Latest Updates
-
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും
വിവാഹശേഷം രാജ്ഞിയാവാം മറുകിവിടെയെങ്കില്
മറുകുകള്‍ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ അല്ലെങ്കില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സ്ത്രീകളുടെ ശരീരത്തില്‍ മറുകുകള്‍ ഉണ്ടെങ്കില്‍ ആ മറുകിന് ചില കാര്യങ്ങള്‍ നിങ്ങളോട് വെളിപ്പെടുത്തുന്നതിന് കഴിയുന്നുണ്ട്. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ പലപ്പോഴും നിങ്ങളുടെ മറുകിനെ ആശ്രയിച്ചിരിക്കും. സ്ത്രീകളുടെ മുഖത്തുണ്ടാവുന്ന ചില മറുകുകള്‍ ജീവിതത്തില്‍ ചിലത് പറയുന്നുണ്ട്. വിവാഹ ശേഷം നിങ്ങളുടെ ജീവിതം സന്തോഷകരമോ എന്നും അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്നും മനസ്സിലാക്കാന്‍ ചിലത് ശ്രദ്ധിക്കാവുന്നതാണ്.
ശരീരത്തിലെ മറുകിന് അത് പ്രത്യേകിച്ച് മുഖത്താണെങ്കില്‍ നിങ്ങളെക്കുറിച്ച് അതിന് ചിലത് പറയാനുണ്ട്. പലപ്പോഴും വിവാഹത്തിന് ശേഷം ഈ മറുകുകളില്‍ നിങ്ങളുടെ ഭാഗ്യം ഒളിച്ചിരിക്കുന്നുണ്ട്. വിവാഹ ശേഷം പെണ്ണിന്റെ മറുക് എങ്ങനെ അവരെ ബാധിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. വിവാഹ ശേഷം പെണ്ണിന് ഭര്‍ത്താവിന്റെ വീട്ടില്‍ രാജ്ഞിയെപ്പോലെ ജീവിക്കാവുന്നതാണ്. ഇത് ഈ മറുക് നോക്കി നമുക്ക് മനസ്സിലാക്കാവുന്നതാണ്.

മൂക്കിന്റെ വശത്ത്
മൂക്കിന്റെ വശത്തായി നിങ്ങള്‍ക്ക് മറുകുണ്ടോ? എങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ ഏറ്റവും ഉയരത്തില്‍ എത്തുന്നുണ്ട്. ജീവിതം വളരെ ആഢംബരത്തോടെ ജീവിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. വിവാഹ ശേഷം ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ബന്ധങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും ഒരു കാരണവശാലും ഇതില്‍ തളരാതെ മുന്നോട്ട് പോവണം. എന്നാല്‍ ഇവര്‍ക്ക് ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടതായി വരുന്നില്ല. മക്കളും കുട്ടികളുമായി സമാധാനപൂര്‍ണമായ ഒരു ജീവിതമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്.

വലത്തേ കവിളില്‍
വലത്തേ കവിളില്‍ ആണ് നിങ്ങള്‍ക്ക് മറുകെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ പെട്ടെന്നാണ് മാറ്റം വരുന്നത്. മാത്രമല്ല ഇവര്‍ക്ക് വിവാഹ ശേഷം ഒരു കാരണവശാലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരുന്നില്ല. ഭാഗ്യത്തിന്റെ കളിയാണ് ഇവരുടെ ജീവിതത്തില്‍ വിവാഹ ശേഷം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ പരാജയങ്ങള്‍ ഇവരെ ഒരിക്കലും ബാധിക്കുകയില്ല. പെട്ടെന്നാണ് നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യങ്ങള്‍ കയറി വരുന്നത്.

പുരികത്തിന് നടുവില്‍
പുരികത്തിന് നടുവില്‍ നിങ്ങള്‍ക്ക് മറുകുണ്ടെങ്കില്‍ വിവാഹത്തിന് ശേഷമുണ്ടാവുന്ന ഭാഗ്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് വിവാഹ ശേഷം. എന്നാല്‍ പലപ്പോഴും അല്പ സ്വല്പം അസ്വാരസ്യങ്ങള്‍ ഉണ്ടാവുമെങ്കിലും അതെല്ലാം പെട്ടെന്ന് തന്നെ അലിഞ്ഞില്ലാതാവുന്ന ഒന്നായിരിക്കും. വിവാഹത്തിന് മുന്‍പ് പ്രതിസന്ധികള്‍ നിങ്ങള്‍ക്കുണ്ടാവുമെങ്കിലും അത് വിവാഹശേഷം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരും എന്നാണ് മറുക് ശാസ്ത്രം പറയുന്നത്.

നെഞ്ചിലെ മറുക്
നെഞ്ചിലെ മറുകും സ്ത്രീകളില്‍ ഭാഗ്യം കൊണ്ട് വരുന്നുണ്ട്. വിവാഹത്തിന് മുന്‍പ് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും വിവാഹ ശേഷം നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ മാത്രം ആലോചിച്ചാല്‍ മതി. നെഞ്ചിലെ മറുക് പെണ്ണിനെങ്കില് അത് ഭര്‍ത്താവിന്റെ വീട്ടില്‍ രാജ്ഞിയെപ്പോലെ ജീവിക്കാവുന്നതാണ്. മാത്രമല്ല വിവാഹ ബന്ധത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. സന്താന സൗഭാഗ്യത്തിന് വേണ്ടി ഇവര്‍ക്ക് അധികം കാത്തിരിക്കേണ്ടി വരുന്നില്ല. കെട്ടിച്ചെല്ലുന്ന വീട്ടില്‍ ഐശ്വര്യവും സാമ്പത്തിക നേട്ടവും പെണ്ണ് കാരണം ഉണ്ടാവുന്നു.

തോളിലെ മറുകെങ്കില്‍
പെണ്ണിനെ തോളിലാണ് മറുകെങ്കില്‍ ആ മറുക് നിങ്ങള്‍ക്ക് ജീവിതം വളരെയധികം വിജയകരമാണ് എന്നതാണ് കാണിക്കുന്നത്. മാത്രമല്ല തുടക്കത്തില്‍ അല്പം ബുദ്ധിമുട്ടെങ്കിലും ജീവിതത്തിലെ നേട്ടങ്ങള്‍ ഇവരെ വളരെയയധികം സഹായിക്കുന്നുണ്ട് പിന്നീട് ജീവിക്കുന്നതിന്. ഒരു കാരണവശാലും ജീവിതത്തിലെ പ്രതിസന്ധികളൊന്നും തന്നെ പിന്നീട് അനുഭവിക്കേണ്ടതായി വരുന്നില്ല. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളിലും വളരെ സെറ്റായി ഇരിക്കുന്നവരായിരിക്കും ഇവര്‍.

മൂക്കിന്റെ നടുവില്‍
മൂക്കിന്റെ നടുവില്‍ മറുകുണ്ടെങ്കില്‍ അത് നിങ്ങളുടെ വിവാഹ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തിലെ നേട്ടങ്ങളിലേക്ക് വാതില്‍ തുറക്കുന്നതാണ്. നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ ചില്ലറയല്ല ഇത്തരത്തിലൊരു പെണ്ണിനെ കൂട്ടിയാല്‍. ഭാഗ്യത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ ആവുകയില്ല. എന്നാല്‍ എല്ലാം വിവാഹ ശേഷം മാത്രമാണ് ഉണ്ടാവുന്നത് എന്നതാണ് സത്യം.



Click it and Unblock the Notifications