Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
നെഞ്ചു പൊള്ളി അമ്മയ്ക്കായി ലോകം ഉപേക്ഷിച്ച മകള്‍
നെഞ്ചു പൊള്ളി അമ്മയ്ക്കായി ലോകം ഉപേക്ഷിച്ച മകള്‍
കുഞ്ഞുങ്ങള്‍ അച്ഛനമ്മമാരുടെ ഏറ്റവും വലിയ സന്തോഷമാണ്. ഒരു വിധത്തില്‍ പറഞ്ഞാല്‍ അവരുടെ ജീവിതം തന്നെ സ്വന്തം കുഞ്ഞുങ്ങളെ ചുറ്റിപ്പറ്റിയുള്ളതുമാണ്. സ്വന്തം കുട്ടികളുടെ സന്തോഷത്തിനു വേണ്ടി എന്തു ചെയ്യുന്നവരാണ് മാതാപിതാക്കള്‍.
തങ്ങളുടെ കുട്ടികള്‍ക്ക് തങ്ങളോടു തിരിച്ചുള്ള സ്നേഹവും എല്ലാ മാതാപിതാക്കളേയും സന്തോഷിപ്പിയ്ക്കും. പക്ഷേ മാതാപിതാക്കളോടുള്ള സ്നേഹം കാണിയ്ക്കാന്‍ വേണ്ടി സ്വന്തം കുഞ്ഞ് സ്വയമേ ഇല്ലാതാക്കിയാലോ. ആയുസു നീളുന്ന ദുഖമായിരിയ്ക്കും, ജീവിച്ചിരിയ്ക്കുന്ന ആ അമ്മയ്ക്ക്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇക്കഴിഞ്ഞ ജനുവരി 6നു നടന്നത്.

2019 ജനുവരി 6ന്
ജനുവരി 6ന് മെക്സിക്കോയിലാണ് ഈ സംഭവം നടന്നത്. 3 കിംഗ്സ് ഡേ എന്ന പ്രത്യേക ആഘോഷം ഈ ദിവസം മെക്സിക്കോയില്‍ നടക്കുന്നതു പതിവാണ്. പരസ്പരം സമ്മാനങ്ങള്‍ നല്കുന്ന ചടങ്ങാണിത്. സ്പെയിനിലും മെക്സിക്കോയിലും നടക്കുന്ന ഈ ചടങ്ങ് ക്രിസ്തുമസ് ആഘോഷങ്ങളുടെ സമാപനമായാണ് കരുതപ്പെടുന്നതും.

ആ പെണ്‍കുട്ടി
ഈ ചടങ്ങിനോട് അനുബന്ധിച്ചാണ് 10 വയസുകാരിയായ ആ പെണ്‍കുട്ടി തൂങ്ങി മരിച്ച് ആത്മഹത്യ ചെയ്തത്. സ്വന്തം അമ്മയോടുള്ള സ്നേഹത്താല്‍ അമ്മയെ ഈ ലോകത്തെ ഏറ്റവും സന്തോഷവതിയാക്കാനാണ് ഈ കുഞ്ഞു പെണ്‍കുട്ടി സ്വയം മരണം വരിച്ചതെന്നറിഞ്ഞാലോ. സന്തോഷവതിയാക്കാന്‍ അമ്മയ്ക്ക് ഈ കുട്ടി നല്കിയ സ്നേഹ സമ്മാനമാണ് സ്വന്തം മരണം.

അച്ഛന് ഉപേക്ഷിച്ച ഈ മകള്‍
അച്ഛന് ഉപേക്ഷിച്ച ഈ മകള്‍ അമ്മയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അച്ഛന് അമ്മയെ ഉപേക്ഷിച്ചു പോകാന്‍ കാരണം താനാണെന്ന് ഈ കുട്ടി എന്നും ധരിച്ചിരുന്നു. അമ്മയുടെ ജീവതത്തിലെ ശാപവും വേദനയും താനാണെന്നു കരുതി സ്വയം ശപിച്ചിരുന്ന കുട്ടിയാണിവള്‍. ഇതേ ധാരണയാണ് അമ്മയില്‍ നിന്നും ലോകത്തു നിന്നും തന്നെ ഒഴിഞ്ഞു പോകാന്‍ ഈ കുഞ്ഞു മനസിനു പ്രേരണയായതും.

മരണത്തോട് അനുബന്ധിച്ച് ഒരു കത്തും
മരണത്തോട് അനുബന്ധിച്ച് ഒരു കത്തും ഈ കുട്ടി എഴുതി വച്ചിരുന്നു. ഡിയര്‍ 3 കിംഗ്സ് എന്ന അഭിസംബോധനയോടെ എഴുതിയിരുന്ന ഈ കത്തില്‍ ഇങ്ങനെ കുറിച്ചിരുന്നു, ഞാന്‍ എന്റെ അമ്മയെ ഈ ലോകത്തെ ഏറ്റവും സന്തോഷവതിയായ സ്ത്രീയായി കാണാന്‍ ആഗ്രഹിയ്ക്കുന്നു. അമ്മയുടെ ജീവിതത്തിലെ ആകെയുള്ള വേദന ഞാനാണ്. ഞാന്‍ ജനിച്ചതിനു ശേഷമാണ് അച്ഛന് അമ്മയെ ഉപേക്ഷിച്ചു പോയത്. അമ്മ എനിക്കായി കഠിനാധ്വാനം ചെയ്യരുതെന്നും ഞാ്ന് ആഗ്രഹിയ്ക്കുന്നു.

