Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
വാസ്തുദോഷം തീര്‍ക്കും നാരങ്ങാ വിധികള്‍
വാസ്തുദോഷം തീര്‍ക്കും നാരങ്ങാ വിധികള്‍
വിശ്വാസികള്‍ക്ക് വിശ്വാസമുണ്ടാകും അല്ലാത്തവര്‍ അന്ധവിശ്വാസമെന്നു വിളിക്കുകയും ചെയ്യും. ചിലപ്പോഴെങ്കിലും ചില കാര്യങ്ങളിലെങ്കിലും നാം ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ വിശ്വാസത്തെ കൂട്ടു പിടിയ്ക്കുകയും ചെയ്യാറുണ്ട്.
വിശ്വാസങ്ങള്‍ മുറുകെ പിടിച്ചു കൊണ്ട് നാം ചെയ്യുന്ന ധാരാളം കര്‍മങ്ങളുണ്ട്. ദോഷങ്ങള്‍ നീക്കാന്‍, ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകാന്‍ സഹായിക്കുന്ന ചില വഴികള്‍. ഇത്തരം വഴികളിലൂടെ പോകുമ്പോള്‍ ഇതിനായി നാം ഉപയോഗിയ്ക്കുന്ന ചില പ്രത്യേക വസ്തുക്കളുമുണ്ട്.
കര്‍മങ്ങള്‍ക്കും ദോഷങ്ങള്‍ നീക്കാനുമായും എല്ലാം ഉപയോഗിയ്ക്കുന്ന ചില പ്രത്യേക വസ്തുക്കളുണ്ട്. ഇതില്‍ മുന്‍ഗണന ഉപ്പ്, ചെറുനാരങ്ങ എന്നിവയ്ക്കാണെന്നു വേണം, പറയാന്‍.
പല താന്ത്രിക കര്‍മങ്ങളിലും പ്രധാനമായും ഉപയോഗിയ്ക്കാറുള്ള ഒന്നാണ് ചെറുനാരങ്ങ. വാസ്തു ദോഷം തീര്‍ക്കാനും കണ്ണേറു ദോഷം തീര്‍ക്കാനും നെഗറ്റീവ് ഊര്‍ജം പുറന്തള്ളാനുമെല്ലാം ഇത് ഉപയോഗിച്ചു വരാറുണ്ട്.
ചെറുനാരങ്ങ ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് ദോഷങ്ങള്‍ നീര്ക്കാന് ഏറെ നല്ലതാണ്. ഇതെക്കുറിച്ചറിയൂ,

നാരകം
വാസ്തു പ്രകാരം വാസ്തു ദോഷം തീര്‍ക്കാന്‍ നാരങ്ങ ഏറെ നല്ലതാണ്. നാരകം അതായത് ചെറുനാരങ്ങയുടെ മരം വീടിനു പരിസരത്തായി വച്ചു വളര്‍ത്തുന്നത് ഏറെ നല്ലതാണ്. ഇത് നെഗറ്റീവിറ്റി ഒഴിവാക്കാനും പൊസറ്റീവിറ്റി വളര്‍ത്താനും ഏറെ നല്ലതാണ്. വീടിന്റെ പരിസരത്ത് ഇതു നട്ടു വളര്‍ത്തുന്നത് വായു ശുദ്ധമാക്കാനും ദോഷമുള്ള എനര്‍ജി നീക്കാനും സഹായിക്കുന്നു.

കരിങ്കണ്ണ് അഥവാ കണ്ണു ദോഷം
കരിങ്കണ്ണ് അഥവാ കണ്ണു ദോഷം തീര്‍ക്കാന്‍ ഏറെ ഉത്തമമായ ഒന്നാണിത്. വീടുകളുടെ മുന്നില്‍ നാരങ്ങയും പച്ചമുളകും കൂടി കെട്ടിത്തൂക്കിയിടുന്നത് ഈ ദോഷം തീര്‍ക്കും. വീടുകളില്‍ മാത്രമല്ല, ഓഫീസികളിലും കടകളിലുമെല്ലാം ഇത് ഉപയോഗിയ്ക്കാറുണ്ട്.

ചെറുനാരങ്ങയില്‍
വീടിനു പരിസരത്തെയും വീട്ടിലേയും നെഗറ്റീവ് ഊര്‍ജം നീക്കാന്‍ നാരകം നട്ടു വളര്ത്താത്തവര്ക്കും ഒരു ചെറുനാരങ്ങയില്‍ പരിഹാരം കണ്ടെത്താം. ഒരു ചെറുനാരങ്ങയെടുത്ത് വീടിന്റെ നാലു മൂലയിലും 7 തവണ വീതം പ്രദക്ഷിണം ചെയ്യുക. പിന്നീട് ഇതു നാലായി മുറിച്ച് ആരും കാണാത്ത ഏതെങ്കിലും ദിക്കില്‍ നാലു മൂലകളിലായി എറിയുക. പിന്നീട് തിരിഞ്ഞു നോക്കാതെ പോരുക. വീടിനു പുറത്തുള്ള ഏതെങ്കിലും ദിക്കിലാണ് ഇതു ചെയ്യേണ്ടത്. ഇതും നെഗറ്റീവ് എനര്‍ജി നീക്കാന്‍ ഉത്തമമാണ്.

