TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
ഭാഗ്യ, ധന സൂചനയാണ് ഈ പ്രത്യേക മറുകുകള്
മറുകുകള് മിക്കവാറും പേരുടെ ശരീരത്തിലുണ്ടാകും. ഇതില്ലാത്തവര് ചുരുങ്ങുമെന്നും പറയേണ്ടി വരും. ശരീരത്തില് ഏതെങ്കിലും ഭാഗത്ത് മറുകില്ലാത്തവര് തീരെ കുറവാണ്. വളരെ വിരളം എന്നു തന്നെ പറയണം.
മറുകിനെ കുറിച്ചു പഠിയ്ക്കുന്ന പ്രത്യേക ശാസ്ത്രശാഖ തന്നെയുണ്ട്. ശരീരത്തിലെ വിവിധയിടത്തു കാണുന്ന മറുകുകള് പലപ്പോഴും ചില സൂചനകളാണ്. ഒരാളുടെ ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളില് കാണപ്പെടുന്ന മറുകുകള് പല കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്.
സാധാരണയായി മറുകുകള് വരുന്ന ചില ശരീര ഭാഗങ്ങളുണ്ട്. എന്നാല് ചിലരില് ചില പ്രത്യേക ഇടങ്ങളില് മറുകുകള് വരുന്നതായി കാണാം.
വയറ്റിലെ കുഞ്ഞിനെ പറയും വയറ്റിലെ വര
ശരീരത്തിന്റെ വിവിധ ഭാഗങ്ങളില് വരുന്ന മറുകുകള് ഭാഗ്യ മറുകുകളും നിര്ഭാഗ്യ മറുകുകളും എന്ന ഗണത്തില് പെടുത്താനുമാകും. ശരീരത്തിന്റെ ചില പ്രത്യേക ഇടങ്ങളില് വരുന്ന മറുകുകുള് ഭാഗ്യ മറുകുകള് എന്ന ഗണത്തില് പെടുന്നവയാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,
ചിലരുടെ തലയില്
ചിലരുടെ തലയില് മറുകുണ്ടാകും. തലയില്, പ്രത്യേകിച്ചും തലയിലെ നെറ്റിയും മുടിയുമായി ചേരുന്ന ഭാഗത്ത്, ഇതു മുടി കൊണ്ടു മൂടിയതെങ്കിലും ഭാഗ്യമാണ്. ഇത് അപൂര്വമാണ്. പുറത്തേയ്ക്കു കാണാത്ത രീതിയിലും. ഇതു പൊതുവേ ഭാഗ്യ മറുകാണെന്നാണ് പറയുക. മറുകിന് കൂടുതല് കട്ടിയെങ്കിലും കൂടുതല് മറഞ്ഞിരിയ്ക്കുന്ന രീതിയെങ്കിലും കൂടുതല് ഭാഗ്യമെന്നാണ് സൂചന. കറുത്തു തിളക്കമുള്ള മറുകാണെങ്കില് കൂടുതല് നല്ലത്. മങ്ങിയ മറുക് അല്പം അപകര്ഷതാ ബോധം സൂചിപ്പിയ്ക്കുന്ന ഒന്നാണ്.
പുരികത്തില്
പുരികത്തില് മറഞ്ഞിരിയ്ക്കുന്ന മറുകെങ്കില് ഇതും ഏറെ ഭാഗ്യമെന്നാണ് പറയപ്പെടുന്നത്. ഇവര് ബുദ്ധിശാലികളും പഠനത്തില് മിടുക്കരുമാകും പഠനത്തില് മികച്ച നിലയില് എത്തുന്ന ഇവര് പല നേട്ടങ്ങളും കരസ്ഥമാക്കും. പ്രത്യേകിച്ചും സാഹിത്യത്തില്. ഉയര്ന്ന നിലയില് എത്താന് യോഗമുള്ള ഇവര് വലിയ കാര്യങ്ങളും ചെയ്യാന് സാധ്യതയുള്ളവരാണ്.
പുരികത്തിന്റെ അറ്റത്തായി
പുരികത്തിന്റെ അറ്റത്തായി, അതായത് കീഴ്ഭാഗത്തായാണ് മറുകെങ്കില് ഇവര്ക്കു ജീവിത കാലം മുഴുവന് സന്തോഷവും നല്ല രീതിയിലെ ബന്ധങ്ങളുമുണ്ടാകും. ബിസിനസില് ഇവര് തിളങ്ങും. ഇതേ സമയം ഈ മറുക് മങ്ങിയ നിറത്തിലെങ്കില് ഇത് സഹോദരങ്ങള്ക്ക് ദുര്ഭാഗ്യം പറയുന്നു. അതായത് 33-34 വയസില് സഹോദരങ്ങള് ആരെങ്കിലും വിവാഹേതര ബന്ധത്തില് പെടാനുള്ള സാധ്യതയാണ് പറയുന്നത്.
ചെവിയില് കമ്മലിടുന്നിടത്ത്
ചെവിയില് കമ്മലിടുന്നിടത്ത് മറുകെങ്കില് ഇത് ഏറെ ഭാഗ്യകരമാണ്. സത്സ്വഭാവികളും ദീര്ഘായുസുള്ളവരുമായ ഇവര്ക്ക് പണത്തിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല.
നെറ്റിയുടെ വശത്തുള്ള മറുക്
നെറ്റിയുടെ വശത്തുള്ള മറുക് ഒരാളുടെ യാത്ര, പ്രൊമോഷന്, ഇമിഗ്രേഷന് സാധ്യതകളെ കാണിയ്ക്കുന്ന ഒന്നാണ്. ഈ രീതിയിലെ ഭാഗ്യം കാണിയ്ക്കുന്ന ഒന്ന്. ഇത് കറുപ്പും തിളങ്ങുന്നതുമാണെങ്കില് മറ്റുള്ളവരില് നിന്നും എല്ലാ സമയത്തും സഹായം ലഭിയ്ക്കുമെന്നതിന്റെ സൂചനയുമാണ്.
കവിളിലെ മറുക്
കവിളിലെ മറുക് കരിയറില് ഉയര്ച്ചകളുടെ സൂചനയാണ് നല്കുന്നത്. കരിയറില് ഏറെ ഉയരത്തിലെത്തുവാന് സാധിയ്ക്കും. പുരുഷന് ഇത്തരം മറുകെങ്കില് എപ്പോഴും സ്വയം പ്രോത്സാഹിപ്പിയ്ക്കുന്ന, മറ്റുള്ളവരെ പ്രോത്സാഹിപ്പിയ്ക്കുന്ന തരക്കാരാകും. ഇവര് കരിയറില് വിജയിക്കാനും നേതൃഗുണമുള്ളവരാകാനും സാധ്യതയുണ്ട്.
താടിയിലെ മറുക്
താടിയിലെ മറുക് ധനത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. പൊതുവേ ഭാഗ്യ സൂചനയായ ഇത് റിയല് എസ്റ്റേറ്റില് നേട്ടമുണ്ടാകുമെന്നതിന്റെ സൂചന കൂടിയാണ് നല്കുന്നത്. ജീവിതത്തിലും ഏറെ സന്തോഷമുണ്ടാകും. ജീവിത കാലം മുഴുവന് എന്നു പറയണം.