ആ കുഞ്ഞു മനസിന്
ആ കുഞ്ഞു മനസിന് ഇതിനു പ്രേരണയായ ഒരു വാചകം കൂടി ഇതിലുണ്ടായിരുന്നു. ത്രീ കിംഗ്സ് ഡേയ്ക്കു നല്കാന് സാധിയ്ക്കുന്ന ഏറ്റവും വലിയ സമ്മാനം എന്റെ മരണമാകും. അമ്മ പറയാറുള്ളതു പോലെ ഞാന്‍ ജനിയ്ക്കാതിരുന്നുവെങ്കില് എന്നൊരു വാചകവും ആ കത്തിലുണ്ട്. ഏതു വികാരത്തിന്റെ പേരിലാണെങ്കിലും ഏതെങ്കിലും ഒരു നിമിഷത്തില്‍ ആലോചനയില്ലാതെയാകാം, ആ അമ്മ പറഞ്ഞ ഈ വാചകം ആ കുഞ്ഞു മനസിനെ പൊള്ളിച്ചിരുന്നുവെന്നതിന്റെ തെളിവു കൂടിയാണിത്.

താനില്ലാതായാല്‍
താനില്ലാതായാല്‍ അമ്മ സന്തോഷിയ്ക്കും എന്ന തീരുമാനത്തില്‍ എത്തിച്ചേരാന്‍ കുഞ്ഞിനെ പ്രേരിപ്പിച്ച ഒന്ന്. എന്നെങ്കിലും അമ്മ തന്നെയോര്ക്കുമെന്നും അന്ന് ആകാശത്തെ നക്ഷത്രക്കൂട്ടങ്ങളിലുള്ള തന്നെ ആലിംഗനം ചെയ്യാന്‍ അമ്മ വരുമെന്നു പ്രതീക്ഷിയ്ക്കുന്നതായും ആ കത്തില്‍ കുറിച്ചിരുന്നു. ഞാന്‍ അമ്മയെ ഒരുപാടു സ്നേഹിയ്ക്കുന്നുവെന്നും ത്രീം കിംഗ്സ് ഒരു സങ്കല്പം മാത്രമാണെന്നു തനിയ്ക്കറിയാമെന്നും എന്നാല്‍ അമ്മയ്ക്കു നല്കാവുന്ന ഏറ്റവും വലിയ സമ്മാനം താന്‍ ഈ ദിവസം നല്‍കുകയാണെന്ന വരികളും ഇതിലുണ്ടായിരുന്നു.

ഈ കുട്ടിയുടെ മനസില്‍
ഈ കുട്ടിയുടെ മനസില്‍ ഇത്തരം ദുഖങ്ങളുണ്ടെന്ന കാര്യം പ്രകടമായിരുന്നില്ലെന്നാണ് അയല്പക്കക്കാരും കുട്ടിയെ അടുത്തറിയാവുന്നവരും പറയുന്നത്. അറിഞ്ഞോ അറിയാതെയോ പെട്ടെന്നുള്ള വികാരത്തിന്റെപേരിലോ ആ അമ്മയുടെ വായില്‍ നിന്നും വീണ വാക്കുകള്‍ ഒരു ജന്മം മുഴുവന്‍ തീയായി ആ അമ്മയുടെ മനസില്‍ കാളും. കാരണം സ്വന്തം കുഞ്ഞു പോയതിന് ആ വാചകവും കാരണമാണ്. എന്തായാലും അമ്മയ്ക്കെതിരെ കേസ് എടുക്കാന്‍ ഒരുങ്ങുകയാണ് മെക്സിക്കോ പൊലീസ്.

പറയുന്ന വാചകങ്ങള്‍
മനസിലൊന്നും കരുതിയിട്ടല്ലെങ്കില് പോലും നാം വികാരക്ഷോഭത്തില്‍ പറയുന്ന വാചകങ്ങള്‍ കുഞ്ഞു മനസുകളെ എത്ര കണ്ടു വേദനിപ്പിയ്ക്കുന്നു, എത്ര ആഴത്തില്‍ അതു പതിയുന്നു എന്നുള്ളതിന്റെ ഒരു നേര്‍ക്കാഴ്ച കൂടിയാണ് ഈ സംഭവം.

അമ്മയ്ക്കു കൊടുത്ത സമ്മാനം
അമ്മയ്ക്കു കൊടുത്ത സമ്മാനം ഒരായുസു മുഴുവന്‍ നെഞ്ചിലെ നെരിപ്പോടായി മാറുമെന്നറിയാനുള്ള തിരിച്ചറിവ് ആകാശത്തിലെ നക്ഷത്രക്കൂട്ടത്തില്‍ അമ്മയ്ക്കായി കാത്തിരിയ്ക്കുമെന്നു കരുതിയ
10 വയസുള്ള ആ നിഷ്കളങ്കതയ്ക്കുണ്ടായില്ല.



Click it and Unblock the Notifications