For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവളാണ് കാമുകിമാരുടെ മാതൃക, കാരണം ഇതാണ്

|

ഇന്ന് പ്രേമം എന്നത് കൊലപാതകത്തിന്റേയും പ്രതികാരത്തിന്റേയും ഒരു കാലമായി മാറിയിരിക്കുകയാണ്. പ്രേമം നിരസിച്ചാല്‍ കാമുകിയെ പെട്രോളൊഴിച്ച് കത്തിക്കുന്നതിന് ഇറങ്ങിപ്പുറപ്പെടുന്ന അവസ്ഥയിലാണ് ഇന്ന് നമ്മുടെ പല ചെറുപ്പക്കാരും നില്‍ക്കുന്നത്. എന്നാല്‍ ഇതിനെല്ലാം മുകളില്‍ എന്താണ് യഥാര്‍ത്ഥ പ്രണയം എന്നും എങ്ങനെ പങ്കാളിയെ സ്‌നേഹിക്കണം എന്നും ഈ ദമ്പതികള്‍ നിങ്ങള്‍ക്ക് കാണിച്ച് തരും.

Most read: മൂന്ന് പേരില്‍ നിന്നാണ് ഈ കുഞ്ഞ് ജനിച്ചത്

കാരണം പരാലിസിസ് എന്ന അവസ്ഥയില്‍ കിടക്കുന്ന തന്റെ കാമുകനെ ഉപേക്ഷിക്കാതെ ജീവിതത്തില്‍ ഒപ്പം കൂട്ടുകയാണ് ഈ പെണ്‍കുട്ടി ചെയ്തത്. ഒരു ചെറു വിരല്‍ പോലും അനക്കാനാവാതെ കിടക്കുന്ന ഒരു യുവാവാണ് ഇത്. ഇവരുടെ വിവാഹം കഴിഞ്ഞ് ഇന്ന് രണ്ട് പേരും വളരെ സുഖമായി ജീവിക്കുകയാണ്. ഇന്നത്തെ കാലത്തെ പ്രണയിതാക്കള്‍ ഇവരെ കണ്ട് പഠിക്കണം എന്നതാണ് സത്യം. കൂടുതല്‍ വിവരങ്ങളിലേക്ക് നമുക്ക് പോവാം.

അപകടത്തില്‍ ജീവിതം മറന്നു

അപകടത്തില്‍ ജീവിതം മറന്നു

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുമ്പോള്‍ അതിന് തടയിടാന്‍ പലപ്പോഴും നമ്മുടെ ജീവിതത്തില്‍ എത്തി നോക്കുന്ന ഒന്നിനെയാണ് വിധി എന്ന് പറയുന്നത്. ഈ പങ്കാളികള്‍ക്കിടയിലേക്കും ഒരു വൈദ്യുതാഘാതത്തിന്റെ രൂപത്തിലാണ് അപകടം വന്നെത്തിയത്.് എന്നിട്ടും തന്റെ പങ്കാളിയെ വിടാതെ അയാളോടൊപ്പം നില്‍ക്കുകയാണ് ഇവള്‍ ചെയ്തത്.

2007- ല്‍ മൊട്ടിട്ട പ്രണയം

2007- ല്‍ മൊട്ടിട്ട പ്രണയം

2007-ലാണ് ഇവരുടെ പ്രണയം മൊട്ടിട്ടത്. ഒരു കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍ ആയിരുന്നു ഷാങ് എന്ന വ്യക്തി. എന്നാല്‍ ഇതിനിടയിലാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലായത്. ഇതിന് ശേഷം പ്രണയം വളരെയധികം ശക്തമായി തന്നെ നിന്നു.

ദീര്‍ഘമായ ബന്ധം

ദീര്‍ഘമായ ബന്ധം

ഇന്നത്തെ പ്രണയം എല്ലാം തന്നെ തുടങ്ങി അവസാനിക്കുന്നത് കണ്ണടക്കുന്ന വേഗത്തിലാണ്... ജോലിയുടെ ഭാഗമായി ഇവര്‍ രണ്ടു പേരും വളരെയധികം അകന്നായിരുന്നു ജീവിച്ചിരുന്നത്. എന്നിട്ടും പ്രണയത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും അകല്‍ച്ചയും ഉണ്ടായില്ല എന്ന് മാത്രമല്ല ഇത് വളരെയധികം ശക്തി പ്രാപിക്കുകയും ചെയ്തു.

2010-ല്‍ വിവാഹം

2010-ല്‍ വിവാഹം

2010-ലാണ് ഇവര്‍ വിവാഹം കഴിച്ചത്. എങ്കിലും ഇവര്‍ സ്വപ്‌നം കണ്ടതു പോലെ ഒരു വിവാഹം നടത്തുന്നതിനോ അതിന് ഫോട്ടോ ഷൂട്ട് നടത്തുന്നതിനോ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അതിനെല്ലാം വേണ്ടി വീണ്ടും ജോലിത്തിരക്കിലേക്ക് ഇവര്‍ തിരിഞ്ഞു. മാത്രമല്ല ഭര്‍ത്താവ് നല്ലതു പോലെ അധ്വാനിച്ച് പണം ഉണ്ടാക്കുന്നതിന് വേണ്ടി ശ്രമിച്ചു കൊണ്ടേ ഇരുന്നു.

ദുരന്തം വന്നത് ഇങ്ങനെ

ദുരന്തം വന്നത് ഇങ്ങനെ

ഇത്തരത്തില്‍ ധാരാളം സ്വപ്‌നങ്ങള്‍ കണ്ട് ജീവിതത്തിലേക്ക് പ്രവേശിച്ച ഇവരെ കാത്തിരുന്നത് ഒരു ദുരന്തം തന്നെയായിരുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിക്കിടയില്‍ വൈദ്യുതാഘാതമേറ്റതോടെ ഇവരുടെ ജീവിതം ഇരുട്ടിലായി. ഇതിനെത്തുടര്‍ന്ന് ഇദ്ദേഹം പിന്നീട് പാരലൈസ്ഡ് ആയിപ്പോയി. ചെറു വിരല്‍ പോലും അനക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ഇവരെ എത്തിച്ചു ആ ദുരന്തം.

 ഇപ്പോഴും പങ്കാളിക്കൊപ്പം

ഇപ്പോഴും പങ്കാളിക്കൊപ്പം

പങ്കാളി തളര്‍ന്ന് വീണിട്ടും ഒരു കാരണവശാലും അയാളെ വിട്ടു പോവാന്‍ കാമുകി തയ്യാറായില്ല. നാലാം വര്‍ഷത്തിലേക്കാണ് ഇവര്‍ ജീവിതത്തില്‍ ഇപ്പോള്‍ കാല്‍ വെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിലേക്കാണ് ഇവര്‍ എത്തിയിരിക്കുന്നത്.

English summary

He Was Paralysed And Yet She Decided To Marry Him

She has been taking care of her boyfriend for the past 4 years since he got electrocuted. Now the couple have decided to tie the knot.
Story first published: Friday, April 19, 2019, 17:24 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X