Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
അരിക്കലത്തിലെ ഒറ്റരൂപാ നാണയം ധന വഴിയാണ്
അരിക്കലത്തിലെ ഒറ്റരൂപാ നാണയം ധന വഴിയാണ്.
വിശ്വാസങ്ങളെ മുറുകെപ്പിടിച്ചു കൊണ്ടുള്ള ജീവിതമാണ് പലരുടേയും. എത്ര തന്നെ അന്ധവിശ്വാസമെന്നു പറഞ്ഞാലും ജീവിതത്തിന്റെ ചില ഘട്ടങ്ങളില് നാം അറിയാതെ വിധിയില് വിശ്വസിച്ചു പോകും. ജീവിതത്തിലെ അനുഭവങ്ങള് വിശ്വാസത്തിലേയ്ക്കു വഴി തെളിച്ചു വിടും.
പലരും ജ്യോതിഷത്തേയും വിശ്വാസങ്ങളേയും പൂജകളേയുമെല്ലാം മുറുകെപ്പിടിയ്ക്കുന്നവരുണ്ട്. ഇതില് പലരും സമ്പത്തിനായുള്ള വഴികള് തേടുന്നവരുമുണ്ട്. ഏതു വിധേനയെങ്കിലും സമ്പത്തു നേടുകയെന്നതാണ് പലരുടേയും ജീവിത ലക്ഷ്യം തന്നെ.
സമ്പന്നനാകാന്, സര്വ്വൈശ്വര്യം നിറയാന് വിശ്വാസങ്ങള് പലതുണ്ട്. ഇതില് പ്രധാനപ്പെട്ടതാണ് ഒററ രൂപാ നാണയം. നമ്മുടെ ഇന്ത്യന് രീതികളില് ഒറ്റ രൂപാ നാണയത്തിന് ഏറെ പ്രസക്തിയുണ്ട്. പല പ്രധാനപ്പെട്ട കാര്യങ്ങള്ക്കും ശുഭകാര്യങ്ങള്ക്കുമെല്ലാം പ്രധാനമായും ഉപയോഗിയ്ക്കുന്ന ഒന്നാണ് ഒറ്റ രൂപാ നാണയം. ഐശ്വര്യത്തിനും ധനത്തിനുമെല്ലാം ഈ ഒറ്റ രൂപാ നാണയം ഉപയോഗിയ്ക്കുമെന്നു വേണം, പറയുവാന്. ഇതെക്കുറിച്ചറിയൂ.

അരിക്കലത്തില്
പലപ്പോഴും നാം പണ്ടു കാലത്ത് പണം സൂക്ഷിയ്ക്കുന്നത് അരിക്കലത്തിലായിരുന്നു. പണം സൂക്ഷിച്ചു വയ്ക്കാന് വേറെ സുരക്ഷിത ഇടങ്ങളുണ്ടെങ്കിലും നമ്മുടെ അമ്മമാര് അടുക്കളയിലെ അരിക്കലത്തില് പണം, അല്ലെങ്കില് ചില നാണയത്തുട്ടുകളെങ്കിലും ഇട്ടു വയ്ക്കുമായിരുന്നു. ഇതിനു പുറകില് വിശ്വാസവുമുണ്ട്. അരിക്കലത്തില് ഒരു ഒറ്റ രൂപാ നാണയമെങ്കിലും ഇട്ടു വയ്ക്കുന്നത് ധനമുണ്ടാകാന്, വീട്ടില് ഐശ്വര്യമുണ്ടാകാന് നല്ലതാണെന്ന വിശ്വാസമാണ് ഇതിനു പുറകില്. അരിക്കലത്തിലെ ഒറ്റ രൂപാ നാണയം ധാരാളം ധനമുണ്ടാക്കാന് സഹായിക്കുമെന്നു പറയും. ഇപ്പോഴും പലരും അരി ഇട്ടു വയ്ക്കുന്നത് കലത്തിലാണ്. ഇതില് ഒരു ഒറ്റ രൂപാ നാണയം ഇട്ടു വച്ചാല് അന്നം മുട്ടില്ല എന്നു പൊതുവേ പറയും. അരിക്കലത്തില് നാണയമിട്ടാല്

