Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സിസേറിയന് മുറിവിലൂടെ ആന്തരാവയവങ്ങള്‍ പുറത്തേക്ക്
സിസേറിയന് പോലുള്ള അവസ്ഥകള്‍ പലപ്പോഴും ആരോഗ്യത്തിന് ജീവിത കാലം മുഴുവന്‍ ഉണ്ടാക്കുന്ന രോഗാവസ്ഥകളാണ് സമ്മാനിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പലപ്പോഴും പലരും പല വിധത്തിലുള്ള ചികിത്സകള്‍ തേടുന്നതും ചില്ലറയല്ല. എന്നാല്‍ സിസേറിയന് മുറിവിലൂടെ ആന്തരാവയവയങ്ങള്‍ പുറത്തേക്ക് വരുന്ന അവസ്ഥയിലാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. ഇത് പുറത്തേക്ക് വരുന്നതായി തോന്നിയപ്പോള്‍ തന്നെ ഇവര്‍ നേരെ ആശുപത്രിയില്‍ എത്തുകയായിരുന്നു.
കാരണങ്ങള്‍ പല വിധത്തിലുള്ളതാണ്. ഇത് തിരിച്ചറിഞ്ഞ് ഇപ്പോഴും ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ് ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ പല വിധത്തിലാണ് പലരേയും ബാധിക്കുന്നത്. സിസേറിയന് കഴിഞ്ഞ് വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇത്തരം അവസ്ഥ ഈ സ്ത്രീക്ക് ഉണ്ടായത്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളിലേക്ക് പോവാം.

2004-ല്‍ സംഭവം
2004-ലാണ് മിഷേല്‍ ഓഡി എന്ന വനിത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ സിസേറിയന് വഴിയാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ അതിന് ശേഷം പത്ത് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥ ഇവര്‍ക്കുണ്ടാവുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളിലേക്ക് പോവാം.

മിഷേലിന്റെ രോഗം
14 വയസ്സ് മുതല്‍ തന്നെം മിഷേലിന് ക്രോണ്‍സ് എന്ന രോഗം ഉണ്ടായിരുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഏത് ഭാഗത്തേയും ബാധിക്കുന്നതാണ് ക്രോണ്‍സ് രോഗം. എന്നാല്‍ സാധാരണയായി ചെറുകുടലിന്റെ ഏറ്റവും നീളം കൂടിയതും അവസാനത്തേതുമായ ഭാഗത്തെയാണ് ഈ രോഗം ബാധിക്കുന്നത്. ഇതിന്റെ ഭാഗാി രോഗബാധിത സ്ഥലത്ത് നീരും വീക്കവും ഉണ്ടാവുന്നുണ്ട്. ഇതിന്റെ ഇര തന്നെയായിരുന്നു മിഷേല്‍. മാത്രമല്ല ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ ഫിസ്റ്റുലയും ഇവര്‍ക്കുണ്ടായിരുന്നു.

പെട്ടെന്നുണ്ടായ രോഗാവസ്ഥ
ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ തന്റെ ആന്തരികാവയവങ്ങള്‍ സിസേറിയന് മുറിവിലൂടെ പുറത്തേക്ക് വരുന്നത് ഇവര്‍ക്ക് തോന്നുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് സത്യമായിരുന്നു.രോഗാവസ്ഥയാണ് ഇത്തരം ഒരു അവസ്ഥ ഇവരില്‍ ഉണ്ടാക്കുന്നതിന് കാരണമായി മാറിയത്. ഇതിന്റെ ഫലമായി പല അവയവങ്ങളും പതിയെ പതിയെ പ്രവര്‍ത്തന രഹിതമായി തുടങ്ങി.

ഫിസ്റ്റുല മൂലം
എന്നാല്‍ ആശുപത്രിയില്‍ എത്തിയ മിഷേലിനോട് ഫിസ്റ്റുല മൂലമാണ് ഇത്തരത്തില്‍ ഒരു അവസ്ഥ അവര്‍ക്കുണ്ടായത് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മിഷേലിന്റെ അവസ്ഥ എന്ന് പറയുന്നത് ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തേക്കാണ് മലത്തോടൊപ്പം പുറത്തേക്ക് വന്നത്. ഇപ്പോള്‍ മിഷേല്‍ ജീവിക്കുന്നത് കൊളോസ്റ്റോമി ബാഗും ഫീഡിംങ് ട്യൂബുകളും ആണ് ഇപ്പോള്‍ ഇവരുടെ ജീവന് പിടിച്ച് നിര്‍ത്തുന്നത്.

അവയവ മാറ്റം
ഇപ്പോള്‍ മിഷേലിന്റെ പാന്‍ക്രിയാസ്, കരള്‍, ചെറുകുടല്‍ വന്‍കുടലുകള്‍ എന്നിവ എത്രയും പെട്ടെന്ന് മാറ്റണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതുവരെ ഇവര്‍ക്ക് ഏഴ് ശസ്ത്രക്രിയകളോളം നടത്തി. എങ്കിലും ഡോക്ടര്‍മാര്‍ 35 ശതമാനം ഇവര്‍ മരിക്കുന്നതിനുള്ള സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സിസേറിയന് ശേഷം പത്ത് വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തിലൊരു രോഗം ഉണ്ടായിരുന്നത് എന്ന് അറിയുന്നത്.



Click it and Unblock the Notifications
