Latest Updates
-
മഴക്കാലത്ത് സാരിയുടുക്കുമ്പോൾ തിളങ്ങാം; ദേശീയ കൈത്തറി ദിനത്തിൽ ശ്രദ്ധിക്കേണ്ട സൗന്ദര്യ സംരക്ഷണ ടിപ്പുകൾ ഇതാ -
ആടി കാർത്തിക: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം വരും, ഈ തെറ്റുകൾ ഒഴിവാക്കൂ! -
മാസിക കാർത്തിക: വീട്ടിൽ ഐശ്വര്യം നിറയാൻ വിളക്ക് തെളിയിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
കാമിക ഏകാദശി: വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം തേടിയെത്തും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ ഞായറാഴ്ച നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുമോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ സമാധാനവും നേട്ടങ്ങളും വരുന്നു, ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 ഓഗസ്റ്റ് 6: കർക്കടകത്തിൽ ബുധാദിത്യ രാജയോഗം; ഈ 4 രാശിക്കാർക്ക് ഇനി ഭാഗ്യകാലം! -
2026 ഓഗസ്റ്റ് 6: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 6 നക്ഷത്രഫലം: ഗ്രഹനിലയിൽ വൻ മാറ്റം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: മേടം രാശിക്കാർക്ക് ഇന്ന് ഭാഗ്യം, ഈ രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
സമ്പന്നതയുടെ ലക്ഷണമാണ് ഈ മറുകെല്ലാം
സാമ്പത്തിക നഷ്ടവും നേട്ടവും എല്ലാം ജീവിതത്തിന്റെ ഭാഗമാണ്. പലപ്പോഴും സാമ്പത്തിക നേട്ടം മാത്രമല്ല സാമ്പത്തിക നഷ്ടവും ജീവിതത്തിൽ നമ്മുെ താളം തെറ്റിക്കും. ഇത് ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലിയ തോതിലാണ് ബാധിക്കുന്നത്. സാമ്പത്തികമായി നിങ്ങൾക്ക് പുരോഗതിയുണ്ടോ എന്ന് നമുക്ക് മറുക് നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നു. ഓരോ മറുകിനും ഓരോന്നു പറയാനുണ്ട്. മറുകിന്റെ കാര്യത്തിൽ ശരീരത്തിലെ ഓരോ ലക്ഷണങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.
കൈ വെള്ളയിൽ കഴുത്തിൽ മൂക്കിനു മുകളിൽ എല്ലാംമറുക് വന്നാൽ അത് നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് അറിയാൻ താൽപ്പര്യമില്ലേ? ഇത്തരത്തിൽ ശരീരത്തിലെ ഓരോ ഭാഗത്തും ഉണ്ടാവുന്ന മറുകിന് ചിലത് പറയാനുണ്ട്. എന്താണെന്ന് നോക്കാം. ജീവിതത്തിലെ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. എന്താണെന്ന് നോക്കാം. ഇത് നിങ്ങളില്‍ സാമ്പത്തിക നേട്ടമാണോ നഷ്ടമാണോ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

കൈവെള്ളയിലെ മറുക്
സാമ്പത്തിക നേട്ടം നൽകുന്ന മറുകുകൾ എവിടെയാണ് ഉള്ളത് എന്ന് അറിയാൻ താൽപ്പര്യമില്ലേ? നിങ്ങളുടെ കൈവെള്ളയിൽ മറുകുണ്ടോ അതും വലതേ കെവെള്ളയിൽ. എന്നാൽ നിങ്ങൾക്ക് സമ്പന്നനാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് തന്നെ ഉറപ്പിക്കാവുന്നതാണ്. കൈവെള്ളയിലെ മറുകാണ് സാമ്പത്തിക സ്രോതസ്സിന്റെ ലക്ഷണം. ഇടതുകൈയ്യിലോ വലതു കൈയ്യിന്റേയോ ഉള്ളിലാണ് മറുകെങ്കില്‍ അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും എന്നാണ് പറയുന്നത്.

ചെവിയിലെ മറുക്
കൈവെള്ള മാത്രമല്ല ചെവിയിലെ മറുകും നിസ്സാരമല്ല. ചെവിയിലെ മറുകിനും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ചെവിയിലെ മറുക് കുടുംബ സ്‌നേഹത്തിന്റെ പര്യായമാണ്. പൊതുവേ ചെവിയിലെ മറുക് വളരെ നല്ലതാണ് എന്നാണ് ജ്യോതിശാസ്ത്രഞ്ജര്‍ പറയുന്നത്. കുടുംബത്തിന് പ്രാധാന്യം നല്‍കുന്നവരാണ് ഇത്തരക്കാര്‍. ഇത് നിങ്ങൾക്ക് സാമ്പത്തിക നേട്ടവും ഉണ്ടാക്കും എന്നാണ് പറയുന്നത്.

