Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീയുടെ ചൂണ്ടുവിരല്‍ നീളം പറയും രഹസ്യം
സ്ത്രീയുടെ ചൂണ്ടുവിരല്‍ നീളം പറയും രഹസ്യം
ഒരാളെ കുറിച്ചു പറയാന്‍ വഴികള്‍ പലതുണ്ട്. ഹസ്തരേഖാ ശാസ്ത്രം, മുഖ ലക്ഷണം, ശരീര ലക്ഷണം ഇങ്ങനെ പോകുന്നു, ഇത്. ഒരാളെ കുറിച്ച് ഒരുപാടു കാര്യങ്ങള്‍ വിവരിയ്ക്കാന്‍ ഇതു സഹായിക്കുന്നു.
ശരീരത്തിലെ ഓരോ അവയവങ്ങളുമെടുത്ത് ഇത്തരത്തില്‍ ഫലം പറയാന്‍ സാധിയ്ക്കുമെന്നതാണ് വാസ്തവം. ചിലത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത്, ചിലത് ഇതല്ലാത്തത്.
കൈ പലപ്പോഴും ഒരാളെ കുറിച്ചു പല കാര്യങ്ങളും വിവരിയ്ക്കുന്ന ഒന്നാണ്. ഇതുപോലെയാണ് കൈ വിരലുകളും. കൈവിരലുകളുടെ നീളം, കൈ വിരലുകള്‍ ഒരാളെ കുറിച്ചു പല കാര്യങ്ങളും വിവരിയ്ക്കാന്‍ സഹായിക്കുന്നു. ഇതിന്റെ നീളവും ആകൃതിയും വലിപ്പവുമെല്ലാം പല കാര്യങ്ങളും വിവരിയ്ക്കുന്നുണ്ട്.

ലെസ്ബിയന്‍
സ്ത്രീകളുടെ കാര്യമെടുത്താല്‍ ചൂണ്ടു വിരല്‍, മോതിര വിരല്‍ നീളം ഒരുപോലെയല്ലെങ്കില്‍ ഇത് ഇവരുടെ സെക്സ് ജീവിതത്തെ കുറിച്ചുള്ള സൂചന നല്കുന്ന ഒന്നാണ്. പൊതുവെ സ്ത്രീകളുടെ ഈ രണ്ടു വിരലുകളുടെ നീളം ഒരുപോലെയാണ്. എന്നാല്‍ നീളം വ്യത്യസ്തമെങ്കില്‍ ഇവര്‍ ലെസ്ബിയന്‍ അതായത് സ്വവര്‍ഗാനുരാഗികള്‍ ആകാന്‍ സാധ്യത കൂടുതലാണ്.

മോതിര വിരല്‍ ചൂണ്ടു വിരലിനേക്കാള്‍
സ്ത്രീകളില്‍ മോതിര വിരല്‍ ചൂണ്ടു വിരലിനേക്കാള്‍ നീളം കൂടിയതെങ്കില്‍ ഇവര്‍ ചതിയ്ക്കാനുള്ള സാധ്യതയും പറയുന്നു. അതായത് വിശ്വസ്ത പങ്കാളിയാകാന്‍ സാധ്യത കുറവാണെന്നര്‍ത്ഥം

പുരുഷന്മാരില്
പുരുഷന്മാരില് ചൂണ്ടുവിരല്‍ മോതിരവിരലിനേക്കാള്‍ ചെറുതെങ്കില്‍ ഇത്തരം പുരുഷന്മാര്ക്ക് മറ്റു സ്ത്രീകളോടു താല്പര്യം തോന്നാന്‍ സാധ്യത ഏറെയാണ്. മോതിരവിരല്‍ നീളം കൂടുതലും ചൂണ്ടുവിരല്‍ നീളം കുറഞ്ഞതുമായ
പുരുഷന്മാര്ക്ക് ലിംഗവലിപ്പം കൂടുതലാകുമെന്ന് 2011ല്‍ ഏഷ്യന്‍ ജേര്‍ണല്‍ ഓഫ് ആന്‍ഡ്രോളജി നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.

ടെസ്റ്റോസ്റ്റിറോണ്‍
ഇതു പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ തോതു സൂചിപ്പിയ്ക്കുന്ന ഒന്നാണ്. അതായത് വിരല്‍ നീളം ഇങ്ങനെയെങ്കില്‍ പുരുഷ ഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കും. ഇതു സെക്സ് ജീവിതവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

പുരുഷന്മാരില്
പുരുഷന്മാരില് ഇരു വിരലുകളും ഒരേ നീളമെങ്കില്‍ സാധാരണ സെക്സ് താല്പര്യമുള്ള പുരുഷനെന്നര്ത്ഥം. എന്നാല്‍ വ്യത്യസ്തമായ നീളമെങ്കില്‍ ഇവര്‍ ഗേ സാധ്യതയുമുള്ളവരാണ്. ചൂണ്ടുവിരലിനു നീളം കൂടുതലുള്ള പുരുഷന്മാര്ക്ക് ഗേ സ്വഭാവം കൂടുതലാകുമെന്നും പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നു. അതായത് പുരുഷന് പുരുഷനോടു തന്നെ താല്പര്യം തോന്നുന്ന അവസ്ഥ.

പുരുഷന്മാരില്
പുരുഷന്മാരില് മോതിരവിരല്‍ ചൂണ്ടു വിരലിനേക്കാള്‍ നീളം കൂടിയതെങ്കില്‍ ഇവര്‍ സ്പോട്സുകാരാകാനും സാധ്യതയുണ്ട്.

സ്ത്രീകളിലും പുരുഷന്മാരിലും
സ്ത്രീകളിലും പുരുഷന്മാരിലും മോതിര, ചൂണ്ടു വിരല്‍ നീളം ഒരുപോലെയെങ്കില്‍ ഇത് അവരുടെ ബന്ധങ്ങളിലെ വിശ്വസ്തത കാണിയ്ക്കുന്നുവെന്നു പറയാം. അതായത് ഇവര്‍ പരസ്ത്രീ, പുരുഷ ബന്ധങ്ങള്‍ തേടിപ്പോകാതെ പങ്കാളിയോട് ആത്മാര്‍ത്ഥതയുള്ളവരാണ്. ഇത് സെക്സിലെങ്കിലും ജീവിതത്തില്‍ എങ്കിലും.



Click it and Unblock the Notifications
