Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ 8 മണിക്ക് തുടങ്ങും, ആദ്യ ഫലസൂചനകൾ 10 മണിയോടെ...
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
കടല്‍ക്കൊള്ളക്കാരന്റെ പ്രേതവുമായി ലൈംഗികബന്ധം
തലക്കെട്ട് വായിച്ചപ്പോള്‍ തന്നെ അവിശ്വസനീമായി തോന്നുന്നുവോ? എന്നാല്‍ ഏവരേയും അമ്പരപ്പിക്കുന്ന വാദവുമായാണ് ഒരു യുവതി രംഗത്ത് വന്നിരിക്കുന്നത്. കടല്‍ക്കൊള്ളക്കാരന്റെ പ്രേതത്തെ വിവാഹം കഴിച്ച് അതുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന വാദവുമായാണ് ഒരു സ്ത്രീ രംഗത്തെത്തിയിരിക്കുന്നത്. കടല്‍ക്കൊള്ളക്കാരന്റെ പ്രേതത്തെ വിവാഹം കഴിച്ചു എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അമാന്‍ഡ് തെയ്ഗു എന്ന യുവതിയാണ് വിചിത്ര വാദവുമായി എത്തിയിരിക്കുന്നത്.
Most read: ജൂണില്‍ കടം കൊടുക്കുമ്പോള്‍ ഇവരൊന്ന് സൂക്ഷിക്കുക
കടല്‍ക്കൊള്ളക്കാരന്റെ പ്രേതത്തെ വിവാഹം കഴിച്ചു എന്നും എന്നാല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയതിനെത്തുടര്‍ന്ന് പ്രേതം തന്നെ കൊല്ലാന്‍ ശ്രമിച്ചു എന്നും പറയുന്നുണ്ട് ഇവര്‍. വിവാഹ ബന്ധം വേര്‍പെടുത്തിയതിനെത്തുടര്‍ന്ന് പ്രേതം തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് ഇവര്‍ പറയുന്നത്. ഇന്ന് ഇവര്‍ ആശുപത്രിയില്‍ അഡ്മിറ്റാണ്. കൂടുതല്‍ വിവരങ്ങള്‍ നോക്കാം.

2016-ലാണ് സംഭവം
2016-ലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നതായി ഇവര്‍ അവകാശപ്പെടുന്നത്. ഹെയ്ത്തില്‍ ജീവിച്ചിരുന്ന ജാക്ക് എന്ന കടല്‍ക്കൊള്ളക്കാരന്റെ പ്രേതത്തെയാണ് വിവാഹം കഴിച്ചത് എന്നാണ് ഇവര്‍ പറയുന്നത്. സാധാരണ ദമ്പതികളെപ്പോലെ പ്രേതവുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നെന്നും ഇവര്‍ പറയുന്നുണ്ട്.

ആരോഗ്യസ്ഥിതി മോശം
എന്നാല്‍ ഇത്തരം അവസ്ഥകളെത്തുടര്ന്ന് ആരോഗ്യ സ്ഥിതി വളരെ മോശമായിരിക്കുകയാണ് എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഇവര്‍ അത്ര കാര്യമായി എടുത്തില്ല. പക്ഷേ ഇവരുടെ വളര്‍ത്തുനായയുടെ മരണത്തോടെയാണ് കാര്യങ്ങള്‍ ഇവര്‍ ഗൗരവമായി എടുത്തത്.

പിന്നീട് നടന്നത്
മൂന്നാഴ്ചയോളം പ്രേതവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരുന്ന സമയത്ത് ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള ശാരീരിക പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. മാത്രമല്ല അതോടെ ഇവരുടെ ആരോഗ്യം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഇത് അധികകാലം നീണ്ടു നിന്നിരുന്നില്ല. പിന്നീട് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോഴാണ് സെര്‍പിസ് എന്ന രോഗാവസ്ഥ ഇവരിലുണ്ട് എന്ന കാര്യം തിരിച്ചറിഞ്ഞത്.

ശസ്ത്രക്രിയ നടത്തി
എന്നാല്‍ സെര്പ്പിസ് രോഗത്തിന് ശസ്ത്രക്രിയ നടത്തുകയും ഇതിന് മുന്നോടിയായി വിവാഹമോതിരം ഊരിമാറ്റുകയും ഇതോടെ പ്രേതവുമായുള്ള അദൃശ്യബന്ധം ഇല്ലാതായി എന്നും ഇവര്‍ പറയുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് അമാന്ഡന്റിന്റെ ആരോഗ്യം പൂര്‍വ്വ സ്ഥിതിയില്‍ ആയി. എന്നാല്‍ പിന്നീടുണ്ടായ പ്രശ്നങ്ങള്‍ ചില്ലറയല്ല. അവ എന്താണെന്ന് നോക്കാം.

പിന്നീട് സംഭവിച്ചത്
എന്നാല്‍ പ്രേതവുമായുള്ള ബന്ധം അവസാനിപ്പിച്ചതിലൂടെ ജാക്കിന്റെ പ്രേതം തനിക്ക് നേരെ വധഭീഷണി മുഴക്കിയിരിക്കുകയാണ് എന്നാണ് പറയുന്നത്. പ്രേതവുമായുള്ള അനുഭവങ്ങള്‍ വെച്ച് ജീവിതത്തില്‍ ഒരു പുസ്തകം എഴുതിയിരിക്കുകയാണ് ഇവര്‍. സത്യമാണെങ്കിലും നുണയാണെങ്കിലും ഇവരുടെ അനുഭവം ലോകമെമ്പാടും ചര്‍ച്ചയായിരിക്കുകയാണ്.