Latest Updates
-
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു!
അനാവശ്യ കാര്യങ്ങളില്‍ തലയിട്ട് പണിവാങ്ങും രാശി
ഓരോ രാശിക്കാര്‍ക്കും ഉള്ള പ്രത്യേകതകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അതിലുപരി ജീവിതത്തില്‍ ചില നേട്ടങ്ങള്‍ ഇടക്കിടക്ക് ചില നഷ്ടങ്ങള്‍ എല്ലാം നിങ്ങളുടെ രാശിഫലം നല്‍കുന്നുണ്ട്. എന്നാല്‍ എന്താണ് നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഉണ്ടാവുന്ന രാശിഫലം എന്ന് നോക്കാവുന്നതാണ്. എന്തൊക്കെ പ്രത്യേകതകള്‍ ഇന്നത്തെ രാശിഫലത്തില്‍ ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ട് എന്ന് നോക്കാവുന്നതാണ്.
ഓരോ ദിവസവും ഓരോ തരത്തിലുള്ള രാശിഫലം ആയിരിക്കും എല്ലാവര്ക്കും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഇന്നത്തെ രാശിഫലത്തില്‍ അങ്ങോട്ട് ചെന്ന് പണി വാങ്ങിക്കുന്ന ചില രാശിക്കാര്‍ ഉണ്ട്. ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാവുന്നതാണ്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്രക്ക് പ്രശ്നമുണ്ടാക്കുന്ന ഒരു ദിവസമായിരിക്കുകയില്ല. എന്നാല്‍ പലപ്പോഴും ചെയ്യുന്ന കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ നല്ലതു പോലെ നിയന്ത്രണം ഉണ്ടാവുന്നുണ്ട്. ഓരോ അവസ്ഥയിലും ജീവിതത്തില്‍ എങ്ങനെയെല്ലാം സാമ്പത്തിക സ്ഥിരത ഉണ്ടാക്കണം എന്നതിനെക്കുറിച്ച് നല്ല ആത്മവിശ്വാസവും ഇവര്‍ക്കുണ്ടാവുന്നു. അതുകൊണ്ട് അത്ര പ്രശ്നമുണ്ടാക്കുന്ന അവസ്ഥയല്ല ഇന്നത്തെ ദിവസം. എങ്കിലും അല്പം ശ്രദ്ധിക്കണം.

ഇടവം
ഇന്നത്തെ രാശിഫല പ്രകാരം മേടം രാശിക്കാര്‍ക്ക് പൊതുവേ വലിയ പ്രശ്നമുണ്ടാക്കുന്ന ദിവസമായിരിക്കുകയില്ല. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നതും. ഇന്നത്തെ രാശിപ്രകാരം അത്ര വലിയ പ്രശ്നം ഇവരെ ബാധിക്കുന്നില്ല. എങ്കിലും മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടാതെ നല്ല രീതിയില്‍ അവനവന്റെ കാര്യം നോക്കി ജീവിച്ചാല്‍ അത് പ്രശ്നമുണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും ഇവര്‍. ഇതിലൂടെ ജീവിതത്തില്‍ മുന്നോട്ട് കുതിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. പല വിധത്തിലാണ് ഇത് ഇവരെ സഹായിക്കുന്നതും.

മിഥുനം
ആത്മവിശ്വാസമായിരിക്കും ഇവരുടെ മുതല്‍ക്കൂട്ട്. എന്നാല്‍ അനാവശ്യ ആശങ്ക മനസ്സിനെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ അത് ജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ലത് വരുത്തുന്നുണ്ട്. ഏത് പ്രതികൂല സാഹചര്യത്തേയും ഇല്ലാതാക്കി മുന്നോട്ട് കുതിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. പുതിയ പ്രവൃത്തിക്ക് വളരെ അനൂകൂലമായ സമയമാണ് ഇന്നത്തേത്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് വളരെ തിരക്കുള്ള ഒരു ദിവസമായിരിക്കും ഇന്നത്തേത്. എങ്കിലും ഇത് പലപ്പോഴും നിങ്ങളെ പ്രശ്നത്തില്‍ ചാടിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പുതിയ തീരുമാനങ്ങള്‍ ഇതോടനുബന്ധിച്ച് എടുക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ എന്തുകൊണ്ടും അല്പം ശ്രദ്ധയോടെ മുന്നോട്ട് നീങ്ങിയാല്‍ നേട്ടം സുനിശ്ചിതം.

ചിങ്ങം
ചിങ്ങം രാശിക്കാരും മറ്റുള്ളവരോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം അത് പലപ്പോഴും നിങ്ങളെ കുടുക്കുന്നതിനുള്ള സാധ്യതയുണ്ട്. കാരണം പല അവസരത്തിലും ഇത്തരം പ്രതിസന്ധികള്‍ നിങ്ങളെ വലക്കുന്നുണ്ട്. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍. അതുപോലെ തന്നെ ബിസിനസിന്റെ കാര്യത്തിലും അല്പം ശ്രദ്ധ നിങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതെല്ലാം ജീവിതത്തില്‍ വളരെ വലിയ നേട്ടങ്ങളാണ് നിങ്ങള്‍ക്ക് ഉണ്ടാക്കുന്നത്.

