Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അല്പം വെള്ളം മതി, നെഗറ്റീവ് എനര്ജി കളയാന്....
അല്പം വെള്ളം മതി, നെഗറ്റീവ് എനര്ജി കളയാന്....
നമുക്കു ചുറ്റും നമുക്കുള്ളിലുമെല്ലാം ഊര്ജ സഞ്ചാരമുണ്ട്. ഈ ലോകത്തെമ്പാടുമുണ്ട്, ഇത്തരം ഊര്ജ പ്രവാഹം. ഊര്ജ പ്രവാഹത്തിന് രണ്ടു പേരേയുള്ളൂ, നെഗറ്റീവ്, പൊസറ്റീവ്.
നെഗറ്റീവ് എനര്ജി പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ നെഗറ്റീവിറ്റി നല്കുന്ന ഒന്നാണ്, പൊസറ്റീവ് ഊര്ജം പൊസറ്റീവിറ്റിയും. നെഗറ്റീവ് ഊര്ജത്തിന് നമ്മില് മോശമായ ചിന്തകളും ഫലങ്ങളും ഉണ്ടാക്കാന് സാധിയ്ക്കും. പൊസറ്റീവ് എനര്ജിയ്ക്ക് പൊസറ്റീവായ ഫലങ്ങളും.
നമ്മുടെ ചുറ്റും നമുക്കുള്ളിലും നമ്മുടെ വീട്ടിലുമെല്ലാമുള്ള നെഗറ്റീവ് ഊര്ജത്തെ ഇല്ലാതാക്കാന് പല വിധത്തിലെ വഴികളുമുണ്ട്. ഉപ്പും നാരങ്ങയും എല്ലാം ഇതിനായി പൊതുവേ ഉപയോഗിയ്ക്കുന്ന കാര്യങ്ങളുമാണ്.
എന്നാല് നെഗറ്റീവ് എനര്ജി ഒഴിവാക്കാന് സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിയാണ് വെള്ളം. വെള്ളം ഉപയോഗിച്ചു പല തരത്തിലും നെഗറ്റീവിറ്റി കളഞ്ഞു പൊസറ്റീവ് ഊര്ജം നിറയ്ക്കാന് സാധിയ്ക്കും. ഇതെങ്ങനെ എന്നറിയൂ,
വെള്ളത്തിന് എല്ലാറ്റിനേയും ശുദ്ധീകരിയ്ക്കാനുളള കഴിവുണ്ട്. പല പൂജാദി കര്മങ്ങളിലും വെള്ളം കര്മങ്ങള്ക്കുള്ള പ്രധാനപ്പെട്ട ഒരു ചേരുവയുമാണ്. പുണ്യനദികളെന്നു പേരിട്ടിരിയ്ക്കുന്ന ഗംഗ പോലുള്ള നദികളിലെ ജലം നാം സൂക്ഷിച്ചു വയ്ക്കാറുമുണ്ട്. ശുദ്ധീകരിയ്ക്കാനുള്ള വെള്ളത്തിന്റ കഴിവു തന്നെയാണ് ഇതിനു കാരണമാകുന്നതും.

ഒരു പാത്രത്തില് വെള്ളം
ഒരു പാത്രത്തില് വെള്ളം സൂര്യനടിയില് വയ്ക്കുക. പിന്നീട് ഈ വെള്ളം മാവില കൊണ്ടോ അശോകത്തിന്റെ ഇല കൊണ്ടോ വീട്ടിലോ ഓഫീസിലോ എവിടെയാണെങ്കിലും തളിയ്ക്കുക. ഇതു നെഗറ്റീവ് ഊര്ജം നീക്കാന് സഹായിക്കും.

ഒരു ബൗളില് കല്ലുപ്പിട്ട്
വീടിന്റെ മുന്വാതിലിനു സമീപം ഒരു ബൗളില് കല്ലുപ്പിട്ട് വെള്ളം വയ്ക്കുക. എല്ലാ ദിവസവും രാവിലെ ഈ വെള്ളം മാറ്റുകയും വേണം. ഇത് വീട്ടിലേയ്ക്കു വരുന്ന, വീട്ടിലും പരിസരത്തുമുള്ള നെഗറ്റീവ് ഊര്ജം നീക്കാന് ഏറെ നല്ലതാണ്.

