Just In
Don't Miss
- News
കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ? വെടിപൊട്ടിയത് അബദ്ധത്തിലെന്ന് സൂചന!
- Technology
സാംസങ് ഗാലക്സി എം10എസിന്റെ വില വെട്ടിക്കുറച്ചു, ഇപ്പോൾ 7,999 രൂപയ്ക്ക് സ്വന്തമാക്കാം
- Automobiles
കരുത്ത് കൂട്ടി ജീപ്പ് കോമ്പസ്; ബിഎസ് VI പെട്രോള്‍ എഞ്ചിന്റെ വിവരങ്ങള്‍ പുറത്ത്
- Sports
ചെല്‍സിയെ ഞെട്ടിച്ച് എവര്ട്ടന്; ലിവര്‍പൂളിനും ടോട്ടനത്തിനും ജയം
- Movies
മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
നെറ്റിയിലൊരു മറുകുണ്ടോ, ധനാഢ്യരാവുമോ എന്നറിയാം
മറുക് പലപ്പോഴും ശരീരത്തിന്റെ പല ഭാഗത്തും ഉണ്ട്. ലക്ഷണ ശാസ്ത്രമനുസരിച്ച് മറുകിന് നമ്മുടെ സ്വഭാവവും ഭാഗ്യവും മനസ്സിലാക്കാവുന്നതാണ്. ഒരാളുടെ ജീവിതവും സ്വഭാവവും നിര്‍ണയിക്കുന്ന തരത്തിലാണ് പലപ്പോഴും മറുകുകള്‍ ഉണ്ടാവുന്നത്. മറുകുകളുടെ സ്ഥാനമനുസരിച്ച് പല കാര്യങ്ങളും നമുക്ക് മനസ്സിലാക്കാം. നെറ്റിത്തടത്തിലെ മറുകിന് അല്പം കാര്യങ്ങള്‍ പറയാനുണ്ട്. നെറ്റിയിലെ മറുക് പലപ്പോഴും നിങ്ങള്‍ക്ക് ചില രഹസ്യ സ്വഭാവങ്ങളെ വെളിപ്പെടുത്തുന്നുണ്ട്.
Most read: സ്ത്രീധനത്തിന് പകരം വരന് കിട്ടിയ ധനം ചില്ലറയല്ല
നെറ്റിയുടെ മധ്യഭാഗത്തുള്ള മറുകും നെറ്റിയുടെ വശത്തുള്ള മറുകും എന്ന് വേണ്ട പല വിധത്തിലാണ് മറുകിന്റെ സ്ഥാനം. ഇതിനെല്ലാം ഓരോ പ്രത്യേകതയുണ്ട് എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ നെറ്റിയിലെ മറുക് പറയുന്ന കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് മനസ്സിലാക്കാം. അതിലൂടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുമോ എന്നും മറുക് നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

നെറ്റിയുടെ നടുവില്‍
നെറ്റിയുടെ നടുവില്‍ മറുക് ഉണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്നവരാണ് എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. മാത്രമല്ല മറ്റുള്ളവരുടെ ഇഷ്ടം നേടിയെടുക്കുന്നതിന് ഇവര്‍ക്ക് ഒരു പ്രത്യേക കഴിവുണ്ടായിരിക്കും. ഏത് കാര്യത്തിനും മറ്റുള്ളവരുടെ അഭിപ്രായം കൂടി മാനിക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍.

നെറ്റിയുടെ വലത് ഭാഗത്ത്
നെറ്റിയുടെ വലത് ഭാഗത്ത് മറുകുള്ളവര്‍ വളരെയധികം ബുദ്ധിശാലികള്‍ ആയിരിക്കും. മാത്രമല്ല ഇവര്‍ വിദ്യാഭ്യാസപരമായും മുന്നില്‍ നില്‍ക്കുന്നവരായിരിക്കും. പ്രശസ്തരാവുന്നതിനുള്ള ഭാഗ്യം ഇവര്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഭക്തി ഇവര്‍ക്ക് വളരെയധികം കൂടുതലായിരിക്കും. എല്ലാവരോടും സ്നേഹത്തോടെയും ദയയോടേയും മാത്രമേ ഇവര്‍ എല്ലാവരോടും പെരുമാറുകയുള്ളൂ.

നെറ്റിയുടെ ഇടത് ഭാഗത്ത്
നെറ്റിയുടെ ഇടത് ഭാഗത്ത് നിങ്ങള്‍ക്ക് മറുകുണ്ടെങ്കില്‍ ഇവര്‍ അല്പം സ്വാര്‍ത്ഥരായിരിക്കും. മറ്റുള്ളവരോട് കരുണ കാണിക്കുന്നതിന് ഇവര്‍ക്ക് അല്പം മടിയുണ്ടായിരിക്കും. എങ്കിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ അല്പം പുറകിലേക്കായിരിക്കും. മാത്രമല്ല അംഗീകരിക്കപ്പെടാന്‍ അല്പം കഷ്ടപ്പാട് ഇവര്‍ നേരിടേണ്ടി വരുന്നുണ്ട്. സ്വാര്‍ത്ഥതയായിരിക്കും ഇവര്‍ക്ക് എപ്പോഴും ഉണ്ടാവുന്നത്.

പുരികത്തിന് മുകളില്‍
പുരികത്തിന് മുകളിലായി മറുകുള്ളവര്‍ക്ക് യാത്രാഭാഗ്യം ധാരാളം ഉണ്ടാവുന്നു. ജീവിതത്തില്‍ വിദേശ യാത്രകള്‍ നടത്തുന്നതിനുള്ള ഭാഗ്യം ഇവര്‍ക്കുണ്ടാവുന്നു. സാമ്പത്തിക നേട്ടവും ഐശ്വര്യവും ഇവരെ തേടിയെത്തുന്നു. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ക്ക് കാരണം ഈ മറുകാണ് എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. ദാമ്പത്യ ബന്ധത്തില്‍ വളരെയധികം വിശ്വാസ്യതയും സ്നേഹവും ഇവര്‍ പുലര്‍ത്തുന്നു.

പുരികത്തിന് നടുവില്‍
പുരികത്തിന് നടുവില്‍ നിങ്ങള്‍ക്ക് മറുകുണ്ടെങ്കില്‍ നിങ്ങള്‍ ധനഭാഗ്യം ഉള്ളവരായിരിക്കും. ഒരു കാരണവശാലും ദാരിദ്ര്യം ഇവരെ പിടികൂടുകയില്ല. മാത്രമല്ല പ്രശസ്തിയുടെ പടവുകള്‍ ഇവര്‍ ചവിട്ടിക്കയറുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ഇവരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നേതൃഗുണമുള്ളവര്‍ ആയിരിക്കും ഇവര്‍.