Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അശ്ലീല ചിത്രം കാരണം ആയുസു തീര്ന്നവന്
അശ്ലീല ചിത്രം കാരണം ആയുസു തീര്ന്നവന്
ഭാര്യ ഭര്‍ത്താവിനേയും ഭര്‍ത്താവ് ഭാര്യയേയുമെല്ലാം കൊലപ്പെടുത്തുന്നത് അത്ര പുതിയ സംഭവമല്ല. കാരണങ്ങള്‍ പലപ്പോഴും പലതാകും, അവിഹിതം മുതല്‍ തര്‍ക്കങ്ങള്‍ വരെ കാരണമാകാം. അത്ര സാധാരണമല്ലാത്ത കാരണങ്ങളും കാണാം. സംഭവം കേള്‍ക്കുന്നവര്‍ക്ക് ഇതില്‍ ആരുടെ ഭാഗത്താണ് ന്യായം എന്നു തിരിച്ചറിയുവാന്‍ സാധിയ്ക്കാത്ത കാരണങ്ങള്‍.
50 വര്‍ഷം നഴ്സായി ജോലി ചെയ്ത 69 വയസായ പ്രട്രീഷ്യ ഹില്ലിനും സ്വന്തം ഭര്‍ത്താവായ ഫ്രാങ്കിനെ കൊലപ്പെടുത്തുവാന്‍ ഇത്തരത്തിലെ ഒരു കാരണമുണ്ടായിരുന്നു. കേള്‍ക്കുന്ന നമുക്ക് ഇത് ന്യായമോ അന്യായമോ എന്നു തീരുമാനിയ്ക്കാന്‍ സാധിയ്ക്കാത്ത ഒരു കാരണം.

നഴ്സ് ജോലിയില്‍ നിന്നും
നഴ്സ് ജോലിയില്‍ നിന്നും വിരമിച്ച ശേഷം സണ്‍ഡെ സ്കൂള്‍ ടീച്ചറായി ജോലി ചെയ്തിരുന്നു, പട്രീഷ്യ. രണ്ടു വിവാഹ മോചനങ്ങള്ക്കു ശേഷം തന്റെ 65-ാമത്തെ വയസിലാണ് പട്രീഷ്യ ഫ്രാങ്കിനെ വിവാഹം കഴിച്ചത്. പൊതുവേ ബന്ധത്തില്‍ സന്തോഷവതിയായിരുന്നുവെങ്കിലും തന്റെ സദാചാര നിയമങ്ങള്‍ ഭര്‍ത്താവ് പിന്തുടരുന്നില്ലെന്ന കാര്യത്തില്‍ ഇവര്‍ക്കു പ്രയാസമുണ്ടായിരുന്നു. ഇതില്‍ പ്രധാനപ്പെട്ടതാണ് ഫ്രാങ്കിന്റെ അശ്ലീല ചിത്രങ്ങള്‍ കാണുന്ന സ്വഭാവമായിരുന്നു.

പല വട്ടം
പല വട്ടം പട്രീഷ്യ തന്റെ അനിഷ്ടം പ്രകടിപ്പിച്ചിട്ടും തന്റെ ഈ ശീലം മാറ്റാന്‍ ഫ്രാങ്ക് തയ്യാറായില്ല. ഒളിഞ്ഞും തെളിഞ്ഞുമെല്ലാം തന്റെ ഈ ശീലം ഇയാള്‍ തുടര്‍ന്നു കൊണ്ടിരുന്നു.

ഒരു ദിവസം
ഒരു ദിവസം പട്രീഷ്യ ഇത്തരത്തിലെ ബുക്കുകളും സിഡികളുമെല്ലാം വീട്ടില്‍ ഫ്രാങ്ക് ഒളിച്ചു വച്ചിരുന്നത് കണ്ടെത്തി. അവര്‍ ദേഷ്യത്തോടെ ഇതെല്ലാം വെളിയിലെറിയുകയും ഇയാളെ വിലക്കുകയും ചെയ്തു. എന്നാല്‍ ഇതു തുടരാനായിരുന്നു ഫ്രാങ്കിന്റെ തീരുമാനം. ഇതു കൊണ്ടു തന്നെ ഇവര്‍ രണ്ടുപേരും അകന്നു.

വീടിനു പുറത്തുള്ള ഷെഡ്
വീടിനു പുറത്തുള്ള ഷെഡ് തന്റെ വാസ സ്ഥലമാക്കി ഫ്രാങ്ക് നേരത്തെ തന്നെ മാറ്റിയിരുന്നു. ഇവിടെ ഇയാള്‍ വിസിആര്‍ അടക്കം സംഘടിപ്പിച്ച് പട്രീഷ്യ അറിയാതെ പോണ് ചിത്രങ്ങളും കണ്ടിരുന്നു. ഇതിനൊപ്പം മദ്യപാനവും.

ഒരു ദിവസം
ഒരു ദിവസം വിസിആര്‍ തകരാറിലായപ്പോള്‍ തങ്ങളുടെ കേബിളില്‍ ഇത്തരം ഒരു പോണ് ചാനലിന് ഇയാള്‍ സബ്സ്ക്രൈബ് ചെയ്തു. ഇത് കേബിള്‍ ബില്‍ വന്നപ്പോള്‍ പട്രീഷ്യ മനസിലാക്കുകയും ഇതിന്റെ പേരില്‍ കലഹിയ്ക്കുകയും ചെയ്തു. തന്റെ പേരക്കിടാങ്ങള്‍ അടക്കം വഴിതെറ്റിപ്പോകുമെന്ന പേടി ഇവര്‍ക്കുണ്ടായിരുന്നു.

ഇതെത്തുടര്‍ന്ന് ഫ്രാ്ങ്കിനോട്
ഇതെത്തുടര്‍ന്ന് ഫ്രാ്ങ്കിനോട് ബന്ധം പിരിയാമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഫ്രാങ്ക് മാപ്പു പറയുകയും താന്‍ ഈ ശീലം ഉപേക്ഷിയ്ക്കാമെന്നു വാക്കു കൊടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഡിവോഴ്സി തീരുമാനം ഇവര്‍ മാറ്റി വച്ചു.

പിന്നീട്
പിന്നീട് തന്റെ ഷെഡില്‍ തന്റെ ഈ രഹസ്യ പ്രവൃത്തികള്‍ ഇയാള്‍ തുടര്‍ന്നു കൊണ്ടിരുന്നു. വീണ്ടും ചാനലിന് ഓര്‍ഡര്‍ നല്കി. പട്രീഷ്യ ഇതു കണ്ടെത്തി.

കുപിതയായ ഇവര്‍
കുപിതയായ ഇവര്‍ ഷെഡിലേയ്ക്കു ഫ്രാങ്കിനെ തിരക്കി ചെന്നപ്പോള്‍ കണ്ടത് ഇയാള്‍ ഇത്തരത്തിലെ ഒരു ദൃശ്യം കണ്ടു കൊണ്ടിരിയ്ക്കുന്നതാണ്. ഇവര്‍ തിരികെ വന്ന് തന്റെ തോക്കെടുത്ത് ഇയാളെ വെടി പച്ചു കൊല്ലുകയായിരുന്നു. പിന്നീട് ഇവര്‍ പൊലീസിനെ സംഭവം അറിയിച്ച് കുറ്റമേല്ക്കുകയും ചെയ്തു. ഇവരെ കോടതി 16 വര്‍ഷത്തിനു ശിക്ഷിച്ചു.



Click it and Unblock the Notifications