ശംഖും
ശംഖും പൊതുവേ വിശേഷപ്പെട്ടതായാണ് കണക്കാക്കുന്നത്. ശംഖില് വെള്ളം നിറച്ചു ഈ വെള്ളം വീട്ടില് തളിയ്ക്കുന്നതും ഏറെ നല്ലതാണ്. ശംഖൂതുന്നതും നെഗറ്റീവ് ഊര്ജം നീക്കാന് ഏറെ നല്ലതാണ്.

വെള്ളവും പാലും
ഹൈന്ദവര്ക്ക് വെള്ളവും പാലും പ്രത്യുല്പാദന സൂചന കൂടിയാണ്. ഭൂമിയില് ജീവന് നില നിര്ത്തുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാര്യം. ക്രൈസ്തവ മതത്തിലും ഇസ്ലാം മതത്തിലും ഒരുപോലെ തന്നെ വെള്ളത്തിനു പ്രാധാന്യമുണ്ട്. ഇതു കൊണ്ടു തന്നെയാണ് മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും വെള്ളത്തിന്റെ ഉറവിടങ്ങളുള്ളതും.

വെള്ള പേപ്പറില് അല്പം ഉപ്പ്
നിങ്ങള്ക്കു ചുറ്റും ഏതെങ്കിലും ദോഷ ശക്തികളുണ്ടെന്നു തോന്നിയാല് വെള്ള പേപ്പറില് അല്പം ഉപ്പ് വീടിന്റെ എല്ലാ മൂലകളിലും വയ്ക്കുക. രാവിലെ ആരോടും ഉരിയാടാതെ ഈ പേപ്പറുകളും ഉപ്പും എടുത്ത് ഒഴുകുന്ന വെള്ളത്തില് ഇടുക. ഇത് ജീവിതത്തില് ഭാഗ്യമുണ്ടാകാനും സഹായിക്കും.

കര്പ്പൂരം
വീടിന്റെ ബെഡ്റൂമിനു മുന്നില് കര്പ്പൂരം നെയ്യില് വച്ചു കത്തിയ്ക്കുന്നത് പേടി സ്വപ്നങ്ങള് അകറ്റാന് ഏറെ നല്ലതാണ്. ഇത് നല്ല ഉറക്കത്തിനും സഹായിക്കുന്ന ഒന്നു തന്നെയാണ്.

ഒരു ഗ്ലാസ് വെള്ളത്തില്
ഒരു ഗ്ലാസ് വെള്ളത്തില്, അതും നല്ല ശുദ്ധമായ വെളളം നല്ല വൃത്തിയുള്ള ഗ്ലാസില് എടുക്കുക. ഇതില് മൂന്നില് ഒന്ന് വെള്ളം, മൂന്നിലൊന്ന് കടലുപ്പ്, മൂന്നിലൊന്ന് വെള്ള വിനെഗര് എന്നിവ നിറയ്ക്കുക. ഇത് നെഗറ്റീവറ്റിയുണ്ടെന്നു തോന്നുന്ന മുറിയില് വയ്്ക്കുക. മറ്റാരും കാണാത്തിടത്തു വേണം, വയ്്ക്കാന്. ഇത് ഒരേ സ്ഥാനത്തു നിന്നും മാറ്റുകയുമരുത്. പിന്നീട് 24 മണിക്കൂര് ശേഷം ഇതില് വ്യത്യാസമുണ്ടെങ്കില് നെഗറ്റീവിറ്റി എന്നറിയാം. മാറ്റമില്ലെങ്കില് നെഗറ്റീവിറ്റിയില്ല. ഈ വെള്ളം എടുത്തു കളയുക. നെഗറ്റീവിറ്റി തോന്നിയില് വെള്ളം ക്ലിയറായി ഒരു ദിവസം ലഭിയ്ക്കുന്നതു വരെ ഇതേ മാര്ഗം പരീക്ഷിയ്ക്കുക.



Click it and Unblock the Notifications
