Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വൃശ്ചിക രാശിക്കാരോട് ഇതൊന്നും പറയരുത്
ഓരോ രാശിക്കാര്ക്കും ഓരോ സ്വഭാവമായിരിക്കും ഉണ്ടാവുക. ഇത്തരം കാര്യങ്ങള് ചിലരില് അല്പം മോശമായും മറ്റ് ചിലരില് അത് നല്ലതായും വരുന്നു. എന്നാല് ചില രാശിക്കാരോട് ചിലതൊന്നും പറയാന് പാടില്ലാത്തതായുണ്ട്. ഇത് പലപ്പോഴും ഏറ്റവും കൂടുതല് ബാധിക്കുന്നത് വൃശ്ചിക രാശിക്കാരെയായിരിക്കും. ഇവരോട് ഒരു കാരണവശാലും പറയാന് പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അല്ലെങ്കില് ചോദിക്കാന് പാടില്ലാത്തവ. അവ എന്തൊക്കെയെന്ന് അറിയേണ്ടത് അത്യാവശ്യമാണ്.
തീവ്രമായി ഏത് കാര്യത്തേയും നേരിടുന്നവരായിരിക്കും ഇവര്. അതുകൊണ്ട് തന്നെ ഇവരോട് ഇടപെടുമ്പോഴും അല്പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അല്ലെങ്കില് അത് കൂടുതല് പ്രതിസന്ധികള് ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള് ശ്രദ്ധിച്ചാല് അത് എങ്ങനെയെല്ലാം ഇവരില് നിന്ന് സൂത്രത്തില് നിന്ന് പോവാം എന്ന് നോക്കാം. വൃശ്ചിക രാശിക്കാരോട് ചോദിക്കാന് പാടില്ലാത്ത കാര്യങ്ങള് ഇവയെല്ലാമാണ്.

എപ്പോഴെങ്കിലും മറക്കുമോ?
എന്തെങ്കിലും കാര്യം എപ്പോഴെങ്കിലും മറക്കുമോ എന്നുള്ളത് വളരെയധികം നമ്മളെല്ലാം ചോദിക്കുന്ന ഒന്നാണ്. എന്നാല് തെറ്റ് ചെയ്തത് വൃശ്ചിക രാശിക്കാരാണെങ്കില് അവര് അത് മറക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. കാരണം അത് പലപ്പോഴും പല വിധത്തിലാണ് ഇവരെ ബാധിക്കുന്നത് എന്നതു കൊണ്ട് തന്നെ. ഇത്തരം കാര്യങ്ങള് അവരോട് കുത്തിക്കുത്തി ചോദിക്കുന്നത് പലപ്പോഴും പ്രശ്നങ്ങള് ഉണ്ടാക്കുന്നു നിങ്ങളുടെ ബന്ധത്തില്.

വിശ്വസിക്കൂ
പരസ്പര വിശ്വാസം എല്ലാവര്ക്കും ആവശ്യമുള്ള ഒന്നാണ്. എന്നാല് വൃശ്ചിക രാശിക്കാരോട് ഒരു കാലത്തും ചോദിക്കാന് പാടില്ലാത്ത ഒന്നാണ് പലപ്പോഴും വിശ്വസിക്കൂ എന്നത്. ഇത് പറയുന്നവരെ പൂര്ണമായും ഒഴിവാക്കാനാണ് ഇവര് ശ്രമിക്കുന്നത്. അവരുടെ ഇഷ്ടത്തിനാണ് അവര് ആളുകളെ വിശ്വസിക്കുന്നത്.അതുകൊണ്ട് തന്നെ ഒരിക്കലും ഇത്തരം കാര്യങ്ങളില് അവരെ ശല്യം ചെയ്ത് കൊണ്ടിരിക്കരുത്.

എന്തുകൊണ്ട് ഇങ്ങനെ
എന്തുകൊണ്ട് ഇത്ര തീവ്രമായി ഓരോ കാര്യത്തിലും ഇടപെടുന്നു എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ചോദ്യങ്ങള് ഇവരുടെ കാര്യത്തില് ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ഏത് കാര്യത്തിനും വളരെ തീവ്രമായി ഇടപെടുന്നവരായിരിക്കും ഇവര്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം. അല്ലെങ്കില് അത് കൂടുതല് പ്രതിസന്ധികള് ഉണ്ടാക്കുന്നു. ഇത്തരം ചോദ്യങ്ങള് ഇവരെ അലട്ടുന്നു എന്ന് മാത്രമല്ല ചോദിക്കുന്നവരുമായുള്ള ബന്ധത്തില് തന്നെ അത് പ്രശ്നങ്ങള് ഉണ്ടാക്കുന്നു.

ഞാനാണ് ശരി
ഞാനാണ് ശരി എന്ന ഒരു ചിന്ത ഇവരില് ഉണ്ടാവുന്നു. ഒരു കാരണവശാലും ഇതിനെ ചോദ്യം ചെയ്യാന് പാടില്ല. എന്തെങ്കിലും തരത്തില് അതിനെ ചോദ്യം ചെയ്താല് അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള് ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. അവരെ അവരുടെ വഴിക്ക് വിടാന് ശ്രമിക്കണം. ഒരു കാരണവശാലും പുറകേ നടന്ന് ഞാനാണ് ശരി എന്ന ചിന്തയില് ഇളക്കം തട്ടാതെ ശ്രദ്ധിക്കണം. അല്ലെങ്കില് അത് പ്രതിസന്ധികളും ബന്ധങ്ങളില് ഉലച്ചിലും ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.

അസൂയക്കാരനാണ്
ഒരിക്കലും വൃശ്ചിക രാശിക്കാര് അസൂയക്കാരനാണ് എന്ന കാര്യം അവരോട് പറയരുത്. ഇനി അങ്ങനെ ആണെങ്കിലും അല്ലെങ്കിലും അത്തരം കാര്യങ്ങള് അവരില് പല വിധത്തിലുള്ള അസ്വസ്ഥതകള് ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് വളരെയധികം ശ്രദ്ധിക്കണം. ഒരു കാരണവശാലും ഇത്തരം പ്രതിസന്ധികളെക്കുറിച്ച് അല്ലെങ്കില് ജീവിതത്തിലെ നെഗറ്റീവുകളെ കുറിച്ചും ഇവരോട് പറയരുത്. ഇത് വളരെയധികം ശ്രദ്ധിച്ചില്ലെങ്കില് അത് ബന്ധങ്ങളില് വിള്ളല് ഉണ്ടാക്കുന്നു.



Click it and Unblock the Notifications