വിജയം ഉറപ്പാക്കാന്‍
വിജയം ഉറപ്പാക്കാന്‍, ഇത് പഠനത്തിലോ അല്ലെങ്കില്‍ ഏതു കാര്യത്തിലാണെങ്കിലും, ഒരു നാരങ്ങയും 4 ഗ്രാമ്പൂവും എടുക്കുക. ഗ്രാമ്പൂ നാരങ്ങയില്‍ കുത്തി വയ്ക്കുക. ഇത് ഹനുമാന് ക്ഷേത്രത്തില്‍ വിഗ്രഹത്തിനു മുന്നില്‍ വച്ച് ഹനുമാന് പ്രീതിയ്ക്കായുള്ള ഹനുമാന് ചാലിസ എന്ന മന്ത്രം ജപിയ്ക്കുക. വിഗ്രഹത്തിനു മുന്നില്‍ നിന്ന് കയ്യില്‍ പിടിച്ചു ചെയ്താലും മതി. വിഗ്രഹത്തിനു മുന്നില്‍ വച്ചു ചെയ്യാന്‍ സൗകര്യമില്ലെങ്കില്‍. ഇത് വിജയം ഉറപ്പാക്കാന്‍ ഏറെ നല്ലതാണ്.

ബിസിനസില്‍
ബിസിനസില്‍ വളര്‍ച്ചയുണ്ടാകാന്‍ ഒരു നാരങ്ങ എടുത്ത് ബിസിനസ് സ്ഥാപനത്തിന്റെ നാലു ചുവരുകളിലും മുട്ടിയ്ക്കുക. ഇത് നാലാക്കി മുറിച്ച് നാലു ദിശകളിലേയ്ക്കായി പുറത്തെറിയുക. ഇത് നെഗറ്റീവ് ഊര്‍ജം നീക്കാന്‍ ഏറെ നല്ലതാണ്. ഇനി ശനിയാഴ്ചകളിലായി 7 തവണ ചെയ്യുന്നത് ഏറെ നല്ലതാണ്.

നാരങ്ങ
ജോലി സാധ്യത വര്‍ദ്ധിപ്പിയ്ക്കാനും നാരങ്ങ കൊണ്ടുള്ള കര്‍മമുണ്ട്. ഒരു നാരങ്ങയില്‍ 4 ഗ്രാമ്പൂ കുത്തി വയ്ക്കുക. ഇത് ഹനുമാന് വിഗ്രഹത്തിനോ ക്ഷേത്രത്തിനോ മുന്നില്‍ വച്ച് 108 തവണ ഹനുമാന് ചാലിസ ജപിയ്ക്കുക. ഇത് തടസങ്ങള്‍ നീങ്ങി ജോലി ഭാഗ്യം ഉണ്ടാകുവാന്‍ സഹായിക്കും.

സന്താന ഭാഗ്യത്തിനും
സന്താന ഭാഗ്യത്തിനും നാരങ്ങ കൊണ്ടുള്ള കര്‍മങ്ങള്‍ പറയുന്നുണ്ട്. ഇവിടെ നാരകത്തിന്റെ വേരാണ് ഉപയോഗിയ്ക്കുക. ഉത്രം നക്ഷത്രത്തിന്റെ അന്ന് ഇത് പശുവിന്റെ പാലില്‍ അരച്ചു ചേര്‍ത്തു കുടിയ്ക്കുക. സന്താന ഭാഗ്യം ഫലം പറയുന്നു.

ധന വര്‍ദ്ധനയ്ക്കും
ധന വര്‍ദ്ധനയ്ക്കും നാരങ്ങ കൊണ്ട് കര്‍മങ്ങള്‍ വിവരിയ്ക്കുന്നുണ്ട്. ഒരു നാരങ്ങ എടുത്ത് തലയ്ക്കു മുകളില്‍ നിന്നും തുടങ്ങി പാദം വരെ 7 തവണ ഉഴിയുക. ഇത് രണ്ടു കഷ്ണങ്ങളാക്കി മുറിച്ച് ഒന്നു പിന്നിലേയ്ക്കും മറ്റൊന്ന് മുന്നിലേയ്ക്കും എറിയുക. നാലും ചേര്‍ന്ന വഴിയില്‍ നിന്ന് ഇത് എറിയുന്നതാണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ രണ്ടു വഴികള്‍ ചേരുന്നിടത്തെങ്കിലും. ഇത് ധന വൈഷമ്യത്തിനുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കും.



Click it and Unblock the Notifications
