Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മകന് അവസാന അത്താഴമൊരുക്കി അമ്മ യാത്രയായി
അമ്മ എന്ന വ്യക്തി നമ്മുടെയെല്ലാം ജീവിതത്തില്‍ എത്ര പ്രധാനപ്പെട്ട ഒരാളാണ് എന്ന് അമ്മയുടെ അഭാവ ശേഷം മാത്രമേ പലരും മനസ്സിലാക്കുകയുള്ളൂ. അപ്പോള്‍ അമ്മയെ സ്നേഹിക്കുന്നതിനേക്കാള്‍ നല്ലതാണ് ജീവിച്ചിരിക്കുമ്പോള്‍ അമ്മയെ സ്നേഹിക്കുന്നത്. പ്രായമാവുമ്പോള്‍ അമ്മയേയും അച്ഛനേയും ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ എത്രയൊക്കെ തിരക്കുള്ള മക്കളാണെങ്കിലും അച്ഛനും അമ്മക്കും ഒപ്പം അല്പ സമയം കണ്ടെത്താന്‍ അല്ലെങ്കില്‍ ചിലവഴിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കണം.
അല്ലെങ്കില്‍ അവരുടെ കാലശേഷം പലപ്പോഴും ജീവിതത്തില്‍ നിങ്ങള്‍ക്ക് പിന്നീട് പശ്ചാത്തപിക്കാന്‍ അവസരം കിട്ടി എന്ന് വരില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. ഈ മാതൃദിനത്തില്‍ അമ്മയൊരുക്കി വെച്ച ഭക്ഷണം കഴിക്കാന്‍ വന്ന മകന് കണ്ടത് മരിച്ച് കിടക്കുന്ന അമ്മയെ ആണ്. എന്താണ് ഈ അമ്മയുടെ കാര്യത്തില്‍ സംഭവിച്ചത് എന്ന് നോക്കാവുന്നതാണ്.

വിവാഹമോചനത്തിന് ശേഷം
അമ്മയുടെ വിവാഹമോചനത്തിന് ശേഷം വളരെയധികം കഷ്ടപ്പെട്ടാണ് അമ്മ ആ മകനെ വളര്‍ത്തിയത്. മകന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വളരെയധികം സന്തോഷിച്ചിരുന്നു. എന്നാല്‍ മകന് ജോലി കിട്ടി പോയതോടെ പിന്നീട് ഈ അമ്മ ഒറ്റക്കാവുകയായിരുന്നു. മറ്റൊരു നഗരത്തിലേക്ക് മകന് പോയതോടെ ഏകാന്തതയുടെ തുരുത്തിലേക്ക് ഈ അമ്മ എത്തുകയായിരുന്നു.

വീട്ടില്‍ ഒറ്റക്ക്
എന്നാല്‍ വീട്ടില്‍ ഒറ്റക്കായിപ്പോയ അമ്മയെ കാണാന്‍ എല്ലാ ആഴ്ചയിലും മകന് എത്തുമായിരുന്നു. എന്നാല്‍ പിന്നീട് തിരക്ക് കൂടുന്നതിനനുസരിച്ച് ഈ മകന് അമ്മയെ കാണാന്‍ എത്താതായി. പിന്നീട് ആഴ്ചയില്‍ പോയിട്ട് മാസങ്ങള്‍ കൂടുമ്പോഴായി മകന്റെ അമ്മയെ കാണുന്നതിനുള്ള വരവ്.

പരാതിയില്ലാതെ
എന്നാല്‍ ഒരിക്കല്‍ പോലും മകനോട് പരാതിയും പരിഭവും പറയാതെ അമ്മ മകനെ കാത്തിരുന്നു. മാസങ്ങള്‍ പിന്നീട് വര്‍ഷങ്ങളായി മാറി. മകനോട് ഒരു വിധത്തിലും പരാതി പറയാതെ വര്‍ഷങ്ങള്‍ അമ്മ കാത്തിരുന്നു. എന്നാല്‍ പിന്നീട് ഒരു ദിവസം അമ്മയെ കാണാന്‍ മാതൃദിനത്തില്‍ എത്തും എന്ന് പറഞ്ഞിരുന്നു.

ഇഷ്ട ഭക്ഷണമൊരുക്കി
ഇഷ്ട ഭക്ഷണമൊരുക്കി കാത്തിരിക്കുകയായിരുന്നു അമ്മ. മകന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി വെച്ച് അമ്മ മാതൃദിനത്തില്‍ കാത്തിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത് ജീവിതത്തില്‍ നമ്മുടെയെല്ലാം കണ്ണീരണിയിപ്പിക്കുന്ന ഒരു സംഭവമാണ്. മകന് ഭക്ഷണം തയ്യാറാക്കി മേശപ്പുറത്ത് വെച്ച് അമ്മ കുളിക്കാന്‍ ആയി പോയി.

മരണം പെട്ടെന്ന്
എന്നാല്‍ മരണത്തിലേക്കായിരുന്നു ആ അമ്മ പോയത്. കുളിച്ച് കൊണ്ടിരുന്നപ്പോള്‍ ഈ അമ്മക്ക് സൈലന്റ് അറ്റാക്ക് ഉണ്ടാവുകയായിരുന്നു. അപ്പോള്‍ തന്നെ അമ്മ മരിച്ചു. പക്ഷേ വിവരമറിഞ്ഞത് നാല് ദിവസത്തിന് ശേഷമായിരുന്നു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്.

എത്തിയപ്പോള്‍ കണ്ടത്
പോലീസ് മകനെ വിവരം അറിയിക്കുകയും എത്തിയപ്പോള്‍ കണ്ട കാഴ്ച എല്ലാവരേയും കണ്ണീരണിയിപ്പിക്കുന്നതായിരുന്നു. മകന് ഇഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി മേശമേല്‍ വെച്ചിരുന്നു. എന്നാല്‍ മകന് വരാന്‍ മറന്നു പോയിരുന്നു. ഇപ്പോള്‍ ആ മകന് പറയുന്നത് ജീവിതത്തില്‍ ഒരിക്കലും അമ്മമാരുടെ കണ്ണീരിനും സ്നേഹത്തിനും വില നല്കാതിരിക്കരുത് എന്നതാണ്.



Click it and Unblock the Notifications
