Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
കല്ല്, അടപ്പ്,നാണയം; വയറ്റിലായത് 2 കിലോയോളം
പല വിധത്തിലുള്ള വസ്തുക്കള്‍ അകത്താക്കുന്നവരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം എന്തുകൊണ്ടാണ് ഇവര്‍ കഴിക്കുന്നത് എന്ന കാര്യം മാത്രം പലര്‍ക്കും അറിയുകയില്ല. ഇത്തരത്തിലുള്ള കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ടും അത്യാവശ്യമുള്ള ഒന്നാണ്. കാരണം ചിലരുടെ വിചിത്രമായ ശീലങ്ങള്‍ അവരെ പിന്നീട് ആരോഗ്യ പ്രശ്നങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി വേണം ഇതു പോലുള്ള ശീലങ്ങളിലേക്ക് എത്തുന്നതിന്.
കല്ല്, നാണയം,കുപ്പിയുടെ അടപ്പ്, മണ്ണ് എന്നിവയൊക്കെ കഴിക്കുന്നതിനെപ്പറ്റി നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കുകയില്ല. എന്നാല്‍ ഉത്കണ്ഠ എന്ന പ്രശ്നത്തെ മറികടക്കുന്നതിന് വേണ്ടി ഇത്തരത്തില്‍ ചില വസ്തുക്കള്‍ പലരും അകത്താക്കുന്നുണ്ട്. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥ പലരിലും ഇത് ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഒരാള്‍ കഴിച്ചത് എന്ന് നോക്കാം.

സൗത്ത് കൊറിയയില്‍ സംഭവം
ഈ സംഭവം നടക്കുന്നത് സൗത്ത് കൊറിയയില്‍ ആണ്. വയറിനു വേദനയായി പലപ്പോഴും പല വിധത്തിലുള്ള വേദന സംഹാരികള്‍ കഴിച്ച് കാലം കഴിക്കുകയായിരുന്നു ഇദ്ദേഹം. അതുകൊണ്ട് തന്നെ ഇത് എന്തുകൊണ്ടുള്ള വയറു വേദനയാണ് എന്ന് മനസ്സിലായും ഇല്ല.

വിശദമായ പരിശോധന
വിശദമായ പരിശോധനക്ക് ശേഷമാണ് ഇദ്ദേഹത്തിന്റെ ഈ സ്വഭാവത്തെക്കുറിച്ച് പുറത്തറിഞ്ഞത്. വയറില്‍ പരിശോധിക്കുമ്പോള്‍ കല്ല് പോലെ തടയുന്നത് പോലെ പരിശോധനയില്‍ അനുഭവപ്പെട്ടു. പരിശോധന ഫലമാണ് ഞെട്ടിച്ചത്. ഇദ്ദേഹത്തിന്റെ വയറ്റില്‍ നിറയെ ഇത്തരത്തിലുള്ള കല്ലുകളാണ് എന്നത് എല്ലാവരേയും ഞെട്ടിച്ചു.

എന്തുകൊണ്ട് ഇങ്ങനെ
എന്തുകൊണ്ട് വയറ്റില്‍ ഇത്തരത്തില്‍ കല്ല് പോലുള്ള ഭാഗങ്ങള്‍ കാണപ്പെട്ടു എന്നതിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഇദ്ദേഹം കാലം കുറേയായി ഉത്കണ്ഠ പോലുള്ള അവസ്ഥകള്‍ വന്നാല്‍ ഇത്തരത്തില്‍ കല്ലും കുപ്പിയുടെ അടപ്പും നാണയങ്ങളും ആണ് കഴിക്കുക എന്നാണ് പറയുന്നത്. ഇത് ലഹരി കഴിക്കുന്നത് പോലുള്ള സുഖമാണത്രേ ഇയാള്‍ക്ക് നല്‍കുന്നത്.

ഉടനേ തന്നെ ഓപ്പറേഷന് ചെയ്തു
വായില്‍ കൂടി ഒരു കനം കുറഞ്ഞ ട്യൂബ് വയറ്റിലേക്ക് ഇറക്കി വ്യത്യസ്തമായ ഒരു സര്‍ജറിയാണ് ഇയാളുടെ വയറ്റില്‍ നിന്ന് ഇതെല്ലാം നീക്കം ചെയ്യുന്നതിന് വേണ്ടി ചെയ്തത്. അല്പം പാടു നിറഞ്ഞ ശസ്ത്രക്രിയ ആയതു കൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ചാണ് ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ ചെയ്തത്.

രണ്ട് കിലോയിലധികം വസ്തുക്കള്‍
ഇദ്ദേഹത്തിന്റെ വയറ്റില്‍ ഏകദേശം രണ്ട് കിലോയിലധികം വസ്തുക്കളാണ് കണ്ടെത്തിയത്. ദിവസം ചെല്ലുന്തോറും ഇതെല്ലാം വിഴുങ്ങിയതിന്റെ ഫലമായി അദ്ദേഹത്തിന്റെ ശരീരം ശോഷിച്ച് വന്നു. 9 ദിവസത്തോളം ഇദ്ദേഹം ആശുപത്രിയില്‍ കിടന്നു. ഇപ്പോള്‍ പൂര്‍ണമായും ഈ പ്രശ്നത്തില്‍ നിന്ന് ഇദ്ദേഹം പുറത്ത് വന്നിട്ടുണ്ട്.



Click it and Unblock the Notifications
