Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
കുഞ്ഞുവാ കണ്ടു ഞെട്ടിയ അമ്മ....
കുഞ്ഞുവാ കണ്ടു ഞെട്ടിയ അമ്മ....
കുഞ്ഞുങ്ങളുടെ കാര്യത്തില് നാം അതീവ ശ്രദ്ധാലുക്കളാണ്. പ്രത്യേകിച്ചും കാര്യങ്ങളൊന്നും വാ തുറന്നു പറയാനാകാത്ത കുഞ്ഞുങ്ങളുടെ കാര്യത്തില്. ഒരു ചെറിയ അശ്രദ്ധ മതിയാകും, പ്രശ്നങ്ങള് വഷളാകാന്.
നിങ്ങളുടെ ഓമനയുടെ വായില് ഒരു ദിവസം ഇതു വരെയില്ലാത്ത അസാധാരണമായ ഒരു കാര്യം കണ്ടാല് ഏത് അമ്മമാരും ഞെട്ടും. ഇത്തരത്തില് ഒരു സംഭവത്തെ കുറിച്ചറിയൂ,

ഡാരിയന് ഡെപ്രേറ്റ
ഡാരിയന് ഡെപ്രേറ്റ എന്ന അമ്മയാണ് ഈ അനുഭവത്തിലൂടെ കടന്നു പോയത്. ഇവരുടെ കുഞ്ഞ് കളിച്ചു കൊണ്ടിരിയ്ക്കുയായിരുന്നു. അപ്പോഴാണ് കുഞ്ഞിന്റെ വായയുടെ മേല്ഭാഗത്ത് എന്തോ അല്പം വലിയ അടയാളം ഇവര് കണ്ടത്. ഇതു വരെയില്ലാത്ത അടയാളമായിരുന്നു, അത്.

കുഞ്ഞിന്റെ വായില്
ഇതു കണ്ട ഡാരിയന് ഇത് കുഞ്ഞിന്റെ വായില് നിന്നും തുടച്ചു കളയാന് നോക്കിയിട്ടും സാധിച്ചില്ല. ഇതെന്താണെന്നു മനസിലാക്കാനും ഇവര്ക്കു കഴിഞ്ഞില്ല. ഇതെത്തുടര്ന്ന് ഇവര് കുഞ്ഞുമായി അടുത്തുള്ള ആശുപത്രിയിലെത്തി.

ആശുപത്രിയില്
ആശുപത്രിയില് ഇതു കണ്ട ഡോക്ടര് ആദ്യം പറഞ്ഞത് ഇത് ബര്ത്ത് മാര്ക്ക് അതായത് ജന്മനാ ഉള്ള അടയാളമാണെന്നായിരുന്നു. എന്നാല് ഇത് ഡാരിയന് നിഷേധിച്ചു. ഇത് അപ്പോള് തന്നെ പ്രത്യക്ഷപ്പെട്ടതാണെന്ന് ഇവര്ക്ക് ഉറപ്പായിരുന്നു. തുടര്ന്ന് ഡോക്ടര്മാര് നടത്തിയ വിശദമായ പരിശോധനയില് കാര്യം വെളിപ്പെട്ടു.

ആ കറുത്ത അടയാളം
ആ കറുത്ത അടയാളം ഒരു കാര്ഡ്ബോര്ഡ് കഷ്ണമായിരുന്നു. കുഞ്ഞ് കളിച്ചു കൊണ്ടിരിയ്ക്കെ വായില് പെട്ടു പോയ ഈ കഷ്ണം വായുടെ മേല്ഭാഗത്ത് ഒട്ടിപ്പിടിച്ചിരിയ്ക്കുകയായിരുന്നു. ഇത് പിന്നീട് ഡോക്ടര്മാര് നീക്കി.

ഈ സംഭവം
ഈ സംഭവം ഇതേ രീതിയില് തീര്ന്നുവെങ്കിലും ചിലപ്പോഴെങ്കിലും ഇത്തരം സംഭവങ്ങള് കുട്ടികളുടെ ജീവനു തന്നെ ഭീഷണിയാകുന്ന വിധത്തിലും സംഭവിയ്ക്കാറുണ്ട്.



Click it and Unblock the Notifications
