Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ വർഷം ഈ നക്ഷത്രക്കാർക്ക് മംഗല്യഭാഗ്യം
വിവാഹം നടക്കുന്നതിന് ഓരോ സമയവും കാലവും ഉണ്ട്. ഒരിക്കലും വിവാഹം കഴിക്കണം എന്ന് ആഗ്രഹിക്കുമ്പോൾ വിവാഹം നടക്കണം എന്നില്ല. ജീവിതത്തിൽ അനുകൂലമായ ചില സമയങ്ങൾ ഉണ്ട്. ആ സമയത്ത് മാത്രമേ വിവാഹം നടക്കാൻ യോഗം പലരിലും ഉള്ളൂ. വിവാഹം എന്ന് പറയുന്നത് ഒരു യോഗമാണ്.
പലപ്പോഴും ചിലരിൽ നേരത്തേയും, ചിലരിൽ അൽപം വൈകിയും ആണ് ആ യോഗം കാണുന്നത്. എന്നാൽ വിവാഹ യോഗത്തെക്കുറിച്ച് ചില കാര്യങ്ങൾ നോക്കാം. ഈ വർഷം വിവാഹം നടക്കാൻ സാധ്യതയുള്ള ചില നക്ഷത്രക്കാരുണ്ട്. വിവാഹ യോഗം ആയിട്ടുണ്ടെങ്കിൽ ഒരു കാരണവശാലും അത് മാറ്റി വെക്കുന്നതിനും കഴിയുകയില്ല.
വിവാഹം ഈ വർഷം നടക്കാൻ സാധ്യതയുള്ള നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം. ജ്യോതിശാസ്ത്രം ഒരു വിശ്വാസമാണ് എന്നാൽ എന്ത് സംഭവിച്ചാലും അതെല്ലാം ജ്യോതി ശാസ്ത്രത്തിന്റെ പ്രശ്നങ്ങളായി കണക്കാക്കാൻ പാടുള്ളതല്ല. ജ്യോതിഷ പ്രകാരം ചാരവശാൽ ഏഴിൽ വ്യാഴം നിൽക്കുന്ന മേടക്കൂറുകാർക്ക് വിവാഹത്തിന് ഏറ്റവും പറ്റിയ സമയമാണ് 2018. വിവാഹം നടക്കാൻ സാധ്യതയുള്ള നക്ഷത്രക്കാർ ഇവരാണ്.

അശ്വതി, ഭരണി, കാർത്തിക
അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർക്ക് ഈ വർഷം വിവാഹം നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏറ്റവും നല്ല അനുയോജ്യമായ സമയമാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഏറ്റവും യോജിച്ച സമയമായതിനാൽ നല്ല ബന്ധങ്ങൾക്കും സാധ്യത കാണപ്പെടുന്നുണ്ട്. ഒരു കാരണവശാലും ജീവിതത്തിൽ ഇവർക്ക് ദാമ്പത്യത്തെക്കുറിച്ച് ചിന്തിച്ച് പ്രശ്നത്തിലാവേണ്ട അവസ്ഥ വരില്ല.

കാർത്തിക, രോഹിണി, മകീര്യം
കാർത്തിക, രോഹിണി, മകീര്യം നക്ഷത്രക്കാർക്ക് ഈ വർഷം വിവാഹം നടക്കാൻ അൽപം പ്രയാസമാണ് എന്ന് തന്നെ പറയാം. എത്രയൊക്കെ ശ്രമിച്ചാലും ഇവർക്ക് വിവാഹം നടക്കാൻ ബുദ്ധിമുട്ടായിരിക്കും. കാരണം ഇവരിൽ ഈ വർഷം വിവാഹത്തിന് അനുകൂലമായ സമയമല്ല എന്ന് തന്നെ പറയാവുന്നതാണ്. ഇനി അഥവാ വിവാഹം നടന്നാലും ഒരിക്കലും ആ വിവാഹം വിജയത്തിലേക്ക് പോവുകയില്ല.

തിരുവാതിര, പുണര്‍തം
തിരുവാതിര, പുണർതം എന്നീ നക്ഷത്രക്കാർക്കും വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. ദാമ്പത്യ ജീവിതത്തിൽ വളരെയധികം നേട്ടങ്ങൾ ലഭിക്കുന്ന നക്ഷത്രക്കാരായിരിക്കും ഇവർ എന്ന കാര്യത്തിൽ സംശയം വേണ്ട. ഒരു കാരണവശാലും പങ്കാളിയെ പിരിഞ്ഞ് ജീവിക്കേണ്ട അവസ്ഥ ഇവരിൽ വരുകയില്ല. തിരുവാതിര, പുണർതം നക്ഷത്രക്കാർക്ക് വളരെ അനുകൂലമായ സമയമാണ് ഈ വർഷം.

മൂലം, പൂരാടം, ഉത്രാടം
മൂലം,പൂരാടം, ഉത്രാടം, നക്ഷത്രക്കാർക്ക് ഈ വർഷം വിവാഹത്തിനും വിവാഹ നിശ്ചയത്തിനും വളരെ നല്ല സമയമാണ്. ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ഏറ്റവും നല്ല സമയമായിരിക്കും ഈ വർഷം. ഈ വർഷം വിവാഹം കഴിച്ചാൽ അത് നല്ല രീതിയിൽ സന്തോഷകരമായി മുന്നോട്ട് പോവുന്നതിനും ജീവിതത്തിൽ ഭാഗ്യം അനുഭവിക്കുന്നതിനും കാരണമാകുന്നു.

ഉത്രാടം, തിരുവോണം, അവിട്ടം
ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർക്ക് അൽപം കൂടുതൽ ശ്രദ്ധിച്ചാൽ വിവാഹത്തിന് അനുയോജ്യമായ സമയമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ അൽപം കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരുന്നു. എന്നാൽ മാത്രമേ അത് ജീവിതം മംഗളകരമായി മാറുകയുള്ളൂ. എങ്കിലും വളരെ ശ്രദ്ധിച്ച് വേണം തീരുമാനങ്ങൾ എടുക്കുന്നതിന്.

വിശാഖം, അനിഴം, തൃക്കേട്ട
വിവാഹത്തോട് മുഖം തിരിച്ച് നിൽക്കുന്ന നക്ഷത്രക്കാരാണ് ഇവർ. കാരണം 2018-ലേക്ക് ഇവർ വിവാഹം കഴിക്കാൻ തീരുമാനിക്കാൻ നിൽക്കുമ്പോൾ ഒരു കാരണവശാലും വിവാഹത്തിന് ശ്രമിക്കരുത്. കാരണം അത് പലപ്പോഴും ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നതോടൊപ്പം ജീവിതം മംഗളകരമായി പോവുന്നതിന് തടസ്സം നിൽക്കുകയും ചെയ്യുന്നു. ഇവർ ഈ വർഷം വിവാഹം കഴിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.



Click it and Unblock the Notifications
