TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മരിച്ചു പോയ മകന് അടുക്കളയിലെത്തിയപ്പോള്‍....
പ്രേതമുണ്ടോ ഇല്ലയോ എന്നത് ഇപ്പോഴും ഒരു തര്‍ക്കവിഷയമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പലരേയും ഇപ്പോഴും പേടിപ്പിയ്ക്കുന്ന ഒരു പ്രത്യേക വിഷയമാണിത്. പ്രേതമില്ലെന്നു പറയുന്ന ചിലര്‍, ഉണ്ടെന്നു വിശ്വസിയ്ക്കുന്ന മറ്റു ചിലര്‍.
പ്രേതമുണ്ടെങ്കിലും ഇല്ലെങ്കിലും പണ്ടും ഇപ്പോഴുമുള്ള പല സിനിമകളുടേയും നോവലുകളുടേയുമെല്ലാം പ്രധാന വിഷയമാണ് ഇത്. പ്രേതത്തെ ഭയമാണെങ്കിലും ഇതു സംബന്ധമായ സിനിമകളും നോവലുകളും വായിച്ചു ഹരം കൊള്ളുന്നവര്‍ ഇപ്പോഴുമുണ്ട്.
പ്രേതദര്‍ശനം നേരിട്ടുണ്ടായെന്നു വെളിപ്പെടുത്തുന്ന ഒരു സംഭവം, ഇതിന്റെ ചിത്രം കാണൂ.
മകളെ അല്ലെങ്കില്‍ മകനെ
മകളെ അല്ലെങ്കില്‍ മകനെ നഷ്ടപ്പെടുന്ന ദുഖത്തിനോളം ഒരു ദുഖവും വരില്ലെന്നു വേണം, പറയാന്‍. ഇതുപോലെ ചെറുപ്പമായ മകനെ നഷ്ടപ്പെട്ട ഒരു അമ്മയാണ് തന്റെ പുത്രന്റെ പ്രേതരൂപം താന്‍ കണ്ടുവെന്നു പറയുന്നത്. ഇതു തെളിയിക്കാന്‍ ചിത്ര സഹിതം.
ജെനിഫര്‍
ജെനിഫര്‍ ഹോഡ്ജ് എന്ന സ്ത്രീയാണ് ഇത്തരം അവകാശ വാദവുമായി എത്തിയത്. ഇവര്‍ നല്കിയ ചിത്രത്തില്‍ ഇത്തരം അദൃശ്യമായ ഒരു രൂപത്തിന്റെ സാന്നിധ്യം കാണുന്നുമുണ്ട്. സിസിടിവിയിലാണ് ഊ ദൃശ്യം പതിഞ്ഞത്.
ജെന്നിഫറിന്റെ
ജെന്നിഫറിന്റെ മകന് മരുന്നിന്റെ അമിത ഉപയോഗം കാരണം രണ്ടു വര്‍ഷം മുന്‍പാണ് മരിച്ചത്. റോബിയെന്നായിരുന്നു അയാളുടെ പേര്. ചെറുപ്പക്കാരനായിരുന്നു, മകന്. മകനെ കൂടാതെ ഒരു മകള്‍ കൂടി ജെന്നിഫറിനുണ്ട്. ലോറേന്‍ എന്നാണ് മകളുടെ പേര്.
ഒരു ദിവസം
ഒരു ദിവസം രാത്രിയില്‍ ജെന്നിഫറും മകള്‍ ലോറേനും ടിവി കണ്ടിരിയ്ക്കുമ്പോള്‍ ഗേറ്റില്‍ നിന്നും മൊബൈല്‍ നോട്ടിഫിക്കേഷനെത്തി. നിങ്ങളുടെ വീട്ടിലേയ്ക്കുള്ള വഴിയില്‍ ആരോ എത്തിയിരിയ്ക്കുന്നുവെന്നായിരുന്നു സന്ദേശം. അമ്മയും മകളും സിസിടിവിയില്‍ നോക്കിയപ്പോള്‍ മരിച്ചു പോയ മകന്റെ ഛായയിലുള്ള രൂപം അടുക്കള ഭാഗത്തു ചുറ്റി നടക്കുന്നതായി കണ്ടു. ജെന്നിഫര്‍ മാത്രമല്ല, മകളും ഇത് മരിച്ചു പോയ സഹാദരന്റെ രൂപമാണെന്നു തിരിച്ചറിഞ്ഞു.
അടുക്കളയിലേയ്ക്ക്
അടുക്കളയിലേയ്ക്ക് ഇവരെത്തി അവിടേയ്ക്ക് അനധികൃതമായോ വാതിലോ ജനലോ പൊളിച്ചോ ആരെങ്കിലും കടന്നു വന്നോയെന്നു പരിശോധിച്ചു. ഇത്തരം കാഴ്ചകള്‍ അവിടെയുണ്ടായിരുന്നില്ല.
ചിത്രത്തില്‍,
ചിത്രത്തില്‍, അതായത് സിസിടിവി ഫുട്ടേജില്‍ വെളുത്ത വസ്ത്രമിട്ടാണ് തന്റെ മകനെ കണ്ടതെന്നും അതു കൊണ്ടു തന്നെ മരണശേഷം സമാധാനത്തിലാണ് തന്റെ മകനെന്നു കരുതുന്നതായും ജെന്നിഫര്‍ പറയുന്നു.