അഷ്ടലക്ഷ്മിയുടെ നാണയമോ വെള്ളിരൂപാ തുട്ടോ
ഇതു പോലെയാണ് അഷ്ടലക്ഷ്മിയുടെ നാണയമോ വെള്ളിരൂപാ തുട്ടോ പേഴ്സില് സൂക്ഷിയ്ക്കുന്നതും. ഇതും ധനവാനാകാനുള്ള എളുപ്പ വഴി തന്നെയാണെന്നു വേണം, പറയുവാന്. ഇതല്ലാതെയും പേഴ്സില് ചില വസ്തുക്കള് സൂക്ഷിയ്ക്കുന്നത്, ലക്ഷ്മീരൂപം, ഒറ്റ രൂപാ നാണയം, ആലില, അല്പം അരി എന്നിവയില് ഏതെങ്കിലും സൂക്ഷിയ്ക്കുന്നതു നല്ലതാണ്.

നാണയങ്ങള്
നാണയങ്ങള് ധന, ധാന്യാഭിവൃദ്ധിയ്ക്കു നല്ലതാണെന്നു പറയാം. . ഇതു പോലെ ഒറ്റ രൂപാ കോയിന് പഞ്ചഗവ്യത്തിലോ ചാണക വെള്ളത്തിലോ കഴുകി ശുദ്ധിയാക്കി പേഴ്സില് വയ്ക്കുന്നതും ഗുണം ചെയ്യും. ഇതുപോലെ ഒരു രൂപാ നാണയം കൊണ്ട് കടം വീട്ടാമെന്നും പറയും. പഴ്സ് ഒരിക്കലും പണമില്ലാതിരിയ്ക്കരുത്. ഇതില് എപ്പോഴും ഒരു ഒറ്റ രൂപാ നാണയം വയ്ക്കുക. പൂജിച്ചു കിട്ടുന്ന നാണയമെങ്കില് കൂടുതല് നല്ലത്.

വിഷുവിന്
വിഷുവിന് വിഷുക്കൈനീട്ടം എന്നതിനു പുറകിലെ വിശ്വാസം ഇതു തന്നെയാണ്. സാധാരണ ഗതിയില് ഒറ്റ രൂപാ നാണയമാണ് വിഷുക്കൈ നീട്ടമായി പണ്ടു നല്കിക്കൊണ്ടിരുന്നത്, നല്കേണ്ടത്. കാരണവന്മാര് മനസു നിറഞ്ഞ്, മനസില് പ്രാര്ത്ഥനയോടെ, അനുഗ്രഹത്തോടെ നല്കുന്ന ഒരു രൂപാ നാണയം ഒരു വര്ഷം നിറയെ സാമ്പത്തികവും ഐശ്വര്യവുമെല്ലാം നല്കുമെന്നു വേണം, പറയുവാന്.

ദക്ഷിണ
ഇതാണ് ഒരു രൂപാ നാണയം കൊണ്ട് ധനവാനാകാം എന്നു പറയുന്നതിന്റെ അര്ത്ഥം. വെറ്റിലയില് ദക്ഷിണയുടെ രൂപത്തിലും നല്കുന്നത് ഒറ്റ രൂപാ നാണയം തന്നെയാണ്. മറ്റു പണത്തിനല്ല, ഇതിലുള്ള ഒറ്റ രൂപാ നാണയത്തിനു തന്നെയാണ് പ്രസക്തി.

വെള്ളിനാണയമോ സ്വര്ണ നാണയമോ
സാധാരണ നാണയത്തിനു പകരം വെള്ളിനാണയമോ സ്വര്ണ നാണയമോ, പ്രത്യേകിച്ചും അഷ്ടലക്ഷ്മിയുടെ രൂപം ആലേഖനം ചെയ്തതോ, ലക്ഷ്മീ രൂപത്തിലുള്ളതോ സൂക്ഷിയ്ക്കുന്നതും ഏറെ ഐശ്വര്യം കൊണ്ടു വരും. ഇതും ധന ലാഭം നല്കുന്ന ഒന്നാണെന്നാണ് വിശ്വാസം.



Click it and Unblock the Notifications
