For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണു‌ടലിൽ നിന്ന്പെണ്ണിലേക്കെത്തുംമുൻപ് വേദനകളിങ്ങനെ

|

'ജല്‍സ' ചടങ്ങുകള്‍ പെട്ടെന്നാർക്കും മനസ്സിലാവില്ല എന്താണത് എന്ന്. എന്നാൽ ഒരു പെൺകുട്ടി ആദ്യമായി ഋതുമതിയാവുമ്പോൾ പല വിധത്തിലുള്ള ചടങ്ങുകൾ പലരും നടത്താറുണ്ട്. എന്നാൽ ഇന്നും സമൂഹം അംഗീകരിക്കാൻ മടിക്കുന്ന ഒരു വിഭാഗമാണ് ട്രാൻസ്ജെൻഡറുകൾ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളആയി ഇവർക്കെതിരേയുള്ള അതിക്രമം വർദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്. എങ്കിലും മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ ഇവരോടുള്ള മനോഭാവത്തിന് അല്‍പം മാറ്റം വന്നിട്ടുണ്ട് എന്നതാണ് വസ്തുത.

പെണ്ണിന്റെ മനസ്സും ആണുടലുമായും ജീവിക്കേണ്ടി വരുന്ന നിരവധി പേരുണ്ട്. ചിലരൊക്കെ സമൂഹത്തിന് മുന്നിൽ അപഹാസ്യരായി മാറുമ്പോൾ ചിലർ എന്തിനേയും നേരിടാൻ മാനസികമായി തയ്യാറെടുത്ത് സമൂഹത്തിലേക്ക് തന്നെ ഇറങ്ങിച്ചെല്ലുന്നു. നമ്മോടൊപ്പം തന്നെ ജീവിക്കാൻ അവര്‍ക്കും അവകാശമുണ്ടെന്ന് വിളിച്ച് പറയുന്നിടത്താണ് സമൂഹത്തിന്റേയും വ്യക്തിയുടേയും വളർച്ച ആരംഭിക്കുന്നത്.

ആണുടലിൽ നിന്ന് പെണ്ണിലേക്കുള്ള ദൂരം മനസ്സു കൊണ്ട് മാത്രമല്ല ശരീരം കൊണ്ടും കുറക്കുന്നവരാണ് പലപ്പോഴും ട്രാൻസ്ജെൻഡറുകൾ. എത്രയൊക്കെ വേദന സഹിച്ചും ആണിന്റെ രൂപം മാറി അല്ലെങ്കിൽ പെണ്ണിന്റെ രൂപത്തിൽ നിന്ന് തന്റെ സത്വത്തിലേക്ക് തിരിച്ച് പോവാൻ ആഗ്രഹിക്കുന്നവരാണ് ഓരോ അർദ്ധനാരിയും.

most read: ഭാഗ്യരേഖ കൈയ്യിൽ രണ്ടെണ്ണമുണ്ടോ, അതൊരു സൂചനയാണ്

ശസ്ത്രക്രിയയും മറ്റും വളരെ ചിലവേറിയതാണെങ്കിലും ഇതെല്ലാം ചെയ്ത് പെണ്ണാവാൻ മോഹിക്കുന്നവർക്ക് അവരുടേതായ പല വിധത്തിലുള്ള ചടങ്ങുകളും ഉണ്ട്. ശസ്ത്രക്രിയക്ക് ശേഷം ഇവർക്ക് എന്ത് സംഭവിക്കുന്നു? 'ജൽസ' എന്ന ചടങ്ങിലൂടെ പൂർണമായും തന്റെ മനസ്സിനൊത്ത ശരീരവുമായി അവൾ അല്ലെങ്കിൽ അവൻ മാറുന്നു. കൂടുതൽ വിവരങ്ങളിലേക്ക്.

എന്താണ് 'ജല്‍സ'

എന്താണ് 'ജല്‍സ'

എന്താണ് 'ജൽസ' എന്ന് പലർക്കും അറിയില്ല. ട്രാൻസ് സമൂഹത്തിൽ അവരുടെ രീതിക്ക് ജീവിക്കുന്നവർക്ക് ഇടയിൽ നടക്കുന്ന പ്രധാനപ്പെട്ട ചടങ്ങാണ് ജൽസ എന്ന് പറയുന്നത്. ജൽസ ചെയ്യുന്നതിലൂടെ തന്റെ പഴയ ജീവിതത്തേയും ശരീരത്തേയും എന്നന്നേക്കുമായി ഉപേക്ഷിച്ച് പുതിയ ജന്മം സ്വീകരിക്കുന്നതിനെയാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. ആണുടലിനുള്ളിൽ കു‌ടുങ്ങിപ്പോയ പെണ്‍ മനസ്സിനെ മോചിപ്പിക്കുന്നതിലൂടെ 'ജൽസ' പൂർത്തിയാവുന്നു.

