Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
വന്ധ്യംകരണം നടത്തിയിട്ടും ഭാര്യ ഗര്‍ഭിണിയായി
കുട്ടികള്‍ ദൈവത്തിന്റെ അനുഗ്രഹങ്ങളായാണ് എല്ലാവരും കണക്കാക്കുന്നത്. ചിലര്‍ക്ക് എത്രയൊക്കെ ശ്രമിച്ചാലും കുട്ടികള്‍ എന്ന ഭാഗ്യം ദൈവം കൊടുക്കുന്നില്ല. ഒരു കുഞ്ഞിന് വേണ്ടി പ്രാര്‍ത്ഥനയും വഴിപാടുമായി നടക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഇവിടെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിട്ടും ഭാര്യ ഗര്‍ഭിണിയായതിന്റെ ടെന്‍ഷനിലാണ് ഈ ഭര്‍ത്താവ്. സ്ത്രീകള്‍ക്ക് മാത്രമല്ല പ്രസവം നിര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗമുള്ളത് പുരുഷന് വിചാരിച്ചാലും അനാവശ്യ ഗര്‍ഭധാരണം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.
അതിന് വേണ്ടി പുരുഷന്മാര് ചെയ്യുന്ന ശസ്ത്രക്രിയയാണ് വാസക്ടമി. എന്നാല്‍ വന്ധ്യംകരണ ശസ്ത്രക്രിയയായ ഇത് ചെയ്തിട്ടും ഇയാളുടെ ഭാര്യ ഗര്‍ഭിണിയായിരിക്കുകയാണ്. പുരുഷന്മാരില് നടത്തുന്ന ഈ ശസ്ത്രക്രിയ ഒരു കാരണവശാലും അത്രക്ക് വേദനാജനകവുമല്ല. വിദേശ രാജ്യങ്ങളില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ ഈ ശസ്ത്രക്രിയ നടത്തുന്നത് പുരുഷന്മാരാണ്. ഈ ലേഖനത്തിന്റെ കൂടുതല്‍ വിവരങ്ങളിലേക്ക് പോവാം.

ഗര്‍ഭധാരണം വീണ്ടും
എന്നാല്‍ വാസക്ടമി ശരിയായ രീതിയില്‍ നടത്തിയാല്‍ ഒരു കാരണവശാലും ഗര്‍ഭധാരണം സംഭവിക്കുകയില്ല. പക്ഷേ ഇവിടെ അത് പരാജയപ്പെട്ടു എന്ന് വേണം പറയുന്നതിന്. കാരണം ഇത്തരം ഒരു ശസ്ത്രക്രിയ നടത്തിയിട്ടും ഇദ്ദേഹത്തിന്റെ ഭാര്യ വീണ്ടും ഗര്‍ഭിണിയായിരിക്കുകയാണ്. അപൂര്‍വ്വമായി മാത്രമേ ഇത്തരം അവസ്ഥകള്‍ ഉണ്ടാവാറുള്ളൂ.

കുട്ടികള്‍ വേണ്ടെന്ന തീരുമാനം
തായ്പേയില്‍ നിന്നുള്ള ദമ്പതികള്‍ ആണ് ഇത്തരമൊരു തീരുമാനവുമായി ഡോക്ടറെ സമീപിച്ചത്. ഇവര്‍ക്ക് മൂന്ന് കുട്ടികള്‍ ആദ്യമേ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇനി വീണ്ടും കുഞ്ഞ് വേണ്ട എന്ന ഒരു തീരുമാനം ഇവര്‍ എടുത്തത്. എന്നാല്‍ പിന്നീട് ഇത് അബദ്ധമായി മാറുകയായിരുന്നു.

വന്ധ്യംകരണ ശസ്ത്രക്രിയക്ക് ശേഷം
കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന് പങ്കാളികളില്‍ ഒരാള്‍ വന്ധ്യം കരണ ശസ്ത്രക്രിയക്ക് വിധേയമാകുകയായിരുന്നു. അതിന് ശേഷം സംഭവിച്ചത് ഈ പങ്കാളികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വന്ധ്യംകരണ ശസ്ത്രക്രിയക്ക് ശേഷം ഭാര്യ വീണ്ടും ഗര്ഭിണിയായതിനെക്കുറിച്ചാണ് ഇവര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.

രണ്ട് വര്‍ഷത്തിന് ശേഷം
ശസ്ത്രക്രിയക്ക് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് ഇവര്‍ വീണ്ടും ഗര്‍ഭിണിയായത്. അതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇവര്‍ വീണ്ടും ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിഞ്ഞത്. അതുകൊണ്ട് തന്നെ ഗര്‍ഭധാരണം നടക്കുന്നതിനുള്ള കാരണം വാസ്കടമി പരാജയപ്പെട്ടതാണ് എന്ന് ഇവര്‍ വിശ്വസിക്കുന്നു.

ഡോക്ടര്‍മാര്‍ നടത്തിയ പരിശോധന
ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ ഭാര്യ വളരെയധികം ഫെര്‍ട്ടൈല്‍ ആണെന്ന് മനസ്സിലായി. മാത്രമല്ല ഇദ്ദേഹത്തിന്റെ വാസ്കടമി പരാജയപ്പെട്ടെന്നും മാത്രമല്ല ഇദ്ദേഹത്തിന്റെ സ്പേം വളരെയധികം ആരോഗ്യമുള്ളതും ആയിരുന്നു എന്ന് കണ്ടെത്തി. അതുകൊണ്ട് തന്നെ ഇവര്‍ വീണ്ടും ഗര്‍ഭിണിയായി.



Click it and Unblock the Notifications
