Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പിറവിയില്‍ പിളര്‍ന്ന കുഞ്ഞുശരീരം
പിറവിയില്‍ പിളര്‍ന്ന കുഞ്ഞുശരീരം
ചില സംഭവങ്ങള്‍ നമുക്കു പോലും അവിശ്വസനീയമെന്നു തോന്നാവുന്നവയാണ്. രക്തം മരവിപ്പിയ്ക്കുന്ന, കേള്‍ക്കുമ്പോള്‍ പോലും അവിശ്വസനീയമെന്നു തോന്നാവുന്ന ചില സംഭവങ്ങള്‍.
ഇത്തരമൊരു സംഭവമാണ് അടുത്തിടെ പത്രത്താളുകളില്‍ ശ്രദ്ധ പിടിച്ചു പറ്റിയതും. നഴ്സുമാരുടെ കൈപ്പിഴ കാരണം ജീവന് പോയ കുഞ്ഞു ശരീരം.
ഈ സംഭവം നടന്നത് അകലെയൊന്നുമല്ല, രാജസ്ഥാനിലാണ്. ഇത്തരം കൈത്തെറ്റു വന്നത് കാവല്‍ മാലാഖമാര്‍ എന്നറിയപ്പെടുന്ന നഴ്സില്‍ നിന്നും. ജീവന് കാക്കേണ്ട കടമ മറന്ന് ജീവന് എടുത്തവര്‍.

പൂര്‍ണ ഗര്‍ഭിണിയായി യുവതിയെ
പൂര്‍ണ ഗര്‍ഭിണിയായി യുവതിയെ പ്രസവത്തിനായി രാജസ്ഥാനിലെ രാംഗര്‍ ജില്ലയിലെ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാതിരുന്ന സ്ത്രീയുടേത് സാധാരണ പ്രസവവുമായിരുന്നു.

എന്നാല്‍
എന്നാല്‍ പ്രസവത്തിന്റെ ഒരു ഘട്ടത്തില്‍ കുഞ്ഞു പുറത്തേയ്ക്കു വരുമ്പോള്‍ ശക്തിയായി പിടിച്ചു വലിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ശരീരം രണ്ടായി മുറിയുകയായിരുന്നു. ഒരു പുരുഷ നഴ്സിന്റെ കൈപ്പിഴവാണ്. ആരോഗ്യമുള്ള ഈ ശിശുവിന് ജീവന് നിഷേധിച്ചത്. കേവലം അശ്രദ്ധയായിരുന്നു, ഇതിനു കാരണവും. അല്ലാതെ പരിചയക്കുറവല്ല. തല മാത്രമാണ് യുവതിയുടെ ശരീരത്തില്‍ ബാക്കിയായത്. ബാക്കി ഭാഗം പുറത്തു വലിച്ചെടുത്തു. വലിച്ചെടുക്കുന്നതിനിടയില്‍ കഴുത്തറ്റു എന്നു വേണം, പറയാന്‍.

ഈ ശരീരം
ഈ ശരീരം നഴ്സുമാര്‍ ആശുപത്രിയില്‍ ഒളിപ്പിച്ചു. പ്രസവത്തിന് പ്രശ്നമുണ്ടെന്നും മറ്റേതെങ്കിലും ആശുപത്രിയിലേയ്ക്കു മാറ്റണമെന്നും ബന്ധുക്കളെ അറിയിച്ചു. ഇതനുസരിച്ച് ബന്ധുക്കള്‍ വേറെയിടത്തേയ്ക്ക് സ്ത്രീയേ മാറ്റി.

പിന്നീട്
പിന്നീട് ആ ആശുപത്രില്‍ ഉള്ളവര്‍ പ്രസവത്തിനായി നടപടി ആരംഭിച്ചപ്പോഴാണ് വയറ്റില്‍ കുഞ്ഞിന്റെ തല മാത്രമാണ് ബാക്കിയുള്ളതെന്ന സത്യം തിരിച്ചറിഞ്ഞത്. ഡോക്ടര്‍മാരെ പോലും ഇതു ഞെട്ടിച്ചു കളഞ്ഞു.

ആ സ്ത്രീ
ആ സ്ത്രീ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ മരണത്തോടു മല്ലടിച്ചു കൊണ്ടിരിയ്ക്കുകയാണ്. പിന്നീട് നഴ്സില്‍ നിന്നും പൊലീസ് ശരീരം വീണ്ടെടുത്തു. കേസിന്റെ നടപടി ക്രമങ്ങളുമായി ബന്ധുക്കള്‍ മുന്നോട്ടു പോകുകയാണ്.

അശ്രദ്ധ
ജീവനു താങ്ങാകേണ്ടവരുടെ അശ്രദ്ധ എപ്രകാരമാണ് ജീവനെടുക്കാന്‍ കാരണമാകുന്നതെന്നതിന്റെ ദൃഷ്ടാന്തമാണ് ഈ സംഭവം.

പ്രസവ മുറിയില്‍
പ്രസവ മുറിയില്‍ വയറ്റിലെ കുഞ്ഞു ജീവനെ കാണാന്‍ കൊതിച്ച് ദൈവത്തിലും ദൈവത്തെപ്പോലെ കാണുന്ന ഡോക്ടര്‍മാരിലും നേഴ്സുമാരിലും പ്രതീക്ഷ വയ്ക്കുന്ന ഓരോ അമ്മമാരേയും ഞെട്ടിപ്പിയ്ക്കുന്ന സംഭവമാണ് ഇത്. ഒരു ജീവന് പുറത്തെടുക്കുമ്പോള്‍ എത്ര നിസാരമായി ചിലരെങ്കിലും കാണുന്നുവെന്നതിന്റെ ഉദാഹരണം.



Click it and Unblock the Notifications
