Latest Updates
-
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം!
വോട്ടു ചെയ്തു വന്ന് സ്വന്തം വിരല്‍ വെട്ടിയ യുവാവ്.
വോട്ടു ചെയ്തു വന്ന് സ്വന്തം വിരല്‍ വെട്ടിയ യുവാവ്...
വോട്ട് എല്ലായിടത്തും ചര്‍ച്ചയാകുന്ന കാലമാണ്. പൊതുജനത്തിന് വിലയുണ്ടെന്നു തിരിച്ചറിയുന്ന അപൂര്‍വം സന്ദര്‍ഭങ്ങളിലൊന്ന്. തങ്ങളുടെ ജനാധിപത്യാവകാശവും സമ്മതിദാനാവകാശവും രേഖപ്പെടുത്താന്‍ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചു ജനത്തിന് അവകാശം ലഭിയ്ക്കുന്ന സന്ദര്‍ഭം.
വോട്ടു സംബന്ധമായി പല കഥകളും നാം കേള്‍ക്കാറുണ്ട്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും കുത്തും വെട്ടും കൊലയുമെല്ലാം ഇതോടനുബന്ധിച്ചു സാധാരണയുമാണ്.
എതിര് ചേരിയിലുള്ളവരെ ഉപദ്രവിയ്ക്കുന്ന, ആക്രിയ്ക്കുന്ന കഥകള്‍ രാഷ്ട്രീയത്തില്‍ സാധാരണയുമാണ്. എന്നാല്‍ വോട്ടു ചെയ്തു വന്ന ശേഷം സ്വന്തം വിരല്‍ വെട്ടിക്കളഞ്ഞ ഒരു യുവാവിനെ കുറിച്ചറിയൂ,

പരാതികള്‍
ഒരു പാര്‍ട്ടിയ്ക്കു കുത്തിയാല്‍ വേറെ പാര്‍ട്ടിയ്ക്കു വോട്ടു പോകുന്നുവെന്ന പരാതികള്‍ ഇത്തവണത്തെ വോട്ടിംഗിലും സാധാരണമായിരുന്നു. ഇത് കേരളത്തിലും ധാരാളം കേട്ടു.

വോട്ടു ചെയ്യുവാന്‍
ഇത് ഉത്തര്‍ പ്രദേശുകാരനായ യുവാവുമായി ബന്ധപ്പെട്ട സംഭവമാണ്. വോട്ടു ചെയ്യുവാന്‍ പോയി വന്ന ശേഷം വോട്ടിംഗ് മഷി പുരണ്ട സ്വന്തം വിരല്‍ ഇദ്ദേഹം ഇറച്ചി വെട്ടുന്ന ആയുധം കൊണ്ട് ഇദ്ദേഹം വെട്ടിക്കളയുകയായിരുന്നു.

പവന് കുമാര്‍
പവന് കുമാര്‍ എന്ന 25 കാരനാണ് ഈ അതിക്രമം പ്രവര്‍ത്തിച്ചത്. കാരണം അബദ്ധത്തില്‍ ഇദ്ദേഹത്തിന്റെ വോട്ടു മാറിപ്പോയി. ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയ്ക്കല്ല, കു്ത്തിയത്.

വീട്ടില്‍
വീട്ടില്‍ തിരിച്ചെത്തി മഷി പുരണ്ട വിരല്‍ കണ്ടപ്പോള്‍ മുതല്‍ തോന്നിയ നിരാശയാണ് ഇയാളെക്കൊണ്ട് ഈ പ്രവൃത്തി ചെയ്യിച്ചതും. സ്വന്തം തെറ്റിന് ഇയാള്‍ സ്വയം നല്കിയ ശിക്ഷയെന്നു പറയാം.
വോട്ടിംഗ്
വോട്ടിംഗ് ആളുകള്‍ എത്ര വൈകാരികമായി എടുക്കുന്നുവെന്നതിന്റെ ഒരു ഉദാഹരണം കൂടിയാണിത്.



Click it and Unblock the Notifications
