For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കത്തില്‍ എയര്‍പോഡ് വിഴുങ്ങി; കിട്ടിയതാണ് രസം

|

ഉറക്കത്തില്‍ നമ്മളെന്തൊക്കെ ചെയ്യുന്നുണ്ട് എന്നത് പലര്‍ക്കും അറിയില്ല. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് പിന്നീട് ആലോചിച്ച് ബുദ്ധിമുട്ടുന്നവര്‍ ഉണ്ട്. എന്നാല്‍ ഉറക്കത്തില്‍ എയര്‍പോഡ് വിഴുങ്ങിയ ഒരു യുവാവിനെക്കുറിച്ചാണ് ഈ ലേഖനം. ആപ്പിളിന്റെ വയര്‍ലെസ് ഹെഡ്‌സെറ്റ് എയര്‍പോഡ് ആണ് ഇദ്ദേഹം ഉറക്കത്തില്‍ വിഴുങ്ങിയത്. തായ്വാന്‍ സ്വദേശിയാണ് ഇത്തരത്തില്‍ ഒരു കാര്യം ചെയ്തത്. ഉറക്കത്തിലാണ് ഇത് സംഭവിച്ചത്.

<strong>Most read: നീരാളിയെ ജീവനോട് തിന്നാന്‍നോക്കി സംഭവിച്ചത് വീഡിയോ</strong>Most read: നീരാളിയെ ജീവനോട് തിന്നാന്‍നോക്കി സംഭവിച്ചത് വീഡിയോ

ഉറക്കത്തില്‍ ഇത് സംഭവിച്ചത് ഇയാള്‍ അറിഞ്ഞില്ല. എന്നാല്‍ പിന്നീട് ഇത് ലഭിച്ചത് ഇദ്ദേഹത്തിന്റെ വയറ്റില്‍ നിന്നാണ്. പക്ഷേ അത് അയാള്‍ അറിഞ്ഞില്ല എന്നതാണ് സത്യം. ഉറക്കം ഉണര്‍ന്ന ശേഷം താന്‍ ഇത് വീട് മുഴുവന്‍ തപ്പി നടന്നു. പക്ഷേ പിന്നീടാണ് ഇദ്ദേഹം മനസ്സിലാക്കിയത് ഇത് തന്റെ വയറ്റിലാണ് എത്തിയിട്ടുള്ളത് എന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വായിക്കാം.

 കണ്ടെത്തിയത് ഇങ്ങനെ

കണ്ടെത്തിയത് ഇങ്ങനെ

നഷ്ടപ്പെട്ടു എന്ന് കരുതിയ എയര്‍പോഡ് കണ്ടെത്തിയത് ഇദ്ദേഹത്തിന്റെ വയറ്റില്‍ നിന്നാണ്. ഇത് കണ്ടെത്തിയത് എങ്ങനെയാണ് എന്നതാണ് രസകരം. എയര്‍പോഡ് വിഴുങ്ങി എന്ന് മനസ്സിലാക്കിയപ്പോള്‍ പിന്നീട് അത് മനസ്സിലാക്കിയത് ഇതിലെ സപ്പോര്‍ട്ടിങ് പേജിലെ നിര്‍ദ്ദേശം അനുസരിച്ച് ഇത് കണ്ടെത്താനായിരുന്നു ശ്രമം. പിന്നീട് ഇയര്‍ബഡിന്റെ ബീപ് ശബ്ദം തന്റെ വയറ്റില്‍ നിന്നാണ് കേട്ടിരുന്നത്.

ഉടന്‍ തന്നെ ആശുപത്രിയിലേക്ക്

ഉടന്‍ തന്നെ ആശുപത്രിയിലേക്ക്

ഇത്‌ തിരിച്ചറിഞ്ഞ ശേഷം ബെന്‍ ഉടനേ തന്നെ ആശുപത്രിയിലേക്ക് എത്തി. പിന്നീട് അവിടുന്ന് നടത്തിയ സ്‌കാനിംങ്ങ് റിപ്പോര്‍ട്ടിലാണ് ഇത് വയറ്റിലുണ്ട് എന്ന് കണ്ടെത്തിയത്. എന്നാല്‍ പരിഭ്രാന്തനാകാതെ ഇരിക്കുന്നതിന് വേണ്ടി തന്നെയാണ് ഇവരോട് ഡോക്ടര്‍മാര്‍ ഇയാളോട് ആവശ്യപ്പെട്ടത്. പുറത്തെടുക്കാന്‍ രണ്ട് തരത്തിലുള്ള ഓപ്ഷനും ഇദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നല്‍കിയത്.

രണ്ട് മാര്‍ഗ്ഗങ്ങള്‍

രണ്ട് മാര്‍ഗ്ഗങ്ങള്‍

രണ്ട് തരത്തിലുള്ള ഓപ്ഷനാണ് ഇദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നല്‍കിയത്. ഒന്ന് ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുക്കാം അല്ലെങ്കില്‍ വയറിളക്കി മലത്തിലൂടെ ഇത് പുറത്തെടുക്കാം എന്നതാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ബെന്‍ രണ്ടാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ ഇത് പരാജയപ്പെട്ടാല്‍ മാത്രമേ ശസ്ത്രക്രിയ നടത്താം എന്ന ചിന്തയായിരുന്നു ബെന്നിന്.

പിറ്റേ ദിവസം സംഭവിച്ചത്

പിറ്റേ ദിവസം സംഭവിച്ചത്

ഡോക്ടര്‍മാര്‍ വയറിളക്കുന്നതിനുള്ള മരുന്ന് കൊടുത്തിരുന്നു. പിറ്റേ ദിവസം രാവിലെ ടോയ്‌ലറ്റില്‍ പോയപ്പോള്‍ തന്റെ എയര്‍പോഡ് ഇദ്ദേഹം കണ്ടെടുക്കുകയായിരുന്നു. ഇത് പിന്നീട് ഇദ്ദേഹം വൃത്തിയാക്കി എടുക്കുകയായിരുന്നു. എങ്കിലും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇതിലുണ്ടായിരുന്നില്ല. മാത്രമല്ല ഇതില്‍ 41 ശതമാനത്തിലധികം ചാര്‍ജ്ജും ഉണ്ടായിരുന്നു എന്നതാണ് തന്നെ ഞെട്ടിച്ചത് എന്നതാണ് ബെന്‍ പറഞ്ഞത്.

ഡോക്ടര്‍മാരുടെ അഭിപ്രായം

ഡോക്ടര്‍മാരുടെ അഭിപ്രായം

ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ എയര്‍പോഡിന് ചുറ്റും ഉള്ള പ്ലാസ്റ്റിക് ഷെല്ലാണ് അന്നനാളത്തിലൂടെ ഒഴുക്കോടെ നീങ്ങാന്‍ സഹായിച്ചത് എന്നാണ്. എന്നാല്‍ ഇതിലെ ലിഥിയം അയേണ്‍ ബാറ്ററി പുറത്ത് വന്നിരുന്നെങ്കില്‍ അത് ബെന്നിന്റെ ജീവന് തന്നെ ഭീഷണിയായി മാറുമായിരുന്നു എന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്.

English summary

He Swallowed AirPod And Is Still Able To Use It After Pooping It Out

Can you believe that this guy swallowed an AirPod and he was able to use it after he pooped it out! Check out the details.
Story first published: Friday, May 10, 2019, 17:36 [IST]
X
Desktop Bottom Promotion