Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
സ്ത്രീ ശരീരം പുരുഷന് ഭാഗ്യമാകുന്നത്...
സ്ത്രീ ശരീരം പുരുഷന് ഭാഗ്യമാകുന്നത്...
നമ്മുടെ ഭൂത, ഭാവി, വര്‍ത്തമാനം, സ്വഭാവം തുടങ്ങിയ പല കാര്യങ്ങളെക്കുറിച്ചും ഫലം പറയാന്‍ സാധിയ്ക്കും. ഇതിനായി ശാസ്ത്ര ശാഖകള്‍ വരെ ഉണ്ടെന്നു പറയാം.
ഒരാളുടെ ശാരീരിക ലക്ഷണം വച്ചും ഫലം പറയാം. സാമുദ്രിക ശാസ്ത്രം എന്നൊരു പ്രത്യേക ശാസ്ത്രശാഖ തന്നെ അതിനായി ഉണ്ട്. ശരീരത്തിലെ ഓരോ അവയവങ്ങളുടേയും രീതി അനുസരിച്ചു ഫലം പറയുന്ന ഒന്ന്. ഒരാളെക്കുറിച്ചു മാത്രമല്ല, അവരോടു ചേര്ന്നവരെക്കുറിച്ചു കൂടിയുളള ഫലം ഇതിലൂടെ പറയാനാകും. അതായത് ഭാര്യയെങ്കില്‍ ഭര്‍ത്താവിനെക്കുറിച്ചോ നേരെ മറിച്ചോ.
സ്ത്രീകളുടെ ശരീര ശാസ്ത്രം അവരെക്കുറിച്ചു പല ഫലങ്ങളും പറയുന്നുണ്ട്. ഇത്തരം ചില ഫലങ്ങളെക്കുറിച്ചറിയൂ,

കാല്‍മുട്ടിനു താഴെ
കാല്‍മുട്ടിനു താഴെ രോമമുള്ള, രോമ വളര്‍ച്ചയുള്ള സ്ത്രീകളെങ്കില്‍ ഇവരുടെ ഭര്‍ത്താവ് ഭാഗ്യവാനാകും. ഇത്തരം സ്ത്രീകള്‍ക്കു ജീവിതത്തില്‍ ദാരിദ്ര്യം അനുഭവിയ്ക്കേണ്ടി വരികയും ഇല്ല.

സ്ത്രീകളുടെ തുടകളും
സ്ത്രീകളുടെ തുടകളും ലക്ഷണ ശാസ്ത്രത്തില്‍ വിവരിയ്ക്കപ്പെടുന്നു. ഇവരുടെ തുടകള്‍ക്ക് കദളി വാഴയുടെ ആകൃതിയെങ്കില്‍ ഇവര്‍ പൊതുവേ ഭാഗ്യവതികളാണെന്നാണ് കണക്കാക്കുന്നത്. ആനയുടെ തുമ്പിക്കൈ പോലെയുള്ള ആകൃതിയാണ് തുടകള്ക്കെങ്കില് ഇവര്‍ പതിവ്രതകളാകും. തുടയില്‍ ധാരാളം രോമങ്ങളെങ്കില് പരപുരുഷ മോഹികളുമാകും.

വയറു നോക്കിയും
സ്ത്രീകളുടെ വയറു നോക്കിയും ലക്ഷണം പറയാം. അടി ഭാഗവും മുകള്‍ ഭാഗവും ഒരു പോലെ തന്നെയെങ്കില്‍ ഭാഗ്യവതികളായ സ്ത്രീകളെന്നാണ് അര്‍ത്ഥം.

സ്ത്രീകളുടെ മുടിയും
സ്ത്രീകളുടെ മുടിയും ഭാഗ്യ ലക്ഷണങ്ങളില്‍ പെടുന്നു. ഇടതൂര്‍ന്ന ധാരാളം മുടിയാണ് സൗന്ദര്യമെങ്കിലും അധികം നീളവും ഉള്ളുമില്ലാത്ത് മുടിയാണ് സ്ത്രീയ്ക്കു ഭാഗ്യമെന്നു ലക്ഷണ ശാസ്ത്രം പറയുന്നത്. ഒതുക്കമില്ലാത്ത, ധാരാളം മുടിയുള്ള സ്ത്രീയെങ്കില്‍ വിവാഹം പതുക്കെയാകും. മാത്രമല്ല, വേഗത്തില്‍ വൈധവ്യ യോഗവും പറയുന്നു.

നെറ്റി
പഞ്ചമി ചന്ദ്രന്റെ ആകൃതിയിലെ നെറ്റിയാണ് സ്ത്രീയ്ക്ക് ഭാഗ്യമായി പറയുന്നത്. നെറ്റിയില്‍ തീരെ രോമമില്ലാത്തതും ഒപ്പം ഞരമ്പുകള്‍ തെളിഞ്ഞിരിയ്ക്കുന്നതുമായി സ്ത്രീകള്‍ക്ക് ഒന്നിലേറെ പ്രണയങ്ങളുണ്ടാകുമെന്ന് ലക്ഷണ ശാസ്ത്രം പറയുന്നു.

വീതിയുള്ള പുരികം
ഇതു പോലെ വീതിയുള്ള പുരികം സ്ത്രീയ്ക്ക് ഭാഗ്യമെന്നു പറയുന്നു. കരിനീല കണ്ണുകളാണ് സ്ത്രീകള്‍ക്കു ഭാഗ്യമാകുന്നത്. അതായത് കറുത്ത നീല വര്ണത്തോടു കൂടിയ കണ്ണുകള്‍. പൂച്ചക്കണ്ണുള്ള സ്ത്രീകള്‍ കാമാസക്തരായിരിയ്ക്കുമെന്ന് ലക്ഷണ ശാസ്ത്രം പറയുന്നു. സ്ത്രീകള്‍ക്കു വലിയ കണ്ണുകളെങ്കിലും ഭാഗ്യ ലക്ഷണമാണെന്നു പറയാം.

കാല്‍വിരല്‍ നീളം
സ്ത്രീകളുടെ കാല്‍വിരല്‍ നീളം സാമാന്യത്തിലും കുറവെങ്കില്‍ ഇവരുടെ ഭര്‍ത്താവ് ദരിദ്രരാകും. നടക്കുമ്പോള്‍ രണ്ടാമത്തെ വിരല്‍ ഭൂമിയില്‍ പതിയാത്ത സ്ത്രീകള്‍ പരപുരുഷ മോഹമുളളവരാകും. ഇതു പോലെ ഭൂമി കുലുങ്ങും വിധം, അതായത് വേഗത്തിലും ശക്തിയായും നടക്കുന്ന സ്ത്രീകളുടെ ഭര്ത്താക്കന്മാരും ദരിദ്രരാകും.



Click it and Unblock the Notifications
