Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഗ്രഹദോഷം മാറാനും സമ്പത്തിനും മയില്‍പ്പീലി വിദ്യ
മയില്‍പ്പീലി കൊണ്ടു ഗ്രഹ ദോഷങ്ങള്‍ ഒഴിവാക്കാം.
മയില്‍പ്പീലി പൊതുവേ കാണാന്‍ സൗന്ദര്യത്തിനും അലങ്കാരത്തിനും വേണ്ടി മാത്രം ഉപയോഗിയ്ക്കുന്നതല്ല, വാസ്തു പ്രകാരം ഏറെ നല്ലതാണ് ഇത്. പല ദോഷങ്ങള്‍ തീര്‍ക്കുന്നതിനും ഉന്നതി വരുന്നതിനുമെല്ലാം പ്രധാനം.
ഗ്രഹ ദോഷങ്ങള്‍ ജാതകത്തില്‍ വിശ്വസിയ്ക്കുന്നവര്‍ക്ക്, വിശ്വാസികള്‍ക്ക് പൊതുവേ വിശ്വാസ യോഗ്യമായ ഒന്നാണ്. ഗ്രഹങ്ങളുടെ സ്വാധീനമാണ്, സ്ഥാനമാണ് ഗ്രഹങ്ങള്‍ ദോഷമാണോ നല്ലതാണോ വരുത്തുകയെന്നതിന് അടിസ്ഥാനവും.
ഇത്തരം ഗ്രഹ ദോഷങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മയില്‍പ്പീലി എന്നു വേണം, പറയാന്‍. മയില്‍പ്പീലി ഉപയോഗിച്ചു പല തരത്തിലും ഗ്രഹ ദോഷങ്ങള്‍ ഒഴിവാക്കാം.

രാഹുദോഷം
രാഹുദോഷം പലരേയും ബാധിയ്ക്കുന്ന ഒരു ഗ്രഹ ദോഷമാണെന്നു വേണം, പറയാന്‍. രാഹു ദോഷം പൊതുവേ മോശം ഫലങ്ങളാണ് കൊണ്ടു വരുന്നതും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് മയില്‍പ്പീലി. രാത്രി ഉറങ്ങുമ്പോള്‍ മയില്‍പ്പീലി തലയിണയ്ക്കടിയില്‍ വയ്ക്കുന്നത് ഇത്തരം ദോഷങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. രാഹുദോഷമുള്ളവര്ക്ക് ഈ വഴി പരീക്ഷിയ്ക്കാം.

ബെഡ്റൂമില്‍
പല കാര്യങ്ങള്‍ക്കും തടസമുണ്ടാകുന്നതിന് ഒരു പ്രധാന കാരണം ഗ്രഹങ്ങളുടെ സ്ഥാനം ശരിയല്ലാത്തതാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് മയില്‍പ്പീലി. ബെഡ്റൂമില്‍ വടക്കു കിഴക്കു ഭാഗത്തായി ഒരു മയില്‍പ്പീലി സൂക്ഷിയ്ക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. കാര്യ തടസം നീക്കാനും കാര്യങ്ങള്‍ വൈകുന്നതു തടയാനും സഹായിക്കും.

പഠിയ്ക്കുന്ന പുസ്തകത്തില്‍
കുട്ടികള്‍ പഠിയ്ക്കുന്ന പുസ്തകത്തില്‍ മയില്‍പ്പീലി വയ്ക്കുന്നതു നല്ലതാണ്. ഇത് കുട്ടികളുടെ പഠനത്തിലെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. പഠനത്തിലെ മികവിനും സഹായിക്കും.

വാസ്തു ദോഷം
വീട്ടിലെ വാസ്തു ദോഷം തീര്‍ക്കാനും നെഗറ്റീവ് ഊര്‍ജം ഒഴിവാക്കി പൊസറ്റീവ് ഊര്‍ജം നിറയ്ക്കാനും ഏറെ നല്ലതാണ് മയില്‍പ്പീലി. ഇതും ഒപ്പം ഒരു ഗണേശ വിഗ്രഹവും വീടിന്റെ പ്രധാന കവാടത്തില്‍ വയ്ക്കുന്നത് ഇത്തരത്തിലെ ദോഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഇതല്ലെങ്കില്‍ അല്പം മയില്പ്പീലികള് വയ്ക്കാം. മയില്‍പ്പീലിയുടെ ചിത്രം ഇവിടെ സൂക്ഷിയ്ക്കാം.

