Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ബുധനാഴ്ചയിലെ ചന്ദ്രഗ്രഹണം ഈ രാശിയ്ക്കു ദോഷം
ബുധനാഴ്ചയിലെ ചന്ദ്രഗ്രഹണം ഈ രാശിയ്ക്കു ദോഷം
പ്രപഞ്ചത്തിലുണ്ടാകുന്ന പല വ്യത്യാസങ്ങളും പല ശക്തികളും പല രീതിയില്‍ നമ്മുടെ ജീവിതത്തെ സ്വാധീനിയ്ക്കുന്നുണ്ട്. ഇതില്‍ ഒന്നാണ് സൂര്യ, ചന്ദ്ര ഗ്രഹങ്ങളും.
പ്രപഞ്ചത്തെ നിയന്ത്രിയ്ക്കുന്ന പല ഗ്രഹങ്ങളില്‍ ഒന്നാണ് സൂര്യനും ചന്ദ്രനുമെല്ലാം. ഇവയും നമ്മുടെ രാശി പ്രകാരം നമ്മെ സ്വാധീനിയ്ക്കുന്നുമുണ്ട്. ഇവയിലുണ്ടാകുന്ന മാറ്റങ്ങളും ഇതിനെ സ്വാധീനിയ്ക്കുന്നു.
2019 ജൂലൈ 17 ബുധനാഴ്ച ചന്ദ്ര ഗ്രഹണം നടക്കുന്നുണ്ട്. ഇത് വിവിധ രാശികളെ വിവിധ തരത്തില്‍ സ്വാധീനിയ്ക്കുന്നു. ഇതെക്കുറിച്ചറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഈ ചന്ദ്രഗ്രഹണം ഗുണകരമാണെന്നു വേണം, പറയുവാന്‍. കയ്യിലെ പ്രൊജക്ടുകള്‍ തീര്‍ക്കാന്‍ സാധിയ്ക്കും. ജോലിയില്‍ കഠിനാധ്വാനം ചെയ്യുന്നതു ഗുണകരമാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഈ ചന്ദ്രഗ്രഹണം സാമ്പത്തിക ലാഭം കൊണ്ടു വരുമെന്നു പറയാം. പൊതുവെ നല്ലതാണ് ഫലമായി പറയുന്നത്. ബാക്കി വച്ചിരിയ്ക്കുന്ന ജോലികള്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ സാധിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ചന്ദ്രഗ്രഹണം സാമ്പത്തിക നഷ്ടം കൊണ്ടു വരുമെന്നു വേണം, പറയുവാന്‍. പ്രതീക്ഷിയ്ക്കാത്ത ചില കാര്യങ്ങളാല്‍ ബുദ്ധിമുട്ടുകളുണ്ടാകും. എന്നാല്‍ പ്രതീക്ഷിയ്ക്കാത്ത ചില നല്ല കാര്യങ്ങളും സംഭവിയ്ക്കും. യാത്രകള്‍ക്കു സാധ്യതയുണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് അപകടങ്ങളില്‍ ചെന്നു പെടാതെ ഏറെ ശ്രദ്ധ വേണം. ശരീരത്തിന് വേദനകളുണ്ടാകുന്ന സമയമാണ്. ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ വേണം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് പല വിഷമങ്ങളും ഉണ്ടാകുന്ന ദിവസമാണ്. അസുഖങ്ങളും ശത്രുതകളുമെല്ലാം ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ചന്ദ്രഗ്രഹണം സാമ്പത്തികമായ ഗുണങ്ങളുണ്ടാക്കും. പല കാര്യങ്ങളിലും നല്ലതു വരും. കുടുംബത്തില്‍ ചില പ്രശ്ന സാധ്യതകളുണ്ട്. ശാന്തത കൈ വിടാതിരിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ചന്ദ്രഗ്രഹണം ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്കു കാരണമാകും. പ്രശ്നങ്ങള്‍ ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. മറ്റുള്ളവരാല്‍ വേദനകള്‍ക്കു സാധ്യതയുണ്ട്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ചന്ദ്രഗ്രഹണം ഉത്കണ്ഠയ്ക്കു കാരണമാകും. കുട്ടികളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ക്കു സാധ്യതയുണ്ട്. പഠന കാര്യങ്ങളില്‍ ഏകാഗ്രതക്കുറവു പോലുള്ള പ്രശ്നങ്ങളുണ്ടാകും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ചന്ദ്ര ഗ്രഹണം നല്ല ഫലം നല്‍കും. എന്നാല്‍ ചിലവുകള്‍ക്കും സാധ്യതയുണ്ട്. ശത്രു ഭയമുണ്ടാകാന്‍ സാധ്യത.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ചന്ദ്ര ഗ്രഹണം പങ്കാളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കു കാരണമാകും. മാനസികമായി പ്രയാസങ്ങളുണ്ടാകും. ആരോഗ്യ, ധന സംബന്ധമായ പ്രശ്നങ്ങള്‍ക്കു സാധ്യതയുണ്ട്. ടെന്‍ഷനും ഉത്കണ്ഠയുമെല്ലാം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ചന്ദ്ര ഗ്രഹണം രോഗ സാധ്യത നല്കുന്ന ഒന്നാണ്. ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ക്കു സാധ്യതയുണ്ടാകും. യാത്രകള്‍ ആരോഗ്യത്തെ ബാധിയ്ക്കും. വിദേശങ്ങളില്‍ താമസിയ്ക്കുന്നവര് കൂടുതല്‍ സൂക്ഷിയ്ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ചന്ദ്ര ഗ്രഹണം ജോലിയില്‍ കാല താമസമുണ്ടാക്കും. ചിലവുകള്‍ വര്‍ദ്ധിയ്ക്കും. കൂട്ടുകാരുമായുള്ള ബന്ധം വഷളാകാന്‍ സാധ്യതയുണ്ട്. യാത്രകള്‍ ഒരാഴ്ചയ്ക്കെങ്കിലും മാറ്റി വയ്ക്കുന്നതാണ് നല്ലത്.

ചന്ദ്ര ഗ്രഹണം
ചന്ദ്ര ഗ്രഹണം പ്രശ്നങ്ങളും ദോഷങ്ങളും വരുത്തുന്നത് ഒഴിവാക്കാന്‍ വെള്ളി ധരിയ്ക്കുന്നതോ കൂടെ കരുതുന്നതോ നല്ലതാണ്.



Click it and Unblock the Notifications
