Latest Updates
-
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ!
വാസ്തു പറയും പണം ഇരട്ടിപ്പിയ്ക്കാന്‍ വഴി
വാസ്തു പറയും പണം ഇരട്ടിപ്പിയ്ക്കാന്‍ വഴി
ധനം വരണമെന്നതായിരിയ്ക്കും, എല്ലാവരുടേയും ആഗ്രഹം. ഇതിനായി പല വഴികളും തേടുന്നവരുമുണ്ടാകും. നല്ല വഴികള്‍ മാത്രവും മോശപ്പെട്ട വഴികളും ഏതു വഴികളുമെല്ലാം നേടുന്നവര്‍ ധാരാളമുണ്ട്.
ധനം വരാന്‍ ചില പ്രത്യേക രീതികള്‍ വാസ്തു പ്രകാരം നിര്ദേശിയ്ക്കപ്പെടുന്നുണ്ട്. ഇതില്‍ വീട്ടില്‍ പണം വയ്ക്കുന്ന, സൂക്ഷിയ്ക്കുന്ന രീതികളും വരുന്നു. ഇപ്രകാരം ചെയ്താല്‍ വീട്ടില്‍ ധനം വരുമെന്നാണ് പൊതുവേയുള്ള വിശ്വാസവും.
വാസ്തു പ്രകാരം ചില പ്രത്യേക രീതികളില്‍, ചില പ്രത്യേക ദിശകളില്‍ ധനം വയ്ക്കുന്നത് ധനാഗമത്തിനു സഹായിക്കുന്ന ഒന്നാണ്. ഇത്തരം ചില വഴികളെ, വാസ്തു നിര്‍ദേശങ്ങളെ കുറിച്ചറിയൂ,

കുബേരന്റെ ദിക്കായി
കുബേരന്റെ ദിക്കായി കണക്കാക്കപ്പെടുന്നത് വടക്കു ദിക്കാണ്. ഇതിനാല്‍ ഈ ഭാഗത്തു പണം സൂക്ഷിയ്ക്കുന്നതു പൊതുവേ ഗുണകരമാണെന്നാണ് വിശ്വാസം. ഇതു പണം വന്നു ചേരാന്‍ സഹായിക്കുമെന്നും പറയുന്നു. പണവും ഇതു പോലെ ആഭരണങ്ങളും വിലപ്പെട്ട രേഖകളുമെല്ലാം ഇതേ രീതിയില്‍ സൂക്ഷിയ്ക്കാവുന്നതേയുള്ളൂ. ഇതു ധനാഗമത്തിനു സഹായിക്കും. പണം ഇരട്ടിയ്ക്കാന്‍ സഹായിക്കും.

വടക്കു ദിക്കില്‍
വടക്കു ദിക്കില്‍ പണപ്പെട്ടി വച്ചാലും ഇത് തുറക്കുമ്പോള്‍ തെക്കു ദിക്കിലേയ്ക്ക് അഭിമുഖമായി വരുന്ന രീതിയില്‍ ആകരുത്. ധന ദേവതയായ ലക്ഷ്മീ ദേവി തെക്കു ദിശയില്‍ നിന്നും സഞ്ചരിച്ച് വടക്കു ദിശയില്‍ ഇരിപ്പുറപ്പിയ്ക്കുന്നുവെന്നാണ് വിശ്വാസം. ഇതാണ് ഇതിനുള്ള കാരണമായി പറയുന്നത്.

കിഴക്കു ദിക്കില്‍
ഇനി ഏതെങ്കിലും കാരണവശാല്‍ ഇത് വടക്കു ദിക്കില്‍ വയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇത് കിഴക്കു ദിക്കില്‍ വയ്ക്കാം. പ്രത്യേകിച്ചും കടകളും മറ്റും നടത്തുന്നവര്‍ക്ക്. കടകളില്‍ കാഷ്യര്‍ തെക്കു പടിഞ്ഞാറ് ദിശയില്‍ ഇരിയ്ക്കുകയാണെങ്കില്‍ പണപ്പെട്ടി ഇടതു കൈ ഭാഗത്തിന് അരികിലായി വയ്ക്കുക. കിഴക്കോട്ടാണ് ഇരിയ്ക്കുന്നതെങ്കില്‍ ഇത് വലതു കൈ ഭാഗത്തായി വയ്ക്കണം.

