Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
കര്‍ക്കിടകം ഒന്ന്; ഇന്ന് ഈ രാശിക്കാര്‍ക്ക് നേട്ടം
പുണ്യമാസമായ കര്‍ക്കിടകത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. ഓരോ മാസത്തിലും ഓരോ രാശിക്കാര്‍ക്കും ഉള്ള ഫലങ്ങളും വ്യത്യാസപ്പെട്ട് കിടക്കുന്നുണ്ട്. കര്‍ക്കടക മാസത്തിലെ ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ ഫലങ്ങളാണ് ഉള്ളത് എന്ന് നോക്കാം. രാമായണ പുണ്യവുമായി കര്‍ക്കിടകമാസം എത്തിയിരിക്കുകയാണ്. എന്തൊക്കെയാണ് ഈ പഞ്ഞമാസത്തില്‍ നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ദോഷങ്ങളും നേട്ടങ്ങളും എന്ന് നോക്കാവുന്നതാണ്.
ഓരോ തരത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. ഇന്നത്തെ രാശിഫലം നിങ്ങളെ എങ്ങനെ ബാധിക്കുന്നുണ്ട് എന്ന് നോക്കാം.
Image courtesy : instagram

മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് വലിയ ആഗ്രഹങ്ങള്‍ വൈകീട്ടോടെ സഫലമാകും. എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ എടുക്കാതെ സെന്‍സോടു കൂടിയുള്ള തീരുമാനങ്ങള്‍ എടുക്കുന്ന ദിവസം കൂടിയാണ്.

ഇടവ രാശി
ഇടവ രാശിയ്ക്ക് ഇന്ന് വ്യക്തി ബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു നിലവിലാണ് ജീവിക്കുന്നത്. പലപ്പോഴും ജീവിതത്തിലെ പല വിധത്തിലുള്ള നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും ഇന്നത്തെ ദിവസത്തെ ഒരു തീരുമാനം കാരണമാകുന്നുണ്ട്. വളരെയധികം ശ്രദ്ധിക്കണം ഏത് കാര്യത്തിന് തീരുമാനം എടുക്കുമ്പോഴും.

മിഥുന രാശി
സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടക്കച്ചവടത്തിനുള്ള സാധ്യതയുണ്ട്. കാരണം ഇത് നിങ്ങളെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.

കര്‍ക്കിടക രാശി
കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ആരോഗ്യപരമായ ചെറിയ പ്രശ്നങ്ങള്‍ക്കു സാധ്യത. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. ഹോസ്പിറ്റല്‍ കാര്യങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ഇവര്‍ക്ക് സാധ്യതയുണ്ട്.

ചിങ്ങ രാശി
ജോലിക്കാര്യത്തില്‍ കാണിക്കുന്ന ആത്മാര്‍ത്ഥത പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഇതെല്ലാം ജീവിതത്തില്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ക്ക് വളരെയധികം സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ മുന്നിലേക്ക് എത്തുന്നതിന് സാധിക്കുന്നുണ്ട്. ഓരോ സമയത്തും ഉണ്ടാവുന്ന നേട്ടങ്ങള്‍ തന്നെയാണ് ഏറ്റവും അധികം സാഹചര്യങ്ങളെ മാറ്റുന്നതും.

കന്നിരാശി
കന്നി രാശിയ്ക്ക് ഇന്ന് ആത്മാര്‍ത്ഥതയും സമയ നിഷ്ഠയും പാലിയ്ക്കുന്ന ദിവസമാണ്. എന്നാല്‍ നിര്‍ബന്ധമായും ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ പെട്ടെന്ന് തന്നെ ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. ഒരു കാരണവശാലും അതിന് താമസം വരുത്തരുത്. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ നിറക്കുന്നുണ്ട്.

തുലാം രാശി
തുലാം രാശിയ്ക്ക് ഇന്ന് ജോലിയില്‍ മേലധികാരികളുടെ പ്രശംസ ലഭിയ്ക്കും. പ്രൊമോഷന്‍, ശമ്പള വര്‍ദ്ധന എന്നിവയ്ക്കും സാധ്യതയുണ്ട്. ശത്രുപക്ഷത്തുള്ളവരുമായി വാക്കുതര്‍ക്കങ്ങള്‍ക്കും സാധ്യതയുണ്ട്. പുതിയ ബന്ധങ്ങള്‍ക്കു തുടക്കം കുറിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ജീവിതത്തിലെ നേട്ടങ്ങള്‍ക്ക് മുന്നില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്ന ഒരു ദിവസം കൂടിയായിരിക്കും തുലാം രാശിക്കാര്‍ക്ക് ഇന്ന്.

വൃശ്ചിക രാശി
സ്വ്പനങ്ങളില്‍ ജീവിക്കുന്നവരായിരിക്കും ഇന്ന് വൃശ്ചിക രാശിക്കാര്‍. ഇവര്‍ അവരുടെ ആഗ്രഹസാഫല്യത്തിനായി എത്ര കഷ്ടപ്പെടുന്നതിനും തയ്യാറാവും. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇതെല്ലാം നിങ്ങള്‍ക്ക് ഇന്നത്തെ ദിവസത്തിന്റെ ഫലങ്ങളാണ്.

ധനു രാശി
ധനു രാശിയ്ക്ക് ഇന്ന് ഊര്‍ജത്തോടെ പ്രവര്‍ത്തിച്ച് ലക്ഷ്യം നേടാനുള്ള ദിവസമാണ്. അല്‍പം നഷ്ടകഷ്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതെല്ലാം നിങ്ങളില്‍ നിന്ന് അകന്ന് പോവുന്നതിനുള്ള ഒരു ദിവസമായി ഇന്നത്തെ ദിവസം കണക്കാക്കാവുന്നതാണ്. ധനുരാശിക്കാര്‍ സാമ്പത്തികം കൈകാര്യം ചെയ്യുമ്പോള്‍ മാത്രം അല്‍പം സൂക്ഷിക്കുക.

മകര രാശി
എല്ലാ കാര്യങ്ങളിലും കയറി ഇടപെടുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ത്തുക. കാരണം അത് പലപ്പോഴും നിങ്ങളെ പ്രശ്‌നത്തിലേക്ക് നയിക്കുന്നുണ്ട്. ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രമല്ല നഷ്ടങ്ങളും സംഭവിക്കും എന്ന് നിങ്ങള്‍ തിരിച്ചറിയുന്ന ദിവസമായിരിക്കും ഇന്നത്തേത്. അതുകൊണ്ട് തന്നെ വിജയത്തേക്കാള്‍ നിങ്ങള്‍ ഇന്ന് പരാജയപ്പെടുത്തുന്നുണ്ട്.

കുംഭം രാശി
വിമര്‍ശനങ്ങള്‍ ധാരാളം നേരിടേണ്ടി വരുമെങ്കിലും അതിലൊന്നും തളരാതെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇന്ന് ശരിക്കും നിങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ദിവസമാണ് എന്നതാണ് സത്യം.

മീന രാശി
മീനം രാശിക്കാര്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് കടം കൊടുക്കുമ്പോള്‍. ഇത് നിങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ പിന്നീടാണ് മനസ്സിലാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധ കൂടുതല്‍ വേണം



Click it and Unblock the Notifications











