Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ധനം വീട്ടിലേയ്ക്കെത്തിയ്ക്കും 9 മുക്കാലിത്തവള
ധനം വീട്ടിലേയ്ക്കെത്തിയ്ക്കും 9 മുക്കാലിത്തവള
ധനം നേടാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും എന്നു പറയാം. നാം ഓരോരുത്തരും അധ്വാനിയ്ക്കുന്നതും കഷ്ടപ്പെടുന്നതുമെല്ലാം ധന സമ്പാദനത്തിനായാണ്. കാരണം കാര്യങ്ങള്‍ നടക്കണമെങ്കില്‍, അന്നമുള്പ്പെടെ എന്തിനും പണം തന്നെ വേണം.
പണം കൊണ്ടു വരാന്‍ പല വഴികളും ഉപയോഗിയ്ക്കുന്നവരുണ്ട്. നേര് രീതിയിലും വളഞ്ഞ വഴിയിലുമെല്ലാം ധനം നേടുന്നവര്‍ ധാരാളമുണ്ട്. ധന സമ്പാദനത്തിനായി പൂജകളേയും വാസ്തു ശാസ്ത്രങ്ങളേയും കൂട്ടു പിടിയ്ക്കുന്നവരുമുണ്ട്.
ഇത്തരം വിശ്വാസ ശാഖകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫെംഗ്ഷുയി. ചൈനീസ് ശാസ്ത്രമെങ്കിലും ലോകമെമ്പാടുമുള്ളവര്‍ ഇതില്‍ വിശ്വസിയ്ക്കുന്നും ഇത് അനുസരിച്ചു പ്രവര്‍ത്തിയ്ക്കുന്നുമുണ്ട്.
ഇതു പ്രകാരം വീട്ടിലേയ്ക്കു പൊസറ്റീവ് ഊര്‍ജം വരുത്താനും ഇതു വഴി ഐശ്വര്യവും ധനവും ഉണ്ടാകാനും നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനും പല വഴികളും പറയുന്നുണ്ട്. ഇതില്‍ ഒന്നാണ് വായില്‍ കോയിനുള്ള ഒരു തവള. ഇതു വയ്ക്കാനും ചില പ്രത്യേക നിര്‍ദേശങ്ങളുണ്ട്. എങ്കിലേ പ്രയോജനം ലഭിയ്ക്കൂ. ഇതെക്കുറിച്ചറിയൂ,

ചൈനീസ് ഫെംഗ്ഷുയി പ്രകാരം
ചൈനീസ് ഫെംഗ്ഷുയി പ്രകാരം ചി, അതായത് പൊസററീവ് ഊര്‍ജം വീട്ടിലേയ്ക്കു ധനത്തെ ആകര്‍ഷിയ്ക്കുമെന്നാണ് പറയുന്നത്. ഇതിനായി ഉപയോഗിയ്ക്കുന്ന ഒന്നാണ് തവണ. മലയാളത്തില്‍ പറയുകയാണെങ്കില്‍ മുക്കാലിത്തവള എന്നു പറയാം. കാരണം ഈ തവളയ്ക്ക് മൂന്നു കാല് മാത്രമേയുള്ളൂ. ഇതിനു വായില്‍ ഒരു ചൈനീസ് നാണയവും ഉണ്ടാകും. ഇത് ധനം ചാടിപ്പിടിയ്ക്കും എന്നാണ് വിശ്വാസം. അതാണ് വായിലെ നാണയം സൂചിപ്പിയ്ക്കുന്നത്.

ഈ തവളയുടെ താഴ്ഭാഗത്തായി
ഈ തവളയുടെ താഴ്ഭാഗത്തായി ധാരാളം പണവും മറ്റുമാണ് കാണുക. ഈ മുക്കാലിത്തവളയെ വയ്ക്കേണ്ടത് വീടിനു മുന്‍വാതിലിന് സമീപമായി ഉള്ളിലേയ്ക്ക് അഭിമുഖമായി ഇരിയ്ക്കുന്ന രീതിയിലാണ്. പുറത്തേയ്ക്കു മുഖം വരുന്ന വിധത്തില്‍ ഇതിനെ വയ്ക്കരുത്. ഇത് പണം പോകാന്‍ വഴിയൊരുക്കും.

തെക്കു കിഴക്കു മൂല
സൗത്ത് ഈസ്റ്റ് ഡയറക്ഷന്‍, അതായത് തെക്കു കിഴക്കു മൂലയാണ് കുബേരന്റെ ഇരിപ്പിടമായി, അതായത് പണത്തിന്റെ ഏരിയ ആയി കണക്കാക്കപ്പെടുന്നത്. സ്വീകരണ മുറിയില്‍ ഇവിടെ ഇതിനെ വയ്ക്കാം. ഇത് ബിസിനസുകാര്‍ക്കും ഏറെ നല്ലതാണ്. കരിയറില്‍ ഉയര്‍ച്ച വേണ്ടവര്ക്ക ഇതിനെ വടക്കേ മൂലയില്‍ വയ്ക്കാം. ഇതു പോലെ ഓഫീസ് ടേബിളിലും ഇതിനെ വയ്ക്കാം.

