Just In
- 11 min ago
വണ്ണം കുറക്കാൻ നാല് പിസ്തയിലുള്ള കിടിലൻ ഒറ്റമൂലി
- 2 hrs ago
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- 2 hrs ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
- 5 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
Don't Miss
- Sports
പോരാട്ടം കോലിയും രോഹിത്തും തമ്മില്‍, ആകാംക്ഷയോടെ ആരാധകര്‍
- News
നീതി നടപ്പായെന്ന് ടൊവീനോ, സല്യൂട്ടടിച്ച് ജയസൂര്യ, ഹൈദരബാദ് പോലീസിനെ വാഴ്ത്തി സിനിമ ലോകം
- Technology
ഷവോമിക്കും വ്യാജൻ, ഡൽഹിയിൽ പിടിച്ചെടുത്തത് 13 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ
- Movies
സിനിമ മോഹം പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഈ രണ്ട് ഉപദേശം! വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
- Automobiles
ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം
- Finance
സർക്കാർ സഹായിച്ചില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടി വരും, മുന്നറിയിപ്പുമായി കുമാർ ബിർള
ധനം നിങ്ങളെ തേടിയെത്തും, ഈ ലക്ഷണം...
ശകുനങ്ങളിലും ശകുനപ്പിഴകളിലും വിശ്വസിയ്ക്കുന്നവരാണ് ആളുകള്‍. ശുഭകാര്യം ചെയ്യുന്നതിനു മുന്‍പും യാത്രയ്ക്കിറങ്ങുന്നതിനു മുന്‍പുമെല്ലാം ഇത് സാധാരണയുമാണ്. നല്ല ലക്ഷണം, മോശം ലക്ഷണം എന്ന വിലയിരുത്തലുകളും സാധാരണയാണ്.
നാം എല്ലാവരും ധനമുണ്ടാകണം എന്ന ചിന്തയോടെ പ്രവര്‍ത്തിയ്ക്കുന്നവരാണ്. ധന ഭാഗ്യം വരുമോയെന്നറിയാന് കാത്തിരിയ്ക്കുന്നവരും.
ചില പ്രത്യേക ശകുനങ്ങള്‍ കാണുന്നത് ധനം നമ്മെ തേടിയെത്തുന്നു എന്ന ലക്ഷണമാണ് കാണിയ്ക്കുന്നത്. ഇത്തരം ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

തേങ്ങയോ വെളുത്ത അരയന്നമോ കണി കാണുന്നത്
ഉണരുമ്പോള്‍ നല്ല ശകുനം നാം ആഗ്രഹിയ്ക്കും. ധനം വരുമെന്നു സൂചന നല്കുന്ന ശകുനങ്ങളാണ് ഉണര്ന്നെഴുന്നേല്ക്കുമ്പോള് തേങ്ങയോ വെളുത്ത അരയന്നമോ കണി കാണുന്നത് ധനം വരുന്നുവെന്നതിന്റെ ലക്ഷണമായാണ് വിശ്വാസങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.

പാമ്പുകളെ സ്വപ്നം കാണുന്നതിന്
പാമ്പുകളെ സ്വപ്നം കാണുന്നതിന് പല ഫലങ്ങളും പറയുന്നുണ്ട്. സ്വര്‍ണ നിറത്തിലെ നാഗം അതായത് പാമ്പ് സ്വപ്നത്തില്‍ വരുന്നത് ധനം വരുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. യാത്ര ചെയ്യുമ്പോള്‍ നായ, കുരങ്ങന്, പാമ്പ്, അല്ലെങ്കില്‍ ഏതെങ്കിലും പക്ഷികള്‍ എന്നിവയെ വാഹനത്തിന്റെ വലതു ഭാഗത്തായി കണ്ടാല്‍ ഇത് നിങ്ങള്‍ ഉടന്‍ പണക്കാരനാകുമെന്നതിന്റെ സൂചന നല്കുന്ന ഒന്നാണ്.