ഏതു ഗ്രഹത്തിന്റെ ദോഷമാണോ
ഏതു ഗ്രഹത്തിന്റെ ദോഷമാണോ ഉള്ളത്, ആ ഗ്രഹത്തിന്റെ ദോഷം തീര്‍ക്കാനും മയില്‍പ്പീലി ഏറെ നല്ലതാണ്. ഒരു മയില്പ്പീലിയെടുക്കുക. ദോഷമുള്ള ഗ്രഹത്തിനെ പ്രസാദിപ്പിയ്ക്കാനുള്ള മന്ത്രം ചൊല്ലുക. അതായത് ആ ഗ്രഹത്തെ സ്തുതിയ്ക്കുന്ന മന്ത്രം. ഈ മന്ത്രം 21 തവണ ഉച്ചരിച്ച ശേഷം ഇതില്‍ അല്പം വെള്ളം തളിയ്ക്കുക. ഇത് പൂജാമുറിയില്‍ വച്ച ശേഷം അടുത്ത ദിവസം വെള്ളത്തില്‍ താഴ്ത്തിക്കളയുക. അതായത് പുഴയിലോ ഒഴുകുന്ന ജലസ്രോതസിലോ എവിടെയെങ്കിലും.

ശനി ഗ്രഹ ദോഷം
ശനി ഗ്രഹ ദോഷം നല്ലതും ഒപ്പം ദോഷവും വരുത്തും. പ്രത്യേകിച്ചും കണ്ടക ശനി, ഏഴര ശനി ദോഷങ്ങള്‍. ഇതിനായി എട്ടു മയില്‍പ്പീലി ഒരുമി്ച്ചു ചേര്‍ത്ത് കറുത്ത നൂലു കൊണ്ടു കെട്ടി ഇതില്‍ അല്പം വെള്ളം തളിയ്ക്കുന്നതു നല്ലതാണ്. മൂന്നു മയില്‍പ്പീലി ഒരുമിച്ച് കറുത്ത നൂല് കൊണ്ടു കെട്ടി ഇതില്‍ സുപാരി വച്ച് അല്പം വെള്ളം തളിയ്ക്കുന്നതും ശനി ദോഷം തീര്‍ക്കാനുള്ള മറ്റൊരു വഴിയാണ്. ഓം ശനീശ്വരായ നമഹ എന്ന മന്ത്രമാണു ചൊല്ലേണ്ടത്.

വീട്ടിലെ ധന സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഏറെ നല്ലതാണ് മയില്‍പ്പീലി. ഇത് പണം സൂക്ഷിയ്ക്കുന്ന അലമാരയിലോ ലോക്കറിലോ സൂക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്.

വീടിന്റെ വാസ്തു ദോഷം
വീടിന്റെ വാസ്തു ദോഷം തീര്‍ക്കാനും മയില്‍പ്പീലി ഏറെ നല്ലതാണ്. ഇത് എട്ടെണ്ണം വെളുത്ത നൂല് കൊണ്ടു കെട്ടി ഓം സൂര്യയ നമ എന്ന മന്ത്രം ചൊല്ലുക. മയില്‍പ്പീലിയുടെ അടിഭാഗത്തു വേണം, ഇതു കെട്ടാന്‍.

ബെഡ്റൂമില്‍
ബെഡ്റൂമില്‍ മയില്‍പ്പീലിയുടെ ചിത്രം വയ്ക്കുന്നത് പങ്കാളികള്‍ തമ്മിലുള്ള അടുപ്പവും സ്നേഹവും വര്‍ദ്ധിപ്പിയ്ക്കും. വഴക്കുകള്‍ ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്.



Click it and Unblock the Notifications
