Latest Updates
-
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം -
ചോറും റൊട്ടിയും ഒഴിവാക്കണോ? തടി കുറയ്ക്കാൻ സെലിബ്രിറ്റി ഡയറ്റുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് അറിയുക -
ബുധാദിത്യ യോഗം ഇന്ന്: ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
സെപ്റ്റംബർ 26: ചന്ദ്രൻ കുംഭത്തിൽ നിന്ന് മീനത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പുലരി!
വാസ്തുദോഷം നീക്കി പണം വരാന്‍ ഉപ്പ് ഇങ്ങനെ
വാസ്തുദോഷം നീക്കി പണം വരാന്‍ ഉപ്പ് ഇങ്ങനെ
നാം മിക്കവാറും പേരും വിശ്വാസങ്ങള്‍ക്കു പുറകേ പോകുന്നവരാണ്. അന്ധവിശ്വാസമെന്നു മുദ്ര കുത്തിയാലും ചിലപ്പോഴെങ്കിലും ജീവിതത്തില്‍ ഇത്തരം വിശ്വാസങ്ങളുടെ പുറകേ പോകാത്തവര്‍ ചുരുങ്ങും.
നമ്മുടെ ജീവിതത്തില്‍, നമ്മുടെ വീടുകളില്‍ ഉണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും കാരണം ഒരുപക്ഷേ വാസ്തു ദോഷമാകാം. ഇല്ലെങ്കില്‍ ഇതു പോലുള്ള മറ്റു ചില കാര്യങ്ങളാകാം. ഇതു പോലെ എത്ര സമ്പാദിച്ചാലും ധന നഷ്ടം, ധനം ചോര്‍ന്നു പോകുക, ഉദ്ദേശിച്ച രീതിയില്‍ ധനം നേടാന്‍ കഴിയാതിരിയ്ക്കുക തുടങ്ങിയ പല പ്രശ്നങ്ങളും അടിക്കടി നേരിടേണ്ടി വരുന്നവരുമുണ്ട്.
ധനം നേടാനും വാസ്തുപരമായ ദോഷങ്ങള്‍ ഒഴിവാക്കാനും നമുക്കു തന്നെ ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉപ്പ്. അടുക്കളയിലെ ഒരു ചേരുവയായ ഉപ്പ് ഇത്തരം പല പ്രശ്നങ്ങള്‍ക്കും നെഗറ്റീവ് ഊര്‍ജം കളയാനുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണ്.
ഉപ്പു കൊണ്ട് ഇത്തരം പല ദോഷങ്ങളും തീര്‍ക്കാനുള്ള ചില പ്രധാനപ്പെട്ട വഴികളെക്കുറിച്ചറിയൂ,

ദൃഷ്ടിദോഷം, കരിങ്കണ്ണ്
ദൃഷ്ടിദോഷം, കരിങ്കണ്ണ് എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ സര്‍വസാധാരണയാണ്. ഇതു ജീവിതത്തില്‍ നഷ്ടങ്ങളുണ്ടാക്കുമെന്നതാണ് പൊതുവേയുള്ള വിശ്വാസം. കണ്ണു പറ്റി എന്നു പൊതുവേ പറയുന്നത് സ്വാഭാവികമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഉപ്പ്. ഒരു നുളള് ഉപ്പ് വലതു കയ്യിലെക്കുക. ഇത് കണ്ണു പറ്റിയെന്നു കരുതുന്ന ആളുടെ തലയ്ക്കു മീതേ മൂന്നു തവണ ഒഴിഞ്ഞു പുറക്കേയ്ക്കു കളയുക. ഇത് ദിവസവും 3 തവണ വീതം മൂന്നു നാലു ദിവസം അടുപ്പിച്ചു ചെയ്യാം.