ഉണര്ന്നെഴുന്നേല്ക്കുമ്പോള്
സ്വപ്നത്തില്‍ പച്ചപ്പും ഒപ്പം വെള്ളത്തിന്റെ ഉറവിടവും കണ്ടാല്‍ ഇത് ധനവാനാകുമെന്നതിന്റെ സൂചന നല്കുന്ന ഒന്നാണ്.രാവിലെ കണി കാണുന്നത് തൈരോ പാലോ പാലുല്പന്നങ്ങളോ ആണെങ്കില്‍ ഇതും ധനം വരുമെന്നതിന്റെ സൂചനയാണ്.ഉണര്ന്നെഴുന്നേല്ക്കുമ്പോള് ശംഖ്, അമ്പല മണി, അല്ലെങ്കില്‍ ഭക്തിഗാനം എന്നിവ കേള്‍ക്കുന്നതും സൗഭാഗ്യവും ധനവും വരുമെന്നതിന്റെ സൂചന നല്കുന്ന ഒന്നാണ്.

രാവിലെ
രാവിലെ നടക്കാന്‍ പോകുമ്പോഴോ ജോലിയ്ക്കു പോകുമ്പോഴോ കരിമ്പു കാണുന്നത് ധന സൂചനയാണ്. ഇതു പോലെ നിങ്ങളുടെ വഴിയില്‍ നിറുകയില്‍ സീമന്ത കുങ്കുമമണിഞ്ഞ സ്ത്രീയെ കാണുന്നതും ധനം വരുന്നുവെന്നതിന്റെ സൂചനയാണ്.ചൈനീസ് വിശ്വാസ പ്രകാരം വവ്വാലിനെ ധന സൂചനയായാണു കാണുന്നത്. നാം ഇതിനെ ദോഷമായി കാണുന്നുവെങ്കിലും. വവ്വാല് പറന്നു വരുന്നതു ദോഷമായി കാണുന്നുവെങ്കിലും വവ്വാല് വാസമുറപ്പിയ്ക്കുന്നത് ധന സൂചനയായി കാണുന്നു.

നാം ചില ദിവസങ്ങള്‍
നാം ചില ദിവസങ്ങള്‍ ഭാഗ്യ ദിവസങ്ങളായി കാണുന്നു. നല്ല ദിവസമാണ്, ഭാഗ്യമുളള ദിവസമാണ് എന്നു തോന്നുന്ന ദിവസത്തില്‍ ആരെങ്കിലും പണം തരികയാണെങ്കില്‍ ഇത് ധന ഭാഗ്യ ലക്ഷണമാണ്. ഇതു പോലെ ചൊവ്വ, വെള്ളി ദിവസങ്ങള്‍ ധനം നല്കുന്നതു ദോഷമായി കണക്കാക്കുന്നുവെങ്കിലും പണം ലഭിയ്ക്കുന്നതു ശുഭ സൂചനയാണ്.

ഏതെങ്കിലും നായക്കുട്ടിയോ നായയോ
ഏതെങ്കിലും നായക്കുട്ടിയോ നായയോ നമ്മുടെ വീട്ടില്‍ വന്നു താമസമുറപ്പിയ്ക്കുന്നതും ധനവും സന്തോഷവും വരുമെന്ന സൂചനയാണ് നല്‍കുന്നത്. ഇതു പോലെ മഴയ്ക്കു ശേഷം തവള, പച്ചച്ചാടി എന്നിവ വീട്ടിനുള്ളില്‍ വന്നാല്‍ ഇവയെ ഓടിയ്ക്കരുത്. ഇതും ധന സൂചനയെന്നാണ് വിശ്വാസം.

മഴയും വെയിലും
മഴയും വെയിലും ഒരുമിച്ചു വന്നാല്‍ കുറുക്കന്റെ കല്യാണം എന്നൊരു തമാശ നാടന്‍ ചൊല്ലുണ്ട്. എന്നാല്‍ ഇത് ഭാഗ്യവും ധനവും വരുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.നാം അബദ്ധത്തില്‍ തെറ്റായി വസ്ത്രങ്ങള്‍ ധരിയ്ക്കാറുണ്ട്. എന്നാല്‍ ഇത് വിഡ്ഢിത്തം എന്നോര്ക്കുമെങ്കിലും ധന ഭാഗ്യം സൂചന നല്കുന്ന ഒന്നാണിത്.