ശസ്ത്രക്രിയക്ക് ശേഷം

ശസ്ത്രക്രിയക്ക് ശേഷം

പെണ്ണായി മാനസികമായും ശാരീരികമായും നടക്കുന്ന മാറ്റങ്ങൾക്ക് ശേഷം ആണ് ജൽസ ന‌ടത്തുന്നത്. ശസ്ത്രക്രിയക്ക് ശേഷം പതിനൊന്നാം ദിവസം' തണ്ണി' എന്നൊരു ചടങ്ങ് നിലനിൽക്കുന്നുണ്ട്. അതിന് വേണ്ടി ആദ്യം ശസ്ത്രക്രിയക്ക് വിധേയയായ വ്യക്തിയെ ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നു. അതിന് ശേഷം ഒരു റൂമിൽ ഇരുത്തുന്നു. ആ സമയത്ത് ആണുങ്ങളുടെ മുഖം കാണരുത്. ദൈവങ്ങളുടെ ചിത്രം പോലും നോക്കരുത്. കണ്ണാടി നോക്കരുത്, ഫോൺ പോലും ഉപയോഗിക്കാൻ പാടില്ല. മാത്രമല്ല ദൈവങ്ങളുടെ ചിത്രത്തിലെല്ലാം ചുണ്ണാമ്പ് തേച്ച് മൂടി വെക്കുകയും ചെയ്യുന്നു.

 ചടങ്ങുകൾ തു‌ടരുന്നു

ചടങ്ങുകൾ തു‌ടരുന്നു

21-ാമത്തെ ദിവസം വീണ്ടും കുളിപ്പിക്കുന്നു. അതിനായി മഞ്ഞൾ തേച്ച് മുടി കൊണ്ട കെട്ടി സ്ത്രീകളുടേത് പോലെ മുലക്കച്ച കെട്ടിയാണ് കുളിക്കുന്നത്. ആദ്യമായി ഒരു പെണ്‍കുട്ടി ഋതുമതിയാവുന്ന സമയത്ത് നടത്തുന്ന ചടങ്ങുകളെല്ലാം ഇവരും അനുഷ്ഠിക്കുന്നു. മാത്രമല്ല ശസ്ത്രക്രിയക്ക് ശേഷമുള്ള മുറിവുണങ്ങുന്നതിന് വേണ്ടി അൽപം നാടൻ പൊടിക്കൈകളും ഇവർ നടത്തുന്നു. അരിയാഹാരം കഴിക്കാതിരിക്കുകയും ചെയ്യുന്നു.

മനശക്തി ലഭിക്കുന്നതിന് വേണ്ടി

മനശക്തി ലഭിക്കുന്നതിന് വേണ്ടി

വീട്ടിൽ നിന്നും നാട്ടിൽ നിന്നും സമൂഹത്തിൽ നിന്നും വളരെയധികം കഷ്‌ടപ്പാടുകൾ സഹിച്ചായിരിക്കും ഓരോ വ്യക്തിയും തന്റെ സത്വം തിരഞ്ഞെത്തുന്നത്. അതുകൊണ്ട് തന്നെ ശസ്ത്രക്രിയക്ക് ശേഷം തനിക്ക് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഒരുബോധം ഉണ്ടാക്കിയെടുക്കുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഈ ദിവസങ്ങൾ സഹായിക്കുന്നു. കണ്ണാടി വിലക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് നല്ല ഒരു മാനസികാവസ്ഥയും ആലോചിക്കുന്നതിനുള്ള കഴിവും ഉണ്ടാക്കിയെടുക്കുക എന്നതാണ്.

നാൽപ്പത്തി ഒന്നാം ദിവസം

നാൽപ്പത്തി ഒന്നാം ദിവസം

നാൽപ്പത്തി ഒന്നാം ദിവസം ആണ് ചടങ്ങുകൾ ആരംഭിക്കുന്നത്. രാത്രിയോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത്. ഇത് പുലർച്ചെ വരെ നീളുന്നു. 'ജൽസ' എന്ന് പറയുന്നത് ഇവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആഘോഷമാണ്. ആട്ടവും പാട്ടും കൊണ്ട് വളരെയധികം ആഘോഷരാവായിരിക്കും ഇവർക്ക് അന്നത്തെ ദിവസം. ക്ഷണിക്കപ്പെട്ട അതിഥികളും എല്ലാം ഈ ദിവസം സ്നേഹസമ്മാനങ്ങളുമായി ഇവർക്കരികിലേക്കെത്തുന്നു.

പച്ച നിറമുള്ള വസ്ത്രം

പച്ച നിറമുള്ള വസ്ത്രം

പച്ച നിറമുള്ള വസ്ത്രമാണ് അന്നേ ദിവസം ഇവർ ധരിക്കുക. പച്ച ബ്ലൗസും പച്ച സാരിയും ധരിത്ത് പൂമാല കഴുത്തിലിട്ട് തലയിൽ പാൽക്കുടം വെച്ച് കണ്ണുകെട്ടി നദിക്കരയിലേക്കോ കടൽക്കരയിലോക്കോ പോവുന്നു. നദിക്കരയിലെത്തി പുറകോട്ട് തിരിഞ്ഞ് നിന്ന് പാൽക്കുടം നദിയിൽ ഒഴുക്കുന്നു. പിന്നീട് പ്രാർത്ഥിച്ച ശേഷം ദേവീദർശനം നടത്തുകയും മുഖം കണ്ണാടിയിൽ നോക്കുകയും ചെയ്യുന്നു. ഈ ചടങ്ങ് പൂർത്തിയാകുന്നതോടെ ശാരീരികമായും മാനസികമായും താൻ സ്ത്രീയെന്ന പൂർണതയിലേക്ക് എത്തി എന്നാണ് ഓരോ ട്രാൻസ്ജെൻഡറുകളുടേയും വിശ്വാസം.

image source

English summary

Jalsa, the unique ritual of transforming man to woman

The unique ritual of transforming man to woman, this custom called jalsa, read on.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more