ബിസിനസില്‍
ബിസിനസില്‍ ഉയര്‍ച്ചയുണ്ടാകാന്‍ ഒരു നുളള് ഉപ്പ് ചുവന്ന തുണിയില്‍ പൊതിഞ്ഞ് ഓഫീസിലോ ധന ലാഭം വേണ്ടിടത്തോ കെട്ടിത്തൂക്കിയിടുക. ഇത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനും വാസ്തു ദോഷം തീര്‍ക്കാനും ധന ലാഭത്തിനും സഹായിക്കുന്ന ഒന്നാണ്.

ദാരിദ്ര്യവും സാമ്പത്തിക പ്രശ്നങ്ങളും
ദാരിദ്ര്യവും സാമ്പത്തിക പ്രശ്നങ്ങളും അകറ്റാന്‍ വീടും ഓഫീസോ ബിസനസ് സ്ഥാപനമോ തുടയ്ക്കുമ്പോള്‍ ഒരു നുളള് ഉപ്പ് വെള്ളത്തിലിട്ടു തുടയ്ക്കുക. വ്യാഴാഴ്ച ഉപ്പു ചേര്‍ക്കരുത്. ഇത് സാമ്പത്തിക പ്രശ്നങ്ങള്‍ ഒഴിവാക്കാനും നെഗറ്റീവ് ഊര്‍ജം നീക്കാനും സഹായിക്കും.

ദാമ്പത്യ പ്രശ്നങ്ങളുണ്ടെങ്കില്‍
വീട്ടീല് ദാമ്പത്യ പ്രശ്നങ്ങളുണ്ടെങ്കില്‍ ഇതൊഴിവാക്കാനും ഉപ്പ് ഏറെ നല്ലതാണ്. പ്രത്യേകിച്ചും കാര്യമില്ലാത്ത ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കും പ്രശ്നങ്ങളുമെങ്കില്. ഇതിനു കാരണം നെഗറ്റീവ് ഊര്‍ജമാകും. ഇതു നീക്കാന്‍ ഒരു കഷ്ണം റോക്ക് സാള്‍ട്ട് അഥവാ കല്ലുപ്പ് കട്ടിലിന്റെയോ കിടക്കയുടേയോ മൂലയില്‍ വച്ചാല്‍ മതിയാകും. ഇതു നെഗറ്റീവ് ഊര്‍ജം നീക്കാന്‍ സഹായിക്കും. ഇത് ഒരു മാസത്തിനു ശേഷം മാത്രം എടുത്തു നീക്കുക.

ബാത്റൂമും ടോയ്ലറ്റും
വീടുകളില്‍ പൊതുവേ നെഗറ്റീവ് എനര്‍ജി നിറയുന്ന രണ്ടിടങ്ങളാണ് ബാത്റൂമും ടോയ്ലറ്റും. ഇതു നീക്കാനും ഉപ്പു കൊണ്ടു പരിഹാരമുണ്ട്. ഉപ്പും ഗ്ലാസും ചൊവ്വയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഒരു ഗ്ലാസില്‍ അല്പം ഉപ്പു നിറച്ച് ബാത്റൂമിലോ ടോയ്ലറ്റിലോ വയ്ക്കുന്നതു വാസ്തു ദോഷം നീക്കാന്‍ നല്ലതാണ്.

കട്ടിലിന് അടിയില്‍
ഇതുപോലെ കട്ടിലിന് അടിയില്‍ ഉപ്പു നിറച്ച ബൗള്‍ വയ്ക്കുന്നതും ഏറെ നല്ലതാണ്. ഇത് ആ മുറിയിലെ നെഗറ്റീവ് ഊര്‍ജം വലിച്ചെടുക്കുന്നു. കടലുപ്പോ എപ്സം സാള്‍ട്ടോ ഉപയോഗിയ്ക്കാം. ഇതുപോലെ അസുഖമായി കിടക്കുന്നവരുടെ കട്ടിലിന് അടിയില്‍ ഇതേ രീതിയില്‍ ഉപ്പു വയ്ക്കുന്നതും ഏറെ നല്ലതാണ്. ഇത് അസുഖത്തില്‍ നിന്നും മോചനം നല്കുന്നു.



Click it and Unblock the Notifications