റൂമിന്റെ നാലു മൂലകളില്‍
റൂമിന്റെ നാലു മൂലകളില്‍ ഒരിടത്തും പണപ്പെട്ടി വയ്ക്കരുത്. അതായത് മുറിയുടെ മൂലകളിലായി ഇത് വയ്ക്കരുതെന്നര്ത്ഥം. പ്രത്യേകിച്ചും വടക്കു കിഴക്ക്, തെക്കു കിഴക്ക്, തെക്കു പടിഞ്ഞാറ് മൂലകളിലായി. പണപ്പെട്ടി തുറക്കുമ്പോള്‍ ഇത് വടക്കോട്ടു തുറക്കുന്ന രീതിയില്‍ വേണം, വയ്ക്കാന്‍. തെക്കോട്ടു തുറക്കുന്ന ദിശ മുഴുവനുമായി ഒഴിവാക്കുക. തെക്കോട്ടിതു തുറന്നാല്‍ പണം വറ്റിപ്പോകുമെന്നാണു വിശ്വാസം.

പൂജാ മുറിയില്‍
പൂജാ മുറിയില്‍ പണപ്പെട്ടി വയ്ക്കരുതെന്നാണ് വാസ്തു പറയുന്നത്. പൂജാ മുറി ബെഡ്റൂമിനോടോ ഡ്രെസിംഗ് റൂമിനോടോ ചേര്‍ന്നാണ് വരുന്നതെങ്കില്‍ സേഫ് ബെഡ്റൂമിലോ ഇവിടുത്തെ അലമാരയിലോ വയ്ക്കാം.

മുന്‍വാതില്‍ തുറക്കുമ്പോള്‍
മുന്‍വാതില്‍ തുറക്കുമ്പോള്‍ കാണുന്ന രീതിയില്‍ പണപ്പെട്ടി വയ്ക്കരുത്. ഇത് പണം നഷ്ടപ്പെട്ടു പോകുമെന്നതിന്റെ സൂചന നല്കുന്നു. ഇതുപോലെ ബാത്റൂം, ടോയ്ല്റ്റ്, അടുക്കള, സ്റ്റോര്‍ റൂം, ബേസ്മെന്റ്, സ്റ്റെയര്‍കേസ് എന്നിവിടങ്ങളിലേയ്ക്ക് അഭിമുഖമായി വരത്തക്ക വിധത്തിലും പണപ്പെട്ടി വയ്ക്കരുത്.

ഇതല്ലാതെയും
ഇതല്ലാതെയും ധനാഗമത്തിന്, ധനം പോകാതിരിയ്ക്കാന്‍ വാസ്തു സൂചിപ്പിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. വൃത്തിയും വെടിപ്പുമുള്ളിടത്തേ ലക്ഷ്മി വസിയ്ക്കൂ. ധനം നില നില്ക്കൂ. പണം വയ്ക്കുന്നിടവും വീടുമെല്ലാം വൃത്തിയായി സൂക്ഷിയ്ക്കുക.

പണത്തിനൊപ്പം
പണത്തിനൊപ്പം മറ്റു ബില്ലുകളോ രേഖകളോ വയ്ക്കരുത്. അതായത് ക്യാഷ് ബോക്സില്‍ ഇവയൊന്നും പാടില്ല. പണം വച്ചിരിയ്ക്കുന്ന, വിലപ്പെട്ട വസ്തുക്കള്‍ വച്ചിരിയ്ക്കുന്ന അലമാരയില്‍ അല്ലെങ്കില്‍ പണപ്പെട്ടിയില്‍ വടക്കു ദിശയില്‍ ലക്ഷ്മിയുടെ ഫോട്ടോയും ഒപ്പം ഒരു വെള്ളി നാണയവും വയ്ക്കുന്നത് ഗുണം നല്‍കും.

വീടിന്റെ
വീടിന്റെ ആദ്യ മുറിയിലോ മററുള്ളവര്‍ക്കു കാണാവുന്ന രീതിയിലോ ഇതു വയ്ക്കരുത്. പണപ്പെട്ടി ഒരിയ്ക്കലും കാലിയാകുകയും ചെയ്യരുത്. ഒരു രൂപാ നാണയമെങ്കിലും ഇതിലുണ്ടാകണം.

ഇതുപോലെ ജനലിന് അരികിലായോ
ഇതുപോലെ ജനലിന് അരികിലായോ വെന്റിലേറ്ററിന് സമീപമായോ പണപ്പെട്ടി വയ്ക്കരുത്. ഇതും പണം നഷ്ടപ്പെട്ടു പോകുന്നുവെന്ന സൂചനയാണ് നല്‍കുന്നത്..

വീട്ടില്‍ പൊസറ്റീവ് എനര്ജിയുള്ളിടത്ത്
വീട്ടില്‍ പൊസറ്റീവ് എനര്ജിയുള്ളിടത്ത് പണപ്പെട്ടി വയക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് ധനാഗമത്തിന് സഹായിക്കും. എന്നാല്‍ പൂജാമുറി വേണ്ട.



Click it and Unblock the Notifications