഞ്ഞതെങ്കില്‍ ചിലത് അത്ര തന്നെ തെളിയാത്തതുമാകും. ചിലരുടെ കയ്യില്‍ ധാരാളം രേഖകള്‍ കാണും. ചിലരിലാകട്ടെ, രേഖകള്‍ തീരെ കുറവുമാകും.
കയ്യില്‍ പ്രധാനപ്പെട്ട പല രേഖകളുമുണ്ട്. വിധി രേഖ, ആയുര്‍ രേഖ എന്നിവയെല്ലാം ഇതില്‍ പെടുന്നു. ചില ഉപരേഖകളും കയ്യിലുണ്ടാകും.

ഇതേ രീതിയില്‍
ഇതേ രീതിയില്‍ കയ്യിനു നടുവില്‍ നിന്നും തുടങ്ങി താഴേയ്ക്കു നീളത്തില്‍ പോകുന്ന രേഖയുണ്ടെങ്കില്‍ ഇതാണ് സാമ്പത്തിക നില വെളിപ്പെടുത്തുന്ന ഒന്ന്. ഈ രേഖയുടെ അടിഭാഗം വളരെ കട്ടിയുള്ളതും തെളിഞ്ഞതുമെങ്കില് നിങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ പണക്കാരനാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. എന്നാല്‍ ഈ വരയുടെ മുകള്‍ ഭാഗത്താണു കട്ടിയെങ്കില്‍ ഇത് വൈകിയാകും ജീവിതത്തില്‍ സാമ്പത്തിക സ്ഥിരത നല്‍കുന്നത് എന്നതിന്റെ സൂചനയാണ്. കൈത്തലത്തിന്റെ അടിഭാഗത്തു നിന്നും തുടങ്ങി നടുവിരല്‍ വരെ നീളത്തില്‍ കട്ടിയോടെ ലൈനുണ്ടെങ്കില്‍ ഇത് നല്ലൊരു കരിയറിനെ സൂചിപ്പിയ്ക്കുന്നു.

തള്ള വിരലിന് അടിയില്‍ തുടങ്ങി
തള്ള വിരലിന് അടിയില്‍ തുടങ്ങി ചൂണ്ടുവിരല്‍ വരെ നീളുന്ന രേഖയെങ്കില്‍ ഇത് കുടുംബപരമായി ഏറെ ധനം ലഭിയ്ക്കുമെന്നതിന്റെ സൂചനയാണ്. അതായത് പാരമ്പര്യസ്വത്തിനുള്ള സാധ്യത. ജീവിത കാലം മുഴുവന്‍ സന്തോഷത്തോടെ കഴിയാന്‍ ഇതു മതിയാകും. എന്നാല്‍ ഈ ലൈന്‍ അത്ര തെളിഞ്ഞതല്ലെങ്കില് ഇതു സൂചന നല്‍കുന്നത് ധനം കുടുംബത്തില്‍ നിന്നും നേടിയാലും പെട്ടെന്നു തീര്‍ന്നു പോകും എന്നതാണ്.

നടുവിരലിന്റെ അടി
തള്ള വിരലിന്റെ അടിയില്‍ നിന്നും തുടങ്ങി നടുവിരലിന്റെ അടി വരെയുള്ള രേഖയെങ്കില്‍ ഇതു സൂചിപ്പിയ്ക്കുന്നത് നല്ല ബിസിനസുകാര്‍, ബിസിനസില്‍ ലാഭമുണ്ടാക്കുന്നവര്‍ എന്നതാണ്. ഇതു നല്ല കട്ടിയിലെങ്കില് നല്ല ബിസിനസിനായി പണമുണ്ടാക്കും എന്നതിന്റെ സൂചന നല്കുന്നു. മാര്‍ക്കറ്റിംഗ്, ആശയ വിനിമയത്തിലുള്ള മിടുക്കും ഇതു സൂചിപ്പിയ്ക്കുന്നു.

ള്ള വിരലില്‍ ഇത്തരം ചെറിയ രേഖകള്‍
തള്ള വിരലില്‍ ഇത്തരം ചെറിയ രേഖകള്‍ ധാരാളമുണ്ടെങ്കില്‍ ഇതു സൂചിപ്പിയ്ക്കുന്നത് നല്ലൊരു സാമ്പത്തിക അടിത്തറയാണ്. കൂടുതല്‍ ഇത്തരം രേഖകളെങ്കില്‍ കൂടുതല്‍ നല്ല ധന സ്ഥിതി എന്നു വേണം, പറയാന്‍.

കയ്യിന്റെ മുകള്ഭാഗം
കയ്യിന്റെ മുകള്ഭാഗം, അതായത് ഈ ഭാഗം ഒരാളുടെ സാമ്പത്തികത്തെ കുറിച്ചു സൂചന നല്കുന്നു. ഇത് പരന്നതെങ്കില് ഇതിനര്‍ത്ഥം ധനമുണ്ടാകില്ല എ്ന്നതാണ്. ഇത് വളഞ്ഞതെങ്കില്, അതായത് നടുവില്‍ വളവെങ്കില്‍ ഇത് ധനവാനാകും എന്ന സൂചന നല്കുന്നു. വെള്ളം ചോരാതെ കൈക്കുമ്പിളില്‍ പിടിച്ച് കൈ നിവര്ത്തിയാലും വെള്ളം പോകുന്നില്ലെങ്കിലും ഏറ്റവും നല്ല ധനസ്ഥിതി എന്നതിന്റെ സൂചനാണ്.



Click it and Unblock the Notifications