കന്നി
ഇന്നത്തെ ദിവസം ഈ രാശിക്കാര്‍ക്ക് നല്ലതായിരിക്കും. എങ്കിലും കടം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും അല്പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് നിങ്ങളെ ഒരു വലിയ കടക്കാരന് ആക്കുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ പ്രധാനപ്പെട്ട തീരുമാനം എടുക്കുന്നതിന് ഏറ്റവും നല്ല ദിവസമായിരിക്കും ഇന്നത്തേത്.

തുലാം
ജോലി രംഗത്ത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട് ഇന്നത്തെ ദിവസം. അഭിമുഖങ്ങളിലും പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നുണ്ട്. പല വിധത്തിലുള്ള നിങ്ങളുടെ പദ്ധതികളെല്ലാം തന്നെ വിജയം കാണുന്ന ദിവസം കൂടിയായിരിക്കും ഇന്നത്തേത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല പ്രധാനപ്പെട്ട നേട്ടങ്ങളും ഉണ്ടാക്കുന്നതിന് പറ്റിയ ദിവസമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

വൃശ്ചികം
മറ്റുള്ളവരുടെ വാക്ക് കേട്ട് ജീവിതത്തില്‍ ഒരു തീരുമാനമെടുക്കരുത്. ഇത് നിങ്ങളെ വലക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത്തരം തീരുമാനങ്ങള്‍ തന്നെയാണ് നിങ്ങളെ പ്രശ്നത്തില്‍ കൊണ്ട് ചെന്ന് ചാടിക്കുന്നതും. അതുകൊണ്ട് തന്നെ ശ്രദ്ധ ഏത് കാര്യത്തിനും അത്യാവശ്യമാണ്. അതിലുപരി സ്വന്തമായി ഓരോ കാര്യവും ചെയ്യാന്‍ ശ്രദ്ധിക്കണം. മറ്റുള്ളവര്‍ നിങ്ങളുടെ കാര്യത്തില്‍ ഇടപെടുന്ന അവസ്ഥയുണ്ടായാല്‍ അത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് തുടക്കം കുറിക്കലാണെന്ന ചിന്ത നിങ്ങളില്‍ ഉണ്ടാവണം.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സുഹൃത് ബന്ധങ്ങളായിരിക്കും വഴികാട്ടിയാവുന്നത്. ജോലി സംബന്ധമായ കാര്യങ്ങളിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ജോലികള്‍ സമയ ബന്ധിതമായി തീര്‍ക്കുന്നതിന് ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങള്‍ വളരെയധികം സന്തോഷത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് ശ്രമിക്കണം. ഇത് നിങ്ങളുടെ കരിയര്‍ ഉയരത്തില്‍ എത്തുന്നതിന് സഹായിക്കുന്നു.

മകരം
പ്രണയവും സ്നേഹവും എല്ലാം ഇന്നത്തെ ദിവസം ഇവര്‍ക്ക് വളരെ അനുകൂലമായി വരുന്നുണ്ട്. എങ്കിലും അല്പം തടസ്സങ്ങള്‍ സാധാരണ പോലെ തന്നെ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ഓരോ അവസ്ഥയിലും പ്രധാനമായും ശ്രദ്ധിക്കേണ്ടത് മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുത് എന്ന് തന്നെയായിരിക്കും. കാരണം അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. മറ്റുള്ളവരെ സഹായിക്കുന്നത് നല്ലതാണെങ്കിലും അര്‍ഹതയില്ലാത്തവരെ സഹായിക്കുന്നതിനാണ് ഇന്നത്തെ ദിവസം നിങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.

കുംഭം
മാനസിക സംഘര്‍ഷവും സാമ്പത്തിക പ്രയാസവും ഇന്നത്തെ ദിവസം നിങ്ങളെ വേട്ടയാടുന്നുണ്ട്. ഇത് പലപ്പോഴും ജീവിതത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ തിരിച്ചറിയാന്‍ പലരും വൈകുന്നുണ്ട്. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ ശരിയാവുന്നതിനുള്ള സാധ്യതയുണ്ട്. ഭക്തിയും പ്രാര്‍ത്ഥനയും ഇന്നത്തെ ദിവസം നിങ്ങളെ പല ആപത്തുകളില്‍ നിന്നും രക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിലെ നേട്ടങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ദിവസമാണ് ഇന്നത്തേത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മീനം
ജോലിക്കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കണം. ജീവിതത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകളും ഇന്നത്തെ രാശിഫലത്തിന്റെ ഫലമായി ഉണ്ടാവുന്നതാണ്. മാത്രമല്ല നിങ്ങളിലെ ഏത് മാറ്റവും പോസിറ്റീവ് ആക്കിയെടുക്കുന്നതിന് ശ്രദ്ധിക്കുക. ഒരിക്കലും സംഭവിച്ച് പോയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് ദു:ഖിക്കാതിരിക്കുക. ഇതെല്ലാം ഇന്നത്തെ രാശിഫലത്തില്‍ മീനം രാശിക്കാര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.



Click it and Unblock the Notifications