ചില സ്ഥലങ്ങളില്‍
ചില സ്ഥലങ്ങളില്‍ മണി ഫ്രോഗിനെ അതായത് മുക്കാലിത്തവളയെ വയ്ക്കരുത്. കിടപ്പു മുറി, അടുക്കള, ടോയ്ലറ്റ് എന്നിവിടങ്ങളില്‍ ഇത് അരുത്. ഇതു ദോഷം വരുത്തും. ഇതുപോലെ ഇതിനെ നിലത്തു വയ്ക്കരുത്. പൊട്ടിയ തവളയെ വയ്ക്കരുത്. ഇതിരിയ്ക്കുന്ന ഭാഗം എപ്പോഴും വൃത്തിയായിരിയ്ക്കുകയും വേണം.

ഈ മുക്കാലിത്തവള
ഈ മുക്കാലിത്തവള പണം കൊണ്ടു വരണമെങ്കില്‍ ഇതിനെ ആക്ടിവേറ്റ് ചെയ്യണം എന്നാണ് ഫെംഗ്ഷുയി പ്രകാരമുള്ള വിശ്വാസം. എന്നാലേ ഇതു ധനം കൊണ്ടു വരിക എന്ന കര്‍മം പൂര്ത്തീകരിയ്ക്കൂ.

ഇതിനു ചുറ്റും
ഇതിനു ചുറ്റും ഒരു ചുവന്ന റിബ്ബണ്‍ കെട്ടുന്നത് പണം കൊണ്ടുവരാന്‍, ഇതിനെ ആക്ടിവേറ്റ് ചെയ്യാന്‍, പ്രവര്‍ത്തനക്ഷമമാകാന്‍ സഹായിക്കുന്നു. വാങ്ങിക്കുമ്പോഴേ ഇതില്‍ ഈ റിബണ്‍ ഉണ്ടെങ്കില്‍ ഇതു മതി. വീണ്ടും കെട്ടേണ്ടതില്ല.

ചുവന്ന
ചുവന്ന റിബണ്‍ ഇല്ലെങ്കില്‍ ഇതിനെ ഒരു ചുവന്ന തുണിയില്‍ വയ്ക്കുക. തിളക്കമുള്ള സില്‍ക്ക് തുണിയാണ് ഏറെ നല്ലത്. ഇത് ഉപയോഗിച്ചതാകരുത്. ഇത് സ്റ്റൂളിലോ അല്പം ഉയരമുള്ള പ്രതലത്തിലോ വിരിച്ച് ഇതിനു മേല്‍ തവളയെ വയ്ക്കാം. അല്ലെങ്കില്‍ ചുവന്ന നിറത്തിലെ പേപ്പറില്‍ വയ്ക്കുക.

തവളയുടെ വായിലെ കോയിന്
തവളയുടെ വായിലെ കോയിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ്. സാധാരണ ഗതിയില്‍ ഇതിനെ വാങ്ങുമ്പോഴേ വായില്‍ കോയിനുമുണ്ടാകും. ഇല്ലെങ്കില്‍ ഒരെണ്ണം വായില്‍ വയ്ക്കുക. രണ്ടു തരം കോയിനുകളാണ് സാധാരണ ഇതിനെ വാങ്ങുമ്പോള്‍ ലഭിയ്ക്കുക.

മുകളിലേയ്ക്കു വരത്തക്ക വിധത്തില്‍
ഒരെണ്ണം റൂബി അഥവാ മാണിക്യക്കല്ലിനെ പ്രതിനിധീകരിയ്ക്കുന്ന ഒന്നാണ്. റൂബിയുടെ ഭാഗം മുകളിലേയ്ക്കു വരത്തക്ക വിധത്തില്‍ ഇതു തവളയുടെ വായില്‍ വയ്ക്കുക. ചിലപ്പോള്‍ ചൈനീസ് അടയാളങ്ങളുള്ള കോയിനാകും ലഭിയ്ക്കുക, ഇതും ഇത്തരം അടയാളങ്ങള്‍ മുകളിലേയ്ക്കു വരത്തക്ക വിധത്തില്‍ വയ്ക്കണം.

9 തവളകളെ
സാധാരണ ഗതിയില്‍ ഇത്തരം 9 തവളകളെ വീട്ടില്‍ വയ്ക്കുന്നതാണ് കൂടുതല്‍ ഐശ്വര്യകരമെന്നു വിശ്വസിയ്ക്കപ്പെടുന്നു. എല്ലാ ദിശകളില്‍ നിന്നും ധനം വരുന്നതിനെയാണ് ഇത് സൂചിപ്പിയ്ക്കുന്നത്. വാതിലിനു സമീപം വയ്ക്കുന്നത് എന്തായാലും ഉളളിലേയ്ക്കു തിരിഞ്ഞിരിയ്ക്കണം. വീട്ടില്‍ പല ഭാഗത്തായി ഇതു വയ്ക്കാം.

3
9 തവളകള്‍ ഇല്ലെങ്കില്‍ 9 അല്ലെങ്കില്‍ 3 എന്നിങ്ങനെയുള്ള നമ്പറുകളുമാകാം. ഇതും ഭാഗ്യധായകമാണ്. 3*3 സൈസിലെ ഒരു തവള മാത്രമെങ്കിലും വീടിനും ഓഫീസിനും മതിയാകും.



Click it and Unblock the Notifications