For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീ മാറിടം വിറ്റു പണമുണ്ടാക്കിയ വിരുതന്‍....

|

പണമുണ്ടാക്കാന്‍ പല വഴികളും തേടുന്നവരാണ് ആളുകള്‍. ഇതില്‍ നല്ല വഴികളും ക്രിമിനല്‍ വഴികളുമെല്ലാം പെടുകയും ചെയ്യും.

വിചിത്രമായ രീതിയില്‍ പണമുണ്ടാക്കന്ന പലരേയും കാണാം. ചിലത് നമുക്കു സങ്കല്‍പ്പിയ്ക്കാന്‍ പോലുമാകാത്ത വഴികളുമാകും. പലപ്പോഴും കേട്ടാല്‍ രക്തമുറഞ്ഞു പോകുന്ന പല കഥകളും പലരും പണമുണ്ടാക്കാന്‍ ചെയ്യുന്നതായി കേട്ടുകേള്‍വിയുമുണ്ട്.

സ്ത്രീകള്‍ പലര്‍ക്കും പലപ്പോഴും വില്‍പ്പനച്ചരക്കുകയാണ്. ഇവരുടെ ശരീരം വിറ്റു പണമുണ്ടാക്കുന്ന, സ്വാര്‍ത്ഥ ലാഭത്തിനായി സ്ത്രീ ശരീരം ഉപയോഗിയ്ക്കുന്ന, പുരുഷന്മാര്‍ കുറവല്ല.

പണമുണ്ടാക്കാന്‍ സ്ത്രീ ശരീരം വിറ്റ ഒരാളുടെ ഏറ്റുപറച്ചിലാണ്, സ്ത്രീ ശരീരം എന്നു പറഞ്ഞാല്‍ തീരില്ല,, സ്ത്രീയുടെ ശരീര ഭാഗം എന്നു വേണം, പറയുവാന്‍.

നെയ്‌റോബിയിലെ ബോണിഫെറസ് കിമാന്‍യാനോ എന്ന ഒരു ക്രിമിനലാണ് ഞെട്ടിയ്ക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. പണമുണ്ടാക്കാനായി ഇയാള്‍ ഉപയോഗിച്ചത് സ്ത്രീ ശരീരം തന്നെയാണ്. എന്നാല്‍ സ്ത്രീ ശരീരം ഇത് ഉദ്ദേശിയ്ക്കുന്ന അര്‍ത്ഥത്തിലല്ലെന്നു മാത്രം.

മാറിടങ്ങള്‍

മാറിടങ്ങള്‍

സ്ത്രീകളുടെ ശരീരത്തില്‍ നിന്നും മാറിടങ്ങള്‍ ഛേദിച്ചെടുത്തു വിറ്റാണ് ഇയാള്‍ പണമുണ്ടാക്കിയത്. ഇയാള്‍ ഒറ്റയ്ക്കല്ല, ഇയാള്‍ അടങ്ങുന്ന ഒരു ഗ്യാംഗ് എന്നു വേണം, പറയുവാന്‍. സെക്‌സ് വര്‍ക്കര്‍മാരായ സ്ത്രീകളാണ് പ്രധാനമായും ഇവരുടെ ഇരകളായി തീര്‍ന്നത്.

സെക്‌സ് വര്‍ക്കര്‍മാരെ

സെക്‌സ് വര്‍ക്കര്‍മാരെ

സെക്‌സ് വര്‍ക്കര്‍മാരെ വശീകരിച്ചു വലയിലാക്കി ഇവര്‍ക്ക് മരുന്നു നല്‍കിയാണ് മാറിടങ്ങള്‍ ഇവര്‍ മുറിച്ചെടുത്തിരുന്നത്. മസില്‍ പെയിനിന് ഉപയോഗിച്ചിരുന്ന ഒരു മരുന്നാണ് ഇവര്‍ ഓവര്‍ ഡോസായി സ്ത്രീകളെ ബോധരഹിതമാക്കാന്‍ ഉപയോഗിച്ചിരുന്നത്.

മാറിടങ്ങള്‍ക്ക്

മാറിടങ്ങള്‍ക്ക്

മാറിടങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുണ്ടായിരുന്നുവെന്നും വലിപ്പം കൂടുന്നതിന് അനുസരിച്ചു മാറിടങ്ങള്‍ക്ക് വിലയും കൂടുമെന്നും ഇയാള്‍ വെളിപ്പെടുത്തി. മാറിടങ്ങള്‍ക്കായി ആളുകള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നതായും ഇയാള്‍ വെളിപ്പെടുത്തി. മാറിടങ്ങള്‍ മുറിച്ചെടുക്കുകയെന്നതു മാത്രമായിരുന്നു തങ്ങളുടെ ജോലിയെന്നും ഇത് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിരുന്നത് ബോഡി ബ്രോക്കര്‍മാരായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി.

എന്നാല്‍

എന്നാല്‍

എന്നാല്‍ താന്‍ ഈ ഗ്യാംഗ് വിട്ടുവെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ഇയാള്‍ ഗ്യാംഗിലുണ്ടായിരുന്ന സമയത്ത് 3 സ്ത്രീകളുടെ മാറിടങ്ങള്‍ ഇതുപോലെ നീക്കം ചെയ്യുന്നതില്‍ പങ്കാളിയാകേണ്ടി വന്നുവെന്നും ഇതെക്കുറിച്ചോര്‍ത്തു കുറ്റബോധം തോന്നിയിട്ടാണ് താന്‍ സംഘം വിട്ടതെന്നുമായിരുന്നു, ഇയാളുടെ വെളിപ്പെടുത്തല്‍. ആന്തരികാവയവ കടത്തു കേസില്‍ പിന്നീട് ഇയാളുടെ ഗ്യാംഗ് പിടിയിലാകുകയായിരുന്നു.

English summary

Man Who Made Money By Selling This Lady Part

Man Who Made Money By Selling This Lady Part, Read more to know about,
Story first published: Thursday, July 4, 2019, 14:33 [IST]
X