Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നടുറോഡിലിറങ്ങി അഭ്യാസം; യോഗം ആശുപത്രിയിലാവാന്‍
ഭാര്യയുടെ സ്നേഹം പരീക്ഷിക്കാന്‍ ഭര്ത്താക്കന്മാര് പലതും ചെയ്യാറുണ്ട്. എന്നാല്‍ തിരക്കേറിയ റോഡിന് നടുവിലിറങ്ങി അഭ്യാസം കാണിച്ച് അവസാനം ആശുപത്രിക്കിടക്കിയില്‍ ആവാനായിരുന്നു ഈ ഭര്‍ത്താവിന്റെ യോഗം. ഭാര്യക്ക് തന്നോട് സ്നേഹമുണ്ടോ ഇല്ലയോ എന്നറിയാനാണ് തിരക്കേറിയ റോഡിന് നടുവില്‍ വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് വരുന്നത് പോലും വകവെക്കാതെ ഇയാള്‍ ഇറങ്ങി നിന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നുണ്ട്.
മദ്യപിച്ച് ലക്കു കെട്ടാല്‍ പിന്നെ എന്താണ് ചെയ്യുന്നത് എന്ന് ആര്‍ക്കും അറിയുകയില്ല. പലപ്പോഴും നമ്മുടെ കൈയ്യില്‍ നില്‍ക്കാത്ത അവസ്ഥകളില്‍ പോലും പല വിധത്തിലുള്ള കാര്യങ്ങളും നമ്മള് ചെയ്ത് കൂട്ടും. ഇത്തരത്തില്‍ ഒന്നാണ് ഈ യുവാവ് ചെയ്തത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഭാര്യക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞ് പോയോ എന്നറിയാന്‍ വേണ്ടിയാണ് ഇത്തരം ഒരു സാഹസത്തിന് അയാള്‍ മുതിര്‍ന്നത്. കൂടുതല്‍ വിവരങ്ങള്‍ നമുക്ക് നോക്കാം.

ഭാര്യക്കുള്ള സ്നേഹം
ഭാര്യക്ക് തന്നോടുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്ന് അറിയുന്നതിന് വേണ്ടിയാണ് ഇയാള്‍ ഇത് ചെയ്തത്. എന്നാല്‍ അതിന്റെ അവസാനം ഒരു ദുരന്തമായിരുന്നു ഫലം എന്നതാണ് സത്യം. ഭാര്യക്കുള്ള സ്നേഹം യഥാര്‍ത്ഥമാണെങ്കില്‍ തിരക്കുള്ള റോഡില്‍ നിന്ന് ഭാര്യ ഭര്‍ത്താവിനെ പിടിച്ച് മാറ്റും എന്നായിരുന്നു അയാള്‍ വിചാരിച്ചത്.

ചൈനയില്‍ സംഭവം
ചൈനയിലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് മദ്യപിച്ച് ലക്കു കെട്ട ശേഷം ഇത്തരം ഒരു സാഹസത്തിന് ഇയാള്‍ മുതിര്‍ന്നത്. തന്നെ പിടിച്ച് മാറ്റാന്‍ ഭാര്യ എത്തും എന്ന് തന്നെയായിരുന്നു അയാള്‍ വിചാരിച്ചിരുന്നത്. എന്നാല്‍ സംഭവിച്ചത് ഇതാണ്.

എന്നാല്‍ സംഭവിച്ചത്
റോഡിന് നടുവില്‍ നിലയുറപ്പിച്ച യുവാവിനെ പിടിച്ച് മാറ്റാന്‍ ഭാര്യശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ ഒന്നിനും കൂട്ടാക്കാതെ റോഡിന് നടുവില്‍ തന്നെ നില്‍ക്കുകയായിരുന്നു. ഇയാള്‍ ഭാര്യ വിളിക്കുന്നതിനനുസരിച്ച് കുതറി മാറുന്നതിന് വേണ്ടി ശ്രമിക്കുന്നതും വീഡിയോയില്‍ കാണാവുന്നതാണ്.
അവസാനം അപകടം
എന്നാല്‍ റോഡില്‍ നിന്ന് പിടിച്ച് മാറ്റുന്നതിനിടെ എതിരേ വന്ന വാന്‍ ഇടിക്കുകയായിരുന്നു. വാന്‍ വളരെയധികം വേഗത്തില്‍ ആയിരുന്നു വന്നിരുന്നത്. ഉടനേ തന്നെ ആശുപത്രിയില്‍ എത്തിച്ചതു കൊണ്ട് ഇദ്ദേഹത്തിന് ജീവന് നഷ്ടമായില്ല. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന അപകടത്തില്‍ നിന്നെങ്കിലും ഒരു പാഠം പഠിക്കും എന്നാണ് ഭാര്യ കരുതുന്നത്.

ഭാര്യയുമായി വഴക്കിട്ട ശേഷം
ഭാര്യയുമായി ഉണ്ടായ വഴക്കിന് ശേഷമാണ് ഇത്തരമൊരു സാഹസത്തിന് ഇദ്ദേഹം മുതിര്‍ന്നത്. ഭാര്യയുടെ സ്നേഹം പരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ താന്‍ ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു. ഇപ്പോള്‍ ആശുപത്രി കിടക്കയില്‍ ഭാര്യയോടൊപ്പം ചിലവഴിക്കുകയാണ് ഇയാള്‍.



Click it and Unblock the Notifications