കവിളിലെ മറുക്
കവിളിലെ മറുകാണ് മറ്റൊന്ന്. വളരെ സെൻസിറ്റീവ് ആയിരുക്കും ഇവർ. വലതു കവിളിലാണ് മറുകെങ്കില്‍ അവര്‍ തൊട്ടാവാടികളാണ്. എന്നാല്‍ ഇടത് കവിളിലാണ് മറുകെങ്കില്‍ ഇവര്‍ മറ്റുള്ളവരോട് ഇടപെടാന്‍ അല്‍പം മടിയുള്ളവരായിരിക്കും. എന്നാൽ സാമ്പത്തികപരമായി അത്ര വലിയ പ്രതിസന്ധി ജീവിതത്തിൽ ഇവർക്ക് നേരിടേണ്ടതായി വരില്ല. ഒരിക്കലും ജീവിതത്തിലെ നേട്ടങ്ങളെക്കുറിച്ച് അഹങ്കരിക്കുകയും ഇല്ല.

കഴുത്തിലെ മറുക്
കഴുത്തിൽ നിങ്ങൾക്കൊരു മറുകുണ്ടോ? നിങ്ങള്‍ നല്ലൊരു വ്യക്തിത്വത്തിനുടമയാണ് എന്നാണ് കഴുത്തിലെ മറുക് സൂചിപ്പിക്കുന്നത്. മാത്രമല്ല കാര്യങ്ങളെല്ലാം നല്ല ഉത്തരവാദിത്വത്തോട് കൂടി ചെയ്യുന്നവരാണ് എന്നതാണ് അര്‍ത്ഥം. ഇത് കൂടാതെ ജീവിതത്തിൽ എത്ര കഷ്ടപ്പെട്ടിട്ടായാലും ഉയരത്തിൽ എത്തും എന്നും ഇത് സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഒരിക്കലും ഇവരെ തളർത്താൻ സാധിക്കുകയില്ല.

തോളിലെ മറുക്
തോളില്‍ നിങ്ങൾക്കൊരു മറുകണ്ടോ? എന്നാൽ അത് നിങ്ങളിലെ നിരുത്തരവാദിത്വത്തെയാണ് സൂചിപ്പിക്കുന്നത്. തോളില്‍ മറുകുള്ളവര്‍ പലപ്പോഴും ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്. മാത്രമല്ല ഇത്തരക്കാര്‍ പലപ്പോഴും ജീവിതത്തില്‍ പരാജയപ്പെടുന്നവരായിരിക്കും. എങ്കിലും കടം വാങ്ങുന്നതിനോ കൊടുക്കുന്നതിനോ ഒരിക്കലും ഇവർ തയ്യാറാവുകയില്ല.

നെഞ്ചിലെ മറുക്
മടി നിങ്ങളുടെ കൂടപ്പിറപ്പായിരിക്കും എന്നാണ് നെഞ്ചിലെ മറുക് സൂചിപ്പിക്കുന്നത്. നെഞ്ചില്‍ നിങ്ങള്‍ക്ക് മറുകുണ്ടെങ്കില്‍ അത് നിങ്ങള്‍ ഒരു മടിയനാണ് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വിജയത്തിലെത്താന്‍ നിങ്ങള്‍ക്ക് പലപ്പോഴും കഴിയില്ല. മടിയിലൂടെ തന്നെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധിയും നിങ്ങളെ തളർത്തുന്നു. എങ്കിലും നിനച്ചിരിക്കാത്ത സമയങ്ങളിൽ ലഭിക്കുന്ന ചില നേട്ടങ്ങൾ നിങ്ങളെ സഹായിക്കുന്നു.

മൂക്കിലെ മറുക്
മൂക്കിലൊരു മറുകുണ്ടോ? എന്നാൽ അൽപം ശ്രദ്ധിക്കാം. കാരണം ഇത്തരക്കാര്‍ക്ക് മൂക്കിന്‍ തുമ്പത്തായിരിക്കും ദേഷ്യം. മൂക്കില്‍ മറുകുള്ളവര്‍ക്ക് ദേഷ്യം കൂടുതല്‍ മാത്രമല്ല ക്ഷമയും കുറവായിരിക്കും. പലപ്പോഴും ഇതിലൂടെ പണം ധാരാളം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications