Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ മസ്സാജ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു
മസ്സാജ് ചെയ്യുന്നത് പലര്‍ക്കും ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ഈ മസ്സാജ് പലപ്പോള്‍ വില്ലനായി മാറുന്ന അവസ്ഥയുണ്ടായിരിക്കും. കാരണം ചിലര്‍ക്ക് ഹോസ്പിറ്റല്‍ വരെ എത്തിക്കുന്നതിന് മസ്സാജിന് സാധിക്കും. ഇത് വെറുതേ പറയുന്നതല്ല, കാരണം കഴുത്തില്‍ മസ്സാജ് ചെയ്ത് ഒരാള്‍ ഹോസ്പിറ്റല്‍ വരെ എത്തിയതിന് തെളിവാണ് ഈ ലേഖനം. ആരോഗ്യപരമായും മാനസികപരമായും വളരെയധികം സംതൃപ്തി നല്കുന്ന ഒന്നായിരിക്കും പലപ്പോഴും മസ്സാജ്.
എന്നാല്‍ അത് അനാരോഗ്യത്തിലേക്ക് കടക്കുന്നത് അറിയാത്തവര്‍ ചെയ്യുമ്പോഴായിരിക്കും. പ്രൊഫഷണല്‍ അല്ലാത്ത ഒരാള്‍ മസ്സാജ് ചെയ്ത് കഴുത്തിന് പ്രശ്നമായി ആശുപത്രിയില്‍ എത്തിയ ഒരാളാണ് ഇന്നത്തെ ലേഖനത്തില്‍ പറയുന്ന വ്യക്തി. കൃത്യമായി അറിയാത്ത ഒരാള്‍ കഴുത്തില്‍ മസ്സാജ് ചെയ്തതിന്റെ ഫലമായി ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരിക്കുകയാണ് ഈ വ്യക്തി. കൂടുതല്‍ വിവരങ്ങളിലേക്ക്.

മുടിവെട്ടാന്‍ ചെന്നത്
എന്നാല്‍ ഈ മസ്സാജിന് ഇരയായ വ്യക്തി മുടി വെട്ടുന്നതിന് വേണ്ടിയാണ് ബാര്‍ബറെ സമീപിച്ചത്. എന്നാല്‍ ഇതിന് പുറകേ മസ്സാജ് ചെയ്യുന്നതിനും ആവശ്യപ്പെടുകയായിരുന്നു. അല്പ നേരത്തെ മസ്സാജിന് ശേഷം തന്നെ ഇദ്ദേഹത്തിന് ശ്വാസ തടസ്സം അനുഭവപ്പെട്ടു. ഷോപ്പില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഇദ്ദേഹത്തിന് ശ്വാസ തടസ്സം അനുഭവപ്പെട്ടത്.

ഡോക്ടര്‍ പരിശോധിച്ചപ്പോള്‍
എന്നാല്‍ ഇദ്ദേഹത്തിന്റെ അവസ്ഥ കണ്ട് ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കഴുത്തിന് സാരമായ പരിക്ക് സംഭവിച്ചതായി മനസ്സിലായി. MRI സ്കാന്‍ എടുത്തതിന് ശേഷമാണ് ഇത്തരമൊരു കാര്യം കണ്ടെത്തിയത്. ഈ മസ്സാജ് അതിന് വലിയൊരു കാരണമാണെന്ന് ഡോക്ടര്‍ക്ക് മനസ്സിലായി.

ഞരമ്പിന് പരിക്ക് സംഭവിച്ചു
മസ്സാജ് ചെയ്യുന്നതിലൂടെ ഇദ്ദേഹത്തിന്റെ ഞരമ്പിന് പരിക്ക് സംഭവിച്ചിട്ടുണ്ടായിരുന്നു. ഡയഫ്രത്തിനെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഞരമ്പായിരുന്നു അത്. മാത്രമല്ല ശ്വസന പ്രവര്‍ത്തനത്തിലും വളരെ വലിയ പങ്ക് ഈ ഞരമ്പ് വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിലൂടെ പല വിധത്തിലുള്ള പ്രവര്‍ത്തനങ്ങളും താറുമാറായി.

ആശുപത്രിയില്‍ അഡ്മിറ്റായി
എന്നാല്‍ ഇത്തരത്തില്‍ പരിചയമില്ലാത്ത ഒരാളുടെ മസ്സാജിലൂടെ ഇദ്ദേഹം ഹോസ്പിറ്റലില്‍ അഡ്മിറ്റായി. കൂടുതല്‍ ചികിത്സക്ക് വേണ്ടി ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. മാത്രമല്ല ഇദ്ദേഹത്തിന്റെ ഡയഫ്രം പാരലൈസ്ഡ് ആയി പോയി എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നെഞ്ചിന്കൂടിനേയും വയറിനേയും വേര്‍തിരിക്കുന്ന ഒരു ഭിത്തിയാണ് ഡയഫ്രം. ഈ മസ്സാജിലൂടെ വളരെ വലിയ അത്യാഹിതമാണ് ഇദ്ദേഹത്തിന് സംഭവിച്ചിരിക്കുന്നത്



Click it and Unblock the